സൗന്ദര്യം കൂട്ടാൻ രണ്ട് പേരും കണ്ടുപിടിച്ച വഴി; ഈ സാമ്യം യാദൃശ്ചികമായി വന്നതല്ല; നടിമാരെക്കുറിച്ച് പുതിയ വാദം

നടിമാർ ചെയ്യുന്ന കോസ്മെറ്റിക് സർജറികൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. മുമ്പ് ബോളിവുഡിലായിരുന്നു പ്ലാസ്റ്റിക് സർജറി വ്യാപകം. എന്നാൽ ഇന്ന് തെന്നിന്ത്യൻ ന‌ടിമാരും ഈ മാർ​ഗം സ്വീകരിക്കുന്നു. വലിയ തുക നൽകി കോസ്മെറ്റിക് സർജറികൾ ചെയ്യുന്ന താരങ്ങൾ ഇക്കാര്യം രഹസ്യമാക്കി വെക്കാറാണ് പതിവ്. അതേസമയം നടി ശ്രുതി ഹാസൻ താൻ മുഖത്ത് വരുത്തിയ മാറ്റത്തെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറായിട്ടുണ്ട്. ന‌ടിമാർ മാത്രമല്ല നടൻമാരും പ്ലാസ്റ്റിക് സർജറിയിലൂടെ മുഖത്ത് മാറ്റം വരുത്തിയിട്ടുണ്ട്.

ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ​ഗ്ലൂട്ടത്തെയോൺ കുത്തിവെപ്പും ഇന്ന് താരങ്ങൾക്കിടയിൽ വ്യാപകമാണ്. മുമ്പ് മേക്കപ്പിനായിരുന്നു സിനിമാ താരങ്ങൾ പ്രാധാന്യം നൽകിയതെങ്കിൽ ഇന്ന് സ്കിൻ കെയറിനും കോസ്മെറ്റിക് ചികിത്സാ മാർ​ഗങ്ങൾക്കുമാണ് പ്രാധാന്യം. അടുത്ത കാലത്തായി നടി സമാന്തയും സംയുക്തയും തമ്മിലുള്ള സാമ്യത ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

Samantha, Samyuktha

സംയുക്ത തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ തിരിച്ച ശേഷമാണ് ഈ സാദൃശ്യം പലരു‌ടെയും ശ്രദ്ധയിൽ പെട്ടത്. യഥാർത്ഥത്തിൽ യാദൃശ്ചികമായി വന്ന മാറ്റമല്ല ഇത്. രണ്ട് പേരും മുഖത്ത് കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട്. ബ്യൂട്ടി സ്റ്റാൻഡേർഡുകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയപ്പോൾ വന്ന സാമ്യതയാണിത്. സംയുക്തയും സമാന്തയും മാത്രമല്ല, മറ്റ് പല നടിമാർക്കും ഇന്ന് ഇതേ സാഹചര്യമുണ്ട്.

സോഷ്യൽ മീഡിയയിൽ കോസ്മെറ്റോളജിസ്റ്റുകൾ ഇതേക്കുറിച്ച് പങ്കുവെക്കുന്ന ഒരു വീഡിയോകളും അഭിപ്രായങ്ങളും ഇപ്പോൾ ശ്രദ്ധ നേടുക്കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം പല നടിമാരും തമ്മിൽ മുഖ സാദൃശ്യം തോന്നുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. മുഖ സൗന്ദര്യത്തിൽ ​ഗോൾഡൻ റേഷിയോ എന്നൊരു ഘടകമുണ്ട്. ഈ അനുപാതമുള്ള മുഖങ്ങൾ ഏറ്റവും ആകർഷണമുള്ള മുഖമായി കണക്കാക്കപ്പെടുന്നു.

Samantha, Samyuktha

ഇത് പ്രകാരം നെറ്റിത്ത‌‌ടത്തിൽ നിന്നും പുരികം വരെയുള്ള അകലവും പുരികം മുതൽ മൂക്കിന്റെ താഴെ വരെയുള്ള അകലവും മൂക്കിന്റെ താഴ് ഭാ​ഗം മുതൽ താടി വരെയുള്ള അകലവും ഏറെക്കുറെ തുല്യമായിരിക്കണം. താടിയെല്ല് വി ഷെയ്പ്പിൽ ആയിരിക്കണം. കവിളിലെ മാംസം താഴേക്ക് തൂങ്ങി നിൽക്കാൻ പാടില്ല. ഇപ്പോഴത്തെ ട്രെൻഡ് പ്രകാരം മേൽച്ചുണ്ടും കീഴ്ച്ചുണ്ടിന്റെയും വലുപ്പം ഏകദേശം ഒരുപോലെയായിരിക്കണം.

ഈ ബ്യൂട്ടി സ്റ്റാൻഡേർഡ് അനുസരിച്ച് മുഖത്ത് മാറ്റം വരുത്തുന്ന താരങ്ങൾക്കാണ് പലപ്പോഴും ഇന്ന് കാഴ്ചയിൽ സാമ്യത തോന്നുന്നത്. സംയുക്തയ്ക്കും സമാന്തയ്ക്കും സംഭവിച്ചത് ഇത് തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. രണ്ട് പേരും മുഖത്ത് കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.

പഴയ സമാന്തയുടെ ഫോട്ടോകളിൽ ഇന്നത്തെ സമാന്തയെക്കാൾ ഒരുപാട് വ്യത്യാസമുണ്ട്. സംയുക്തയ്ക്കും ഈ മാറ്റങ്ങൾ പ്രകടമാണ്. തെലുങ്കിൽ വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ് സംയുക്ത. ഈ വർഷം പുറത്തിറങ്ങിയ വിരുപക്ഷ എന്ന സിനിമ തെലുങ്കിൽ വൻ ഹിറ്റായി. സംയുക്തയ്ക്ക് സുപ്രധാന വേഷമാണ് സിനിമയിൽ ലഭിച്ചത്. കൈ നിറയെ അവസരങ്ങൾ ടോളിവുഡിൽ നിന്നും സംയുക്തയ്ക്ക് ലഭിക്കുന്നു.

സമാന്തയാണെങ്കിൽ ടോളിവുഡിൽ സൂപ്പർതാരമൂല്യമുള്ള നടിയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സമാന്തയുമായുള്ള താരതമ്യത്തെക്കുറിച്ച് സംയുക്ത സംസാരിക്കുകയുണ്ടായി. ഒരുപാട് പേർ ഇഷ്ടപ്പെ‌ടുന്ന സൂപ്പർ സ്റ്റാറാണ് സമാന്ത. അങ്ങനെ ഒരാളോട് താരതമ്യം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. സമാന്ത ഇപ്പോൾ ചെയ്യുന്നതെല്ലീം ​ഗംഭീര സിനിമകളാണെന്നും സംയുക്ത അന്ന് ചൂണ്ടിക്കാട്ടി.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X