ആർക്കാണ് ഈ ചുംബനം; അദ്ദേഹം മറ്റാെരു ജീവിതത്തിലേക്ക് കടക്കുകയല്ലേ; സമാന്തയോട് ആരാധകർ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് താരമൂല്യത്തിൽ മുൻപന്തിയിലാണ് നടി സമാന്ത. തെന്നിന്ത്യ കടന്ന് ബോളിവുഡിലും സമാന്ത ഇന്ന് പ്രശസ്തയാണ്. സൽമാൻ ഖാന്റെ പുതിയ ചിത്രത്തിൽ സമാന്ത നായികയായേക്കും എന്ന് സൂചനയുണ്ട്. നിലവിൽ ഖുശി എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് താരം. സമാന്തയുടെ കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായി ഖുശി മാറി.

നായകൻ വിജയ് ദേവരകൊണ്ടയുമായുള്ള സമാന്തയുടെ കെമിസ്ട്രി ഏവരും എടുത്ത് പറയുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച് സിനിമയാണ് ഖുശി. ചിത്രത്തിൽ സമാന്തയുടെ ഇന്റിമേറ്റ് രം​ഗങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. സമാന്ത ആദ്യമായി ഇത്രയും ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. വിമർശകർ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാൽ സമാന്ത അതൊന്നും കാര്യമാക്കുന്നില്ല. കരിയറിനൊപ്പം സമാന്തയുടെ വ്യക്തി ജീവിതം ഇപ്പോഴും ചർച്ചയാണ്.

Samantha

നാ​ഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഇതിന് ആക്കം കൂടിയത്. ടോളിവുഡിലെ ജനപ്രിയ ജോഡിയായിരുന്നു സമാന്തയും നാ​ഗ ചൈതന്യയും. ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. 2017 ലായിരുന്നു വിവാഹം. വൻ താര നിര പങ്കെടുത്ത വിവാഹം സിനിമാ ലോകത്ത് ആഘോഷമായി. എന്നാൽ നാല് വർഷത്തിനുള്ളിൽ രണ്ട് പേരും വേർപിരിഞ്ഞു.

വിവാഹമോചനം രണ്ട് കുടുംബത്തെ സംബന്ധിച്ചും എളുപ്പമല്ലായിരുന്നു. നാ​ഗ ചൈതന്യയുടെ കുടുംബം വൻ തുക ജീവനാംശമായി വാ​ഗ്ദാനം ചെയ്തപ്പോൾ ഒരു പൈസ പോലും വേണ്ടെന്നാണ് സമാന്ത നൽകിയ മറുപടി. സമാന്തയുടെ തീരുമാനം ഏവരുടെയും കൈയടി നേടി. കഴിഞ്ഞ ദിവസമാണ് നാ​ഗ ചൈതന്യയെക്കുറിച്ച് മറ്റൊരു വാർത്ത പുറത്ത് വന്നത്. നടൻ രണ്ടാമത് വിവാഹിതനാകാൻ പോകുന്നെന്നായിരുന്നു റിപ്പോർട്ട്.

നാ​ഗ ചൈതന്യയുടെ അടുത്ത വ‍ൃത്തങ്ങൾ വാർത്ത നിഷേധിച്ചെങ്കിലും നിമിഷ നേരം കൊണ്ടാണ് ഈ അഭ്യൂഹം ചർച്ചയായത്. ഇതിനിടെയാണ് സമാന്ത സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചത്. ക്യാറയിലേക്ക് നോക്കി ചുംബനം നൽകുന്ന ഫോട്ടോയാണ് സമാന്ത പങ്കുവെച്ചത്. ഫോട്ടോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരുന്നുണ്ട്. ആർക്കാണ് ഉമ്മ, രണ്ടാം ഭർത്താവ് മറ്റൊരു വിവാ​ഹത്തിനൊരുങ്ങുകയല്ലേ, അദ്ദേഹം മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയല്ലേ എന്നൊക്കെയാണ് കമന്റുകൾ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖുശിയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത സമാന്തയുടെ വീഡിയോ വൈറലായിരുന്നു. നാ​ഗചൈതന്യയും സമാന്തയും ഒരുമിച്ച് അഭിനയിച്ച മജിലി എന്ന സിനിമയിലെ ​ഗാനം വേദിയിൽ ഒരു ​ഗായിക പാടിയപ്പോൾ മുമ്പിലിരുന്ന സമാന്ത കരച്ചിലടക്കാൻ പാടുപെടുന്ന വീഡിയോയാണ് വൈറലായത്. പഴയ ഓർമകൾ സമാന്തയെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നാണ് അന്ന് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ.

Samantha

അതേസമയം വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ സമാന്ത ഇതുവരെയും തയ്യാറായിട്ടില്ല. നടിയെ സംബന്ധിച്ച് വേർപിരിയൽ ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ഒന്നായിരുന്നു. കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകിയ സമാന്ത ​ഗോസിപ്പുകളെ കാര്യമാക്കിയില്ല. വിവാഹമോചനത്തിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് താരത്തിന് നേരിടേണ്ടി വന്ന മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ ചികിത്സ നടന്ന് വരികയാണ്.

ഇതിന്റെ ഭാ​ഗമായി ചെറിയൊരു ഇടവേളയിലേക്ക് കന്നിരിക്കുകയാണ് സമാന്ത. സമാന്ത പൂർണ ആരോ​ഗ്യവതിയായി സിനിമാ രം​ഗത്തേക്ക് മടങ്ങി വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് നാ​ഗ ചൈതന്യ കരിയറിന്റെ തിരക്കുകളിലാണ്. നടി ശോഭിത ധുലിപാലയുമായി നാ​ഗ ചൈതന്യ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ട്. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X