അപ്‌സര പറയുന്നത് പച്ചക്കള്ളമാണ്; അവളെ ഉപദ്രവിച്ചിട്ടില്ല, വേര്‍പിരിയാനുള്ള കാരണം വ്യക്തമാക്കി മുന്‍ഭര്‍ത്താവ്

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുകയാണ് നടി അപ്‌സര രത്‌നാകരന്‍. 2021 ലാണ് അപ്‌സര രണ്ടാമതും വിവാഹിതയാവുന്നത്. സംവിധായകന്‍ കൂടിയായ ആല്‍ബിയുമായിട്ടുള്ള പ്രണയ വിവാഹമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് താന്‍ നേരത്തെ വിവാഹിതയായിരുന്നു എന്ന കാര്യം അപ്‌സര വെളിപ്പെടുത്തുന്നത്.

അടുത്തിടെ ആദ്യ വിവാഹബന്ധത്തെ കുറിച്ചും അതില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളെ പറ്റിയും നടി പറഞ്ഞത് വൈറലായി മാറിയിരുന്നു. മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് അപ്‌സര ഉന്നയിച്ചതും. ഒടുവില്‍ അതൊക്കെ പച്ചക്കള്ളമാണെന്ന് പറഞ്ഞ് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ് കണ്ണന്‍ രംഗത്ത് വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണന്‍ തുറന്ന് സംസാരിച്ചത്.

അപ്‌സര പറയുന്നത് പച്ചക്കള്ളമാണ്. ഇനിയെങ്കിലും ഞാനിത് പറഞ്ഞില്ലെങ്കില്‍ എന്റെ ജീവിതവും ഇല്ലാതായി പോകുമെന്നാണ് കണ്ണന്‍ പറയുന്നത്. ഞാനും അപ്‌സരയും വേര്‍പിരിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷത്തിന് മുകളിലായി. പുതിയൊരു ജീവിതത്തിലേക്ക് ഞാനിതുവരെ പോയിട്ടില്ല. ഈ വീട് ഞങ്ങള്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ വാടകയ്ക്ക് എടുത്തതാണ്. ആ വീട്ടില്‍ ഇപ്പോഴും തനിച്ചാണ് ഞാന്‍ കഴിയുന്നത്.

apsara

ഇനിയെങ്കിലും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും ഞാന്‍ പോയിട്ടില്ല. അതുപോലെ അവളെ മോശക്കാരിയാക്കാനോ, പരിഹസിക്കാനോ മറ്റേതെങ്കിലും വിധത്തില്‍ അപമാനിക്കാനോ ഒന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെ ഒഴിവാക്കി പോയെങ്കിലും ഞാന്‍ വഴി മാറി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.

കല്യാണത്തിന്റെ സമയത്തുള്ള അഭിമുഖങ്ങളില്‍ അവസാനമാണ് ഇത് രണ്ടാം വിവാഹമാണെന്ന് പറയുന്നത്. തുടക്കത്തിലൊക്കെ വിവാഹമേ കഴിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. തുടക്കം മുതലേ അപ്‌സര എന്ന വ്യക്തി പച്ചക്കള്ളമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളത്. ഞാനൊന്നും വേണ്ടെന്ന് കരുതി വിട്ടതാണ്. കാരണം ഒരു കാലത്ത് എന്നെ സ്‌നേഹിച്ചിരുന്ന അപ്‌സര ഉണ്ടായിരുന്നു. അങ്ങനെയുള്ള അവള്‍ക്ക് വല്ലാത്തൊരു മാറ്റമാണ് വന്നത്.

apsara-albi

സീരിയലിലൂടെയും മറ്റും അവളെ സ്‌നേഹിക്കാന്‍ ഒരുപാട് പേരുണ്ട്. ഞാന്‍ കാരണം അതൊന്നും നഷ്ടപ്പെടേണ്ടെന്ന് കരുതി മാറി നടക്കുകയാണ് ചെയ്തത്. പക്ഷേ പുള്ളിക്കാരിയുടെ വിവാഹം കഴിച്ച് ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു. ഇനി എന്നെ എന്റെ വഴിയ്ക്ക് വിടണ്ടേ?

അവളാണ് ശരിയെന്ന് കാണിക്കാന്‍ വേണ്ടി ഓരോന്നും പറയുകയാണ്. ഇനിയൊരു ജീവിതം വേണമെന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ ഇവള്‍ ഈ ആരോപിക്കുന്ന കാര്യങ്ങളൊക്കെ എനിക്കെതിരായി വന്നേക്കും. ഞാനൊരു ക്രൂരനാണെന്ന് വരുത്തി തീര്‍ക്കുകയാണ്.

ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. ഞങ്ങളുടേത് ലവ് മ്യാരേജാണ്. കൈരളി ടിവിയിലെ ഒരു പരിപാടിയുടെ കൊറിയോഗ്രാഫറായിരുന്നപ്പോഴാണ് അപ്‌സരയെ കാണുന്നതും ഇഷ്ടത്തിലാവുന്നതും. എന്റെ എല്ലാ കാര്യവും പുള്ളിക്കാരിയെ അറിയിച്ചാണ് ഈ ബന്ധത്തിലേക്ക് വന്നത്.

apsara-albi

അവളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെങ്കിലും എന്നെ ഒത്തിരി സ്‌നേഹിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ വിവാഹിതരായി. വാശിപ്പുറത്താണ് കല്യാണം നടന്നത്. ജഗദീഷേട്ടന്‍ അടക്കം പല താരങ്ങളും വിവാഹത്തിന് വന്നിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വിവാഹം പോലും കഴിച്ചില്ലെന്ന് അവള്‍ പറഞ്ഞത്. അതൊക്കെ എന്നെ ഏറെ വിഷമിപ്പിച്ചു.

എന്റെ ചുറ്റിനുമുള്ളവര്‍ ഒരു നീചനായ വ്യക്തിയായിട്ടാണ് എന്നെയിപ്പോള്‍ കാണുന്നത്. വര്‍ക്ക് പോലുമില്ല. അതിനും കാരണമുണ്ട്. ഇപ്പോള്‍ അവള്‍ എന്നെ ദ്രോഹിക്കുകയാണ് ചെയ്തത്. എനിക്ക് ജോലി നഷ്ടപ്പെടുന്നതിനടക്കം കാരണം ഇതാണെന്നാണ് കണ്ണന്‍ പറയുന്നത്.അപ്സര അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളക്കം പറഞ്ഞാണ് മുൻഭർത്താവ് രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം തൻ്റെ ജീവിതത്തിലെ ചില പുതിയ സന്തോഷങ്ങൾ നടക്കുകയാണെന്ന് പറഞ്ഞ് അപ്സരയും വീഡിയോയുമായി എത്തിയിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തെ പറ്റിയാണ് നടി പറഞ്ഞിരിക്കുന്നത്.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X