'അത്തരം ധാരണകൾ മാറിത്തുടങ്ങി'; ശോഭിത നാ​ഗ ചെെതന്യയുമായി പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകർ

അഭിനേത്രിയെന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശോഭിത ധുലിപാലയ്ക്ക് പ്രശംസ ലഭിച്ചെങ്കിലും നടി ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടുന്നത് നടൻ നാ​ഗ ചൈതന്യയുമായി ചേർത്ത് ​ഗോസിപ്പുകൾ വന്നതിന് ശേഷമാണ്. സമാന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാ​ഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. അതിനാൽ തന്നെ വെറുമൊരു ​ഗോസിപ്പായി ഇത് ഒതുങ്ങിയില്ല. നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും പിന്നാലെയാണ് നാളുകളായി പാപ്പരാസികൾ.

എന്നാൽ രണ്ട് പേരും മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. വിവാഹമോചനത്തിന് പിന്നാലെ വന്ന വാർത്തകളിൽ നാ​ഗ ചൈതന്യക്ക് അതൃപ്തിയുണ്ടായിരുന്നു. അതിനാൽ തന്നെ സ്വകാര്യതയ്ക്ക് നടൻ വലിയ പ്രാധാന്യം നൽകുന്നു. ശോഭിതയും തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാറില്ല.

Sobhita Dhulipala

എന്നാൽ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ താൻ നാ​ഗ ചൈതന്യയുമായി പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ശോഭിത. നടൻമാരെ ഡേറ്റ് ചെയ്യാൻ താൽപര്യമില്ലെന്ന് നേരത്തെ ശോഭിത പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അഭിമുഖത്തിൽ ചോദ്യം വന്നു. അപ്പോഴാണ് താരം മനസ് തുറന്നത്. ഇക്കാര്യത്തിൽ തന്റെ മുൻധാരണ ഇപ്പോൾ മാറി വരുന്നുണ്ടെന്ന് ശോഭിത വ്യക്തമാക്കി. മുൻധാരണകൾ വെക്കുന്നത് ശരിയല്ലെന്നും നടി കൂട്ടിച്ചേർത്തു.

വർഷങ്ങളായുള്ള തന്റെ കണ്ടീഷനിം​ഗ് കൊണ്ടായിരിക്കാം ഇത്തരം വിലയിരുത്തലുകൾ വന്നതെന്നും ശോഭിത വ്യക്തമാക്കി. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നാ​ഗ ചൈതന്യയുമായി പ്രണയത്തിലായതിന് ശേഷമാണ് ശോഭിതയ്ക്ക് നടൻമാരെ ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ധാരണകൾ മാറിയതെന്ന് ആരാധകർ പറയുന്നു.

നേരത്തെ ​ഗോസിപ്പുകളോട് ശോഭിത പ്രതികരിച്ചിട്ടുണ്ട്. തന്റെ കരിയറിനാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. സത്യാവസ്ഥയറിയാതെ സംസാരിക്കുന്നവർക്ക് വിശദീകരണം നൽകണമെന്ന് തോന്നുന്നില്ല. തെറ്റായി ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയ ശോഭിത പകുതി അറിവ് വെച്ച് ഇത്തരം കാര്യങ്ങൾ എഴുതുന്നതിന് പകരം ആളുകൾ സ്വന്തം കരിയറിലേക്ക് ശ്രദ്ധ നൽകണമെന്നും അഭിപ്രായപ്പെട്ടു.

Sobhita Dhulipala

സമാന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം വന്ന വാർത്തകളിൽ നാ​ഗ ചൈതന്യ കഴിഞ്ഞ ദിവസം തന്റെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. പിരിഞ്ഞത് കാരണമായി മൂന്നാമതൊരാളെ വിഷയത്തിലേക്ക് വലിച്ചിഴക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്നും നാ​ഗ ചൈതന്യ തുറന്നടിച്ചു.

2021 ലാണ് സമാന്തയും നാ​ഗ ചൈതന്യയും വേർപിരിയുന്നത്. 2017 ലായിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് അഭിനയിക്കവെ ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ വന്നു. വിവാഹമോചനം പരസ്പരം ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് നേരത്തെ സമാന്തയും നാ​ഗ ചൈതന്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവാഹ മോചനത്തിന് കാരണമായി പുറത്ത് വന്ന ​ഗോസിപ്പുകൾ താരങ്ങളെ ബാധിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾക്കെതിരെ നേരത്തെ സമാന്ത രം​ഗത്ത് വന്നിരുന്നു.

ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി ഘട്ടം അഭിമുഖീകരിക്കുകയാണ് സമാന്തയിപ്പോൾ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടിക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്. ഇതിന്റെ ചികിത്സകൾ നടന്ന് വരികയാണ്. അതേസമയം നടി സിനിമകളിൽ സജീവമാണ്. സിതാഡെൽ, ഖുശി എന്നീ പ്രൊജക്ടുകളിലാണ് സമാന്ത അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

മറുവശത്ത് നാ​ഗ ചൈതന്യ ‌വിവാഹ മോചനത്തിന് ശേഷം കരിയറിൽ ശ്രദ്ധ കൊടുത്തെങ്കിലും അടുത്തിടെ ഇറങ്ങിയ നടന്റെ മിക്ക സിനിമകളും പരാജയപ്പെട്ടു. നാ​ഗചൈതന്യയുടെ മികച്ച തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയുടെ മകനായ നാ​ഗ ചൈതന്യക്ക് നിരവധി ആരാധകരുമുണ്ട്. അച്ഛനെ പോലെ മകനും വിജയങ്ങളിലേക്ക് കുതിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X