നസീറിനൊപ്പം ഒളിച്ചോടിയതല്ലേ? ഏറെ വേദനിപ്പിച്ച വാര്‍ത്തകളില്‍ ഒന്ന് ഇതായിരുന്നുവെന്നാണ് സുബി പറഞ്ഞത്

സുബി സുരേഷിനെ കുറിച്ചുള്ള വിശേഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് സുബി ഈ ലോകം വിട്ട് പോയിരിക്കുന്നത്. അതേ സമയം മുന്‍പ് പല അഭിമുഖങ്ങളിലൂടെയും സുബി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്

എപ്പോഴും താനിങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ടെന്നാണ് മുന്‍പൊരിക്കല്‍ എംജി ശ്രീകുമാറിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവേ സുബി പറഞ്ഞത്. സുബി വിവാഹിതയായെന്ന് പറഞ്ഞ് പലപ്പോഴായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിനിടയില്‍ നടന്‍ നസീര്‍ സംക്രാന്തിയുടെ കൂടെ ഒളിച്ചോടിയെന്നും കഥകള്‍ പ്രചരിച്ചു.

 nazeer-subi-

ആദ്യം തമാശയായി കരുതിയെങ്കിലും പിന്നീട് വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് ഇത്തരം വാര്‍ത്തകള്‍ തന്നെ കൊണ്ട് പോയതെന്നാണ് സുബി പറഞ്ഞത്. അത്തരത്തില്‍ നടനും മിമിക്രി താരവുമായിരുന്ന നസീര്‍ സംക്രാന്തിയുടെ കൂടെ സുബി സുരേഷ് ഒളിച്ചോടി പോയെന്ന കഥയിലെ സത്യാവസ്ഥയെ കുറിച്ച് സുബി പറഞ്ഞതിങ്ങനെയാണ്...

'എന്റെ പേരില്‍ ഇടയ്ക്കിടെ വിവാദം വരാറുണ്ട്. ഞാന്‍ കല്യാണം കഴിച്ചെന്നും ഒളിച്ചോടിയെന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. അതിലൊന്ന് നസീര്‍ സംക്രാന്തിയുടെ കൂടെ ഒളിച്ചോടിയതാണെന്നാണ് സുബി പറയുന്നത്. അതെനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല. അദ്ദേഹം നല്ല ആര്‍ട്ടിസ്റ്റും കലാകാരനുമാണ്. പക്ഷേ ആള്‍ക്കാര്‍ ഇതൊക്കെ പടച്ച് ഉണ്ടാക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോഴാണ് വിഷമം വന്നത്.

പ്രോഗ്രാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന് പറഞ്ഞ് ഇറങ്ങിയ ചിത്രം വെച്ചിട്ടാണ് സുബി ഒളിച്ചോടിയെന്ന് ചിലര്‍ പറഞ്ഞത്. ഇത് സത്യമാണോന്ന് അറിയാന്‍ എന്റെ വീട്ടിലേക്ക് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് വന്നത്. ഒടുവില്‍ വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് സുബി പറയുന്നു.

 nazeer-subi-

ഇത്തരം കാര്യങ്ങള്‍ അറിയാന്‍ വിളിക്കുന്നവരൊന്നും നമ്മള്‍ പട്ടിണി കിടക്കുവാണോന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. അസുഖമായി കിടന്നപ്പോള്‍ പോലും അങ്ങനെ ചോദിച്ച് ഒരു മനുഷ്യന്‍ പോലും തന്നെ വിളിച്ചിട്ടില്ല. നസീറുമായിട്ടുള്ള ബന്ധമെന്താണെന്ന് അമേരിക്കയില്‍ നിന്ന് വരെ വിളിച്ച് ചോദിച്ചവരുണ്ടെന്നും നടി പറയുന്നു.

എന്റെ വീടിന്റെ അടുത്തുള്ള ഒരാള്‍ രാവിലെ തന്നെ എന്തൊക്കെയുണ്ട് എന്ന് ചോദിച്ച് വന്നു. സുബി ഒളിച്ചോടി പോയെന്ന് അറിയാന്‍ വന്നതാണെങ്കില്‍ അവള്‍ മുകളില്‍ കിടന്ന് ഉറങ്ങുന്നുണ്ട്. ഒരു പന്ത്രണ്ട് മണിയാവുമ്പോള്‍ എഴുന്നേറ്റ് വരുമെന്നാണ് അന്ന് വീട്ടിലുള്ളവര്‍ പറഞ്ഞതെന്നും സുബി പറയുന്നു.

വിവാദങ്ങളുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ഒന്നും ചെയ്യാത്ത ആളാണ് ഞാന്‍. എന്തെങ്കിലും പറഞ്ഞാല്‍ ഇനിയത് വിവാദമാവുമോന്ന് വിചാരിച്ച് വാ തുറക്കാതെ ഇരിക്കുകയാണ് പലപ്പോഴും ഞാന്‍ ചെയ്യാറുള്ളത്. എന്നിരുന്നാലും ഓരോ ആഴ്ചയും താനിങ്ങനെ വൈറലായി കൊണ്ടിരിക്കും. കഴിഞ്ഞ കുറേ കാലമായിട്ടുള്ള സ്ഥിതി അങ്ങനെയാണെന്നാണ് പരിപാടിയിലൂടെ സുബി പറഞ്ഞത്.

subi-

അതുവരെ വിവാഹത്തെ കുറിച്ചൊന്നും പ്ലാന്‍ ചെയ്യാതിരുന്ന സുബി അധികം വൈകാതെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കലാരംഗത്ത് നിന്നുള്ള രാഹുലുമായി ഇഷ്ടത്തിലാവുകയും വീട്ടുകാരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തന്നെ കല്യാണം നടത്താനുമൊക്കെ തീരുമാനിച്ച് വരികയായിരുന്നു. ഇതിനിടെ കരള്‍ സംബന്ധമായ അസുഖം സുബിയെ ബാധിച്ചു.

മുന്‍പും പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സുബി അതിനൊക്കെ കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുബിയുടെ കരണ്‍ മാറ്റി വെക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കവേയാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി വിയോഗമുണ്ടാവുന്നത്.

സിനിമാ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള പ്രമുഖരാണ് അവസാനമായി നടിയെ ഒരു നോക്ക് കാണാനായി എത്തി കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരും ആശുപത്രിയിലെത്തിയാണ് സുബിയെ കണ്ട് മടങ്ങിയത്. ഇതിന് പുറമേ സോഷ്യല്‍ മീഡിയ പേജുകളിലും മറ്റുമായി സുബിയെ കുറിച്ചുള്ള ഓര്‍മ്മകളുമായിട്ടാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X