Just In
- 11 min ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 43 min ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 1 hr ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 14 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- News
ദില്ലിയിൽ വാക്സിൻ സ്വീകരിച്ച 51 പേർക്ക് പ്രതികൂലമായി ബാധിച്ചു, ഒരാളെ എയിംസിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- Sports
IND vs AUS: ഇന്ത്യക്ക് ആ കഴിവ് നഷ്ടമായിരിക്കുന്നു! ഹാര്‍ദിക് ടെസ്റ്റിലും വേണമെന്നു ചാപ്പല്‍
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപ്പും മുളകും നിര്‍ത്തുകയാണോ? ബാലുവിനേയും നീലുവിനേയും കാണുന്നില്ല, ചര്‍ച്ചകളുമായി ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബാലു-നീലു ദമ്പതികളെയും അവരുടെ വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. മുടിയനും കേശുവും ശിവയും പാറുക്കുട്ടിയുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
ആയിരവും പിന്നിട്ട് മുന്നേറുകയാണ് പരമ്പര. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ കമന്റുകളുമായി ആരാധകരും എത്താറുണ്ട്. പാറമട വീട്ടിലെ വിശേഷങ്ങളെല്ലാം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ആരാധകരെത്തിയിട്ടുള്ളത്. ഉപ്പും മുളകിലെ പ്രിയതാരങ്ങളെ കാണാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഉപ്പും മുളകും നിര്‍ത്തിയോ?
ഉപ്പും മുളകും സംപ്രേഷണം നിര്ത്തിയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇടയ്ക്ക് വെച്ച് നിര്‍ത്താന്‍ പോയ പരിപാടിയെ നമ്മള് തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍ ഇനിയും അത് തന്നെ ചെയ്യണം. ബാലുവിനും നീലുവിനും എന്താണ് സംഭവിച്ചതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്. ഇവരുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടുള്ള ട്രോളുകളും ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഉപ്പും മുളകും സംപ്രേഷണത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കൊണ്ടിരിക്കുകയാണ്.

ആരാധകരുടെ ചര്‍ച്ച
പരിപാടിയുടെ പ്രമോ പുറത്തുവരുന്നത് നിലച്ചതോടെയായിരുന്നു ചര്‍ച്ചകളുമായി ആരാധകരെത്തിയത്. കുറച്ച് ദിവസങ്ങളായി പരിപാടി കാണാതെ വന്നതോടെയാണ് വീ വാണ്ട് ഉപ്പും മുളകുമെന്നാവശ്യപ്പെട്ട് ആരാധകരെത്തിയത്. ഉപ്പും മുളകും തിരിച്ച് കൊണ്ടുവരണം, ഉപ്പും മുളകിന് പിന്തുണയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ചാനലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലുമെല്ലാം ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

കമന്റ് ചെയ്യണം
ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാവരും ഉപ്പും മുളകിനെക്കുറിച്ച് കമന്റിടണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫ്ളവേഴ്സിന്റേയും 24 ന്റെും ഫേസ്ബുക്കിലെ പുതിയ പോസ്റ്റുകളില്‍ ഉപ്പും മുളകിനെ തിരിച്ചുകൊണ്ടുവരാനുള്ള കമന്റ് ഇടണം. ഫാന്‍സ് മാറി നിന്നാല്‍ ഉറപ്പായും ചാനല്‍ പരിപാടി നിര്‍ത്തും. അതുകൊണ്ട് എല്ലാവരും ദയവായി സഹകരിക്കുകയെന്നുള്ള പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

പുതിയ പരിപാടി
ഉപ്പും മുളകിലെ പ്രധാന താരങ്ങളായ ബാലുവും നീലുവും കസ്കസ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട്. അതിനാലാണോ ഉപ്പും മുളകിലേക്ക് വരാത്തതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ചോദ്യം. ചക്കപ്പഴം വന്നതോടെയാണ് ഉപ്പും മുളകിന്റെ പ്രൗഢി മങ്ങിയത്. ഇടവേളയ്ക്ക് ശക്തമായി തന്നെ ഉപ്പും മുളകും തിരിച്ചുവരുമെന്നായിരുന്നു വേറെ ചിലര്‍ പറഞ്ഞത്.

ബ്രേക്കിലാണോ?
ബ്രേക്ക് എന്നാണ് ഇതുവരെ കേട്ടത് - നിർത്തി എന്ന ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് ഇതുവരെ എങ്ങും വന്നിട്ടില്ല. പക്ഷെ തുടർച്ചയായ എപ്പിസോഡ് ഇല്ലായ്മ - ഇപ്പോഴത്തെ ബ്രേക്ക് ഒരു ലോംഗ് ബ്രേക്ക് ആകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; ശക്തമായ പ്രതികരണത്തിന്റെ സമയമായിട്ടുണ്ട്. ആരാധകർക്ക് പരിപാടി വേണമെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കുകയെന്നും ആരാധകര്‍ പറയുന്നു.

മാന്യമായ പ്രതികരണം
വഴികൾ എന്തൊക്കെയാണ്, മാന്യമായ ഭാഷയിൽ പ്രോഗ്രാം നമുക്ക് ആവശ്യമാണെന്ന് ഫ്ളവേഴ്സ് ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റ് ചെയ്യാം. ( Youtube - facebook-insta, etc) ചാനൽ നേരിട്ട് വിളിച്ചുള്ള ആവശ്യം ഉന്നയിക്കൽ 24 Newsന്റെ youtbe Live ൽ comment ചെയ്യൽ.7 am to 10 am & 9pm to 11 pm -ലെ 24 Yout be live streaming ആണ് അത്യുത്തമം.എന്നിങ്ങനെ പഴയ പഴശിയുടെ അടവുകൾ Collective ആയിട്ട് ചെയ്യേണ്ടിവരും പഴയ പോലെ ഒരുമിച്ചാണെങ്കിൽ ഫലമുണ്ടാവും. ഉപ്പും മുളകും തിരിച്ചെത്തുമെന്നുമാണ് ആരാധകര്‍ പറഞ്ഞത്.