'ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീ ദിവ്യ മദ്യപിച്ച് അവശയായി'; ​യുവനടിയെ കുറിച്ച് ബയിൽവാൻ രം​ഗനാഥൻ!

വരുത്തപ്പെടാത വാലിബർസംഘം എന്ന സിനിമയിൽ നടൻ ശിവകാർത്തികേയന്റെ നായികയായി അഭിനയിച്ച് തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ യുവനടിയാണ് ശ്രീ ദിവ്യ. മുപ്പതുകാരിയായ ശ്രീ ദിവ്യയെ ജന​ഗണമനയെന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പരിചയം.

2022ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന​ഗണമന. പൃഥ്വിരാജിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ശ്രീ ദിവ്യ അവതരിപ്പിച്ചത്. മുഴുനീള കഥാപാത്രമല്ലെങ്കിൽ കൂടിയും നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

താരമിപ്പോൾ ലൈം ലൈറ്റിൽ സജീവമല്ല. സോഷ്യൽമീഡിയയിൽ പോലും വളരെ വിരളമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇതുവരെയും പുതിയ പ്രോജക്ടുകളൊന്നും നടി ഒപ്പിട്ടിട്ടുമില്ല.

തമിഴ് സിനിമാ മേഖലയിലെ വാർത്തകളും ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകർ കൂടുതലായും അറിയുന്നത് നടൻ ബയിൽവാൻ രം​ഗനാഥൻ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ്. അടുത്തിടെ ബയിൽവാൻ രം​ഗനാഥൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. നടി ശ്രീ ദിവ്യയെ കുറിച്ചായിരുന്നു അത്.

Sri Divya

സഹനടന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയ താരം പാർട്ടിയിൽ വെച്ച് അമിതമായി മദ്യപിച്ച് അവശയായി എന്നാണ് ബയിൽവാൻ രം​ഗനാഥൻ വെളിപ്പെടുത്തിയത്. നടൻ പറയുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ഹാസ്യ നടന്മാരിൽ ഒരാളാണ് ഇമ്മൻ അണ്ണാച്ചി.

മിനി സ്‌ക്രീനിൽ നിന്ന് പതിയെ വളർന്ന് വെള്ളിത്തിരയിലേക്ക് എത്തി അവസരങ്ങൾ സമ്പാദിച്ച് അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു താരം. മുൻനിര താരങ്ങളുടെ ഒട്ടുമിക്ക സിനിമകളിലും ഹാസ്യ താരമായി ഇമ്മൻ അണ്ണാച്ചി ഉണ്ടാകാറുണ്ട്. തിരുനെൽവേലി സ്വദേശിയായ ഇമ്മൻ അണ്ണാച്ചി അടുത്തിടെ ചെന്നൈ വിരുഗമ്പാക്കത്ത് പുതിയ വീട് നിർമിച്ച് ​ഗൃഹപ്രവേശം ചടങ്ങ് നടത്തിയിരുന്നു.

ചടങ്ങിലേക്ക് സിനിമാ മേഖലയിൽ തന്നോടൊപ്പം പ്രവർത്തിച്ച ഒട്ടുമിക്ക താരങ്ങളേയും അദ്ദേഹം ക്ഷണിച്ചിരുന്നു. സിനിമയിലെ പ്രമുഖർക്കായി അദ്ദേഹം ഒരു വിരുന്നും നടത്തി. പരിപാടിയിൽ പങ്കെടുത്ത നടി ശ്രീ ദിവ്യ പിന്നീട് ബോധരഹിതയായി. പാർട്ടിയിൽ അമിതമായി മദ്യപിച്ചതുകൊണ്ടാണ് നടിക്ക് ബോധക്ഷയമുണ്ടായതെന്നാണ് ബയിൽവാൻ രം​ഗനാഥൻ വെളിപ്പെടുത്തിയത്.

ശേഷം സഹതാരങ്ങളും നടിമാരും ചേർന്ന് നടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബയിൽവാൻ രം​ഗനാഥന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. ഇതേതുടർന്ന് ആരാധകർ നടിയോട് മദ്യത്തിന് അടിമയാണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ മദ്യപാനത്തെ കുറിച്ച് നടിയോട് ചോദിച്ചത്.

Sri Divya

പക്ഷെ ചോദ്യത്തിന് ഉത്തരമായി ചിരിക്കുന്ന സ്മൈലി പങ്കുവെക്കുകയാണ് ശ്രീ ദിവ്യ ചെയ്തത്. നടിയുടെ ഉത്തരത്തിൽ നിന്നും ഇതുവരെ കേട്ട വാർത്തകളെല്ലാം ​ഗോസിപ്പാണെന്ന് വ്യക്തമാണെന്ന് ആരാധകരിൽ ചിലർ കുറിച്ചു.

ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽക്കുന്നതിനെ കുറിച്ചും സിനിമകൾ ചെയ്യാതിരിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങൾ വന്നപ്പോൾ വൈകാതെ സിനിമയിൽ സജീവമാകുമെന്നാണ് നടി മറുപടിയായി പറ‍ഞ്ഞത്. ഹൈദരാബാദിലാണ് ശ്രീ ദിവ്യ ജനിച്ച് വളർന്നത്. താരത്തിന്റെ മൂത്ത സഹോദരി ശ്രീ രമ്യയും നടിയാണ്. തമിഴ്, തെലുങ്ക് സിനിമകളാണ് രമ്യ കൂടുതൽ ചെയ്തിരിക്കുന്നത്.

ബാലതാരമായാണ് ശ്രീ ദിവ്യയുടെ അരങ്ങേറ്റം. മൂന്നാം വയസിലാണ് ശ്രീ ദിവ്യ അഭിനയിച്ച് തുടങ്ങിയത്. തെലുങ്ക് ടെലിവിഷൻ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. രവി ബാബു സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ തെലുങ്ക് പ്രണയ ചിത്രമായ മാനസാരയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. സിനിമ പക്ഷെ പരാജയമായിരുന്നു.

പിന്നെയും രണ്ട് തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. അതും ശ്രദ്ധിക്കപ്പെട്ടില്ല. ശേഷമാണ് തമിഴിലേക്ക് ഭാ​ഗ്യം പരീക്ഷിക്കാൻ എത്തിയത്. വരുത്തപ്പെടാത വാലിബർസംഘം ​ഹിറ്റായതോടെ ബാം​ഗ്ലൂർ നാട്കൾ അടക്കം നിരവധി ഹിറ്റ് സിനിമകളിൽ ശ്രീ ദിവ്യ നായികയായി കരിയർ ഉയർത്തി.

More from Filmibeat

Read more about: sri divya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X