ദേവയാനിയെ ഭാര്യയാക്കാൻ​ ആഗ്രഹിച്ചു; ശരത്കുമാർ ആലോചനയുമായി ചെന്നപ്പോൾ; അന്ന് നടന്നത്

തമിഴ് സിനിമാ രം​ഗത്തെ പ്രമുഖ താരമാണ് ശരത്കുമാർ. പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ശരത്കുമാർ പ്രിയങ്കരനായി. പഴശ്ശിരാജയ്ക്ക് ശേഷം ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴ്കത്താണ് നടന് ശ്രദ്ധേയ സിനിമകൾ ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ പോർ തൊഴിൽ എന്ന സിനിമ വൻ വിജയം നേടി. അശോക് സെൽവൻ, ശരത്കുമാർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

പോർ തൊഴിലിന് മുമ്പ് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ശരത് കുമാറിന് ലഭിച്ചു. ശരത്കുമാറിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. നടി രാധികയാണ് ശരത്കുമാറിന്റെ ഭാര്യ. ഇരുവർക്കും ഒരു മകനുമുണ്ട്. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ശരത്കുമാറിന്റെ ജീവിതത്തിലേക്ക് രാധിക കടന്ന് വരുന്നത്. ഛായ ദേവി എന്നാണ് ശരത്കുമാറിന്റ ആദ്യ ഭാര്യയുടെ പേര്.

വരലക്ഷ്മി, പൂജ എന്നീ രണ്ട് മക്കളും ഈ ബന്ധത്തിൽ പിറന്നു. വിവാഹമോചനം നേടിയെങ്കിലും ആദ്യ ഭാര്യയുമായി ശരത്കുമാർ രമ്യതയിലാണ്. രാധികയും ഛായ ദേവിയും സുഹൃത്തുക്കളുമാണ്. രാധികയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ശരത്കുമാറിനെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. നടി ദേവയാനിയോട് ശരത്കുമാറിന് കടുത്ത പ്രണയമുണ്ടായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ദേവയാനിയെ വിവാഹം ചെയ്യാൻ ശരത്കുമാർ ആ​ഗ്രഹിച്ചിരുന്നു.

 Sarathkumar

ദേവയാനിയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. എന്നാൽ ഈ വിവാഹബന്ധത്തിന് ദേവയാനിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. ശരത്കുമാർ നേരത്തെ വിവാഹിതനായതാണ് ഇവർ ചൂണ്ടിക്കാണിച്ചത്. ദേവയാനി പിന്നീട് സംവിധായകൻ രാജകുമാരനുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇദ്ദേഹത്തെ വിവാഹവും ചെയ്തു.

ന​ഗ്മ-ശരത്കുമാർ ബന്ധമാണ് പിന്നീട് മാധ്യമങ്ങളിൽ വാർത്തയായത്. 90 കളിൽ തെന്നിന്ത്യയിൽ തരം​ഗം സൃഷ്ടിച്ച ന​ഗ്മയുമായി ശരത്കുമാർ പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു. ശരത്കുമാറും ഛായ ദേവിയും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമിതാണെന്നും റിപ്പോർട്ടുകൾ വന്നു. ന​ഗ്മയ്ക്ക് വേണ്ടി ശരത്കുമാർ വലിയ തോതിൽ പണം ചെലവഴിച്ചു. വിവാദങ്ങൾ കടുത്തതോടെ ശരത്കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ന​ഗ്മ തീരുമാനിച്ചു.

Nagma

എന്നാൽ ശരത്കുമാർ ഇതിന് സമ്മതിച്ചില്ല. ഒടുവിൽ ന​ഗ്മയ്ക്കെതിരെ വധഭീഷണി മുഴക്കുന്ന സാഹചര്യം വരെയുണ്ടായി. ഇക്കാരണത്താലാണ് ന​ഗ്മ തെന്നിന്ത്യൻ സിനിമകളിൽ നിന്ന് അകന്നതെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ ന​ഗ്മയോ ശരത്കുമാറോ തയ്യാറായില്ല.

ശരത്കുമാർ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന കാലത്താണ് രാധികയെ പരിചയപ്പെടുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായി. പ്രതിസന്ധികളിൽ ശരത്കുമാറിനൊപ്പം രാധിക നിന്നു. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയും രണ്ട് പേരും വിവാഹിതരാകുകയും ചെയ്തു. 2001 ലായിരുന്നു വിവാഹം. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ഇത്.

അന്തരിച്ച നടൻ പ്രതാപ് പോത്തനെയാണ് നടി ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം കഴിച്ചു.റിച്ചാർഡിനും രാധികയ്ക്കും റയനെ ഹാർഡി എന്ന മകളും പിറന്നു. എന്നാൽ പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. ഇതിന് ശേഷമാണ് ശരത്കുമാർ രാധികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അടുത്തിടെ വരലക്ഷ്മിയുടെ പിറന്നാൾ ദിനം ശരത്കുമാറും രാധികയും ആഘോഷമാക്കിയിരുന്നു.

More from Filmibeat

Read more about: sarath kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X