അത് കോലിയാണോ; അനുഷ്‌കയ്ക്ക് മൗനം
ബോളിവുഡ് സിനിമക്കാരോടോ അതിനപ്പുറമോ പോന്ന സെലിബ്രിറ്റികളാണ് ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാര്‍. താരങ്ങളുടെ താരം അമിതാഭ് ബച്ചനാണെങ്കില്‍ ബച്ചന്റെ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ കാലം മുതല്‍ ക്രിക്കറ്റും സിനിമയും തമ്മില്‍ ബന്ധങ്ങളുണ്ട്. ഈ ലിസ്റ്റിലെ അവസാനത്തെ കണ്ണിയാണ് ന്യൂ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
കളിക്കളത്തിലും പുറത്തും ചൂടന്‍ താരമായ കോലിയാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. കരിയറിന്റെ തുടക്കം മുതല്‍ കോലിയുടെ പേരിനൊപ്പം പറഞ്ഞുകേട്ടിട്ടുള്ള നായികമാര്‍ ഏറെയുണ്ട്.
ഇസബെല്ല ടെയ്്റ്റ് മുതല്‍ അനുഷ്‌ക ശര്‍മ വരെയുള്ള, വിരാട് കോലിയുടെ ഗോസിപ്പ് കോളങ്ങളിലെ നായികമാരെക്കുറിച്ച്

വിരാട് കോലിയുടെ നായികമാര്‍
ഇസബെല്ല ലെയ്റ്റിനെയും വിരാട് കോലിയെയും സിംഗപ്പൂരില്‍ ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്നതിനിടെ കണ്ടെത്തിയിരുന്നു. ബ്രസീലിയന്‍ മോഡലായ ഇസബെല്ല കോലിയുമായി ഡേറ്റിംഗിലാണ് എന്നും തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നു.

വിരാട് കോലിയുടെ നായികമാര്‍
എന്നാല്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങളോട് കോലിയോ ഇസബെല്ലയോ തുറന്ന് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഐ പി എല്‍ പാര്‍ട്ടികള്‍ മോഡലുകളും സിനിമാതാരങ്ങളുമടക്കം നിരവധി സുന്ദരികളെ വിരാട് കോലിയുടെ അടുത്തെത്തിച്ചു.

വിരാട് കോലിയുടെ നായികമാര്‍
സ്ത്രീ സുഹൃത്തുക്കളെ വളരെ ശ്രദ്ധിച്ചുമാത്രമേ കൈകാര്യം ചെയ്യാറുള്ളൂ എന്നാണ് കോലി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എങ്ങാനും ഒരു ചിത്രമെങ്കിലും പുറത്തായാല്‍ പിന്നെ അതുമതി കഥകള്‍ പരക്കാന്‍.

വിരാട് കോലിയുടെ നായികമാര്‍
കന്നഡ സിനിമാനടിയായ സഞ്ജനയും കോലിയുമായി ബന്ധങ്ങള്‍ ഉള്ളതായി പ്രചാരണം വന്നത് കഴിഞ്ഞ ഐ പി എല്ലിലാണ്. ഐ പി എല്ലില്‍ ആര്‍ സി ബി താരമാണ് കോലി.

വിരാട് കോലിയുടെ നായികമാര്‍
തമിഴില്‍ ഒരു കാതല്‍ സീവേര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സഞ്ജനയുടെ സിനിമാ അരങ്ങേററം. ഐ പി എല്‍ കളികള്‍ക്കിടെയിലും പാര്‍ട്ടികളിലും കോലിക്കൊപ്പം സഞ്ജനയെ പല തവണ കാണാനിടയായി. എന്നാല്‍ ഈ ബന്ധം സഞ്ജന നിഷേധിച്ചു.

വിരാട് കോലിയുടെ നായികമാര്‍
ഫോട്ടോഷൂട്ടുകളില്‍ ഒരുമിച്ച് അഭിനയിച്ചാണ് തമന്നയും വിരാട് കോലിയും ഗോസിപ്പ് കോളങ്ങളിലെത്തിയത്. എന്നാല്‍ അധികകാലം ഈ റൂമറുകള്‍ നീണ്ടുനിന്നില്ല.

വിരാട് കോലിയുടെ നായികമാര്‍
മുന്‍ മിസ് ഇന്ത്യയായ സാറാ ജെയിനുമായി വിരാട് കോലി ഡേറ്റിംഗിലാണ് എന്ന് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിന് ഔട്ടിംഗ് നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്ത നിഷേധിച്ചു.

വിരാട് കോലിയുടെ നായികമാര്‍
ബ്രിട്ടീഷ് നടിയായ സോഫിയ ഹായത്തിനൊപ്പമാണ് പിന്നീട് കോലിയുടെ പേര് പറഞ്ഞുകേട്ടത്. കോലി തന്നെയാണ് സോഫിയയ്ക്കരികില്‍ സുഹൃത്തുക്കളെ പറഞ്ഞുവിട്ടത് എന്നായിരുന്നു വാര്‍ത്ത.

വിരാട് കോലിയുടെ നായികമാര്‍
ബോളിവുഡ് നടിയായ അനുഷ്‌ക ശര്‍മായണ് ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ കോലിയുടെ നായിക. ഇരുവരും ഈ ബന്ധത്തെക്കുറിച്ച് ഒന്നും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല.

വിരാട് കോലിയുടെ നായികമാര്‍
ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കോലിയും അനുഷ്‌കയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. അസമാന്യ പൊരുത്തമാണ് ഇരുവരും സ്‌ക്രീനില്‍ ഒരുമിക്കുമ്പോള്‍.

വിരാട് കോലിയുടെ നായികമാര്‍
ബദ്രിനാഥ് ടവേഴ്‌സിലുള്ള അനുഷ്‌ക ശര്‍മയുടെ ഫ്‌ലാറ്റില്‍ കോലി ഇടക്കിടെ സന്ദര്‍ശനം നടത്താറുള്ളതായി കോലിയുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. എന്തായാലും അനുഷ്‌കയുടെ പേരിനൊപ്പം പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ കോലിയുടെ കരിയര്‍ ഗ്രാഫ് മുകളിലേക്കാണ്.


Click it and Unblock the Notifications











