»   » പിണക്കം മറന്ന് വരലക്ഷ്മിയും വിശാലും വിവാഹം കഴിക്കാന്‍ പോവുകയാണോ? വിശാല്‍ പറയുന്നതിങ്ങനെ!!

പിണക്കം മറന്ന് വരലക്ഷ്മിയും വിശാലും വിവാഹം കഴിക്കാന്‍ പോവുകയാണോ? വിശാല്‍ പറയുന്നതിങ്ങനെ!!

By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ പ്രണയം തകരുന്നതും കുടുംബം ബന്ധങ്ങള്‍ അവസാനിക്കുന്നതും പെട്ടെന്നായിരിക്കും. അത്തരത്തില്‍ തെന്നിന്ത്യന്‍ നടന്‍ വിശാലും നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം അവസാനിച്ചത് പെട്ടെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ വിശാല്‍. അപ്പോള്‍ വധു ആരായിരിക്കും.

മലയാളികളെ വെറുപ്പിക്കാത്ത നടിമാരുടെ കൂട്ടത്തില്‍ ഈ നടിയും! ആശ അരവിന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

ഒന്നും രണ്ടുമല്ല നീണ്ട ഏഴ് വര്‍ഷങ്ങള്‍ നീണ്ട ഇരുവരുടെയും പ്രണയം അവസാനിച്ചത് കോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ ട്വിറ്ററിലുടെ ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും സ്‌നേഹം എവിടെയാണെന്നുമായിരുന്നു വരലക്ഷ്മി ചോദിച്ചിരുന്നത്.

 vishal

എന്നാല്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്ന ചടങ്ങിനിടെ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാല്‍. എനിക്കും കല്യാണം കഴിക്കണം. പക്ഷെ ഈ കാര്യം പറഞ്ഞാല്‍ ഒരു വശത്ത് നിന്ന് അച്ഛനും മറ്റൊരു ഭാഗത്ത് നിന്ന് ലക്ഷ്മിമാരും അല്ല ഒരു ലക്ഷ്മി തന്നോട് ദേഷ്യപ്പെടുമെന്നുമായിരുന്നു വിശാല്‍ പറഞ്ഞത്. വിശാല്‍ അര്‍ത്ഥം വെച്ച് പറഞ്ഞതാണെങ്കിലും അത് വരലക്ഷ്മിയെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസിലായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ തന്റെ സ്വാകര്യ ജീവിതത്തിലെ കാര്യം തുറന്ന് പറയുമെന്നുമായിരുന്നു വിശാല്‍ പറഞ്ഞിരുന്നത്.

English summary
Vishal opens about his marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam