മോഹന്‍ലാല്‍ കാരണം വിശാലിന് പണികിട്ടി! വില്ലന്റെ ഷൂട്ട് തീര്‍ന്നപ്പോള്‍ വിശാലിന്റെ അവസ്ഥ ഇങ്ങനെ...

By Karthi

മോഹന്‍ലാലിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറിയ അന്യഭാഷ താരങ്ങള്‍ ധാരളമാണ്. അതില്‍ ഏറ്റവും കൂടുതല്‍ തമിഴ് താരങ്ങളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. മോഹന്‍ലാല്‍ നായകനായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം വില്ലനിലൂടെ നാല് അന്യഭാഷ താരങ്ങളാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

തമിഴ് സൂപ്പര്‍ താരങ്ങളായ വിശാല്‍, ഹന്‍സിക എന്നിരും തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും വില്ലനിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടവര്‍ക്കെല്ലാം താരത്തിനൊപ്പമുള്ള മികച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കാനെ നേരമുള്ളു. എന്നാല്‍ വിശാലിന് പറയാനുള്ള ചെറിയൊരു പണികിട്ടിയ കഥയാണ്.

തൂക്കം കൂടി

തൂക്കം കൂടി

നന്നായി ഡയറ്റ് നിയന്ത്രിക്കുന്ന വ്യക്തിയാണ് വിശാല്‍. എന്നാല്‍ വില്ലന്‍ ചിത്രീകരണത്തിനിടെ ഡയറ്റ് ശ്രദ്ധിക്കാന്‍ വിശാലിന് സാധിച്ചില്ല. ചിത്രീകരണം അവസാനിച്ചപ്പോഴേക്കും വിശാലിന്റെ തൂക്കം ഒരു കിലോ വര്‍ദ്ധിച്ചിരുന്നു. ഇതിന് കാരണം മോഹന്‍ലാലാണെന്നാണ് വിശാല്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ആതിഥ്യ മര്യാദ

മോഹന്‍ലാലിന്റെ ആതിഥ്യ മര്യാദ

മോഹന്‍ലാലിന്റെ ആതിഥ്യ മര്യാദയേക്കുറിച്ച് എത്ര സംസാരിച്ചാലും വിശാലിന് മതിയാകുകയില്ല. കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിലേക്ക് മോഹന്‍ലാല്‍ വിശാലിനെ വിളിച്ച് വിരുന്ന് നല്‍കിയത് വിശാല്‍ പങ്കുവയ്ക്കുന്നുണ്ട്. അവിടെ സുചിത്ര മോഹന്‍ലാല്‍ പാകം ചെയ്ത് നല്‍കിയ ഭക്ഷണത്തിന്റെ രുചിയേക്കുറിച്ചും വിശാല്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഭക്ഷണ പ്രേമം

മോഹന്‍ലാലിന്റെ ഭക്ഷണ പ്രേമം

മോഹന്‍ലാലിന്റെ ഭക്ഷണ പ്രേമം മലയാള സിനിമ ലോകത്ത് ഏറെ പ്രശസ്തമാണ്. അതിന് അടിവരയിടുകയാണ് വിശാലിന്റെ അനുഭവം. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് ഡയറ്റ് ശ്രദ്ധിക്കാന്‍ കഴിയില്ലെന്നാണ് വിശാല്‍ പറയുന്നത്.

ആദ്യം പേടിയുണ്ടായിരുന്നു

ആദ്യം പേടിയുണ്ടായിരുന്നു

ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ മോഹന്‍ലാലിനെ അഭിമുഖീകരിക്കുമ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നെന്ന് വിശാല്‍ പറയുന്നു. എന്നാല്‍ പതിയെ അത് മാറി. ലാല്‍ സാറിനെ അറിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും മുഖത്ത് നോക്കി മലയാളത്തില്‍ ഡയലോഗ് പറയാനും വിറയ്ക്കുമായിരുന്നെന്നും വിശാല്‍ പറയുന്നു.

വില്ലനായി വിശാല്‍

വില്ലനായി വിശാല്‍

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് വിശാല്‍ എത്തുന്നത്. ശക്തിവേല്‍ പളനിസ്വാമി എന്ന ഡോക്ടര്‍ കഥാപാത്രത്തെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്.

വന്‍ താരനിര

വന്‍ താരനിര

മോഹന്‍ലാലിന്റെ നായികയായി ഒരിടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ എത്തുകയാണ് വില്ലനിലൂടെ. വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്.

ഓണത്തിനറിയാം

ഓണത്തിനറിയാം

ഓണത്തിന് മുമ്പ് വില്ലന്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് നീട്ടുകയായിരുന്നു. ഓണത്തിന് ചിത്രത്തിന്റെ ട്രെയലിര്‍ റിലീസ് ചെയ്യും. പിന്നാലെ റിലീസ് തിയതിയും പ്രഖ്യാപിക്കും. പൂജ അവധിക്ക് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X