കാത്തിരിപ്പിനൊടുവിൽ വിശാലിന് വിവാഹം ; വധു സായ് ധൻഷിക

പ്രശസ്ത തമിഴ് നടൻ വിശാലിന്റെ വിവാഹം മാധ്യമങ്ങളും പ്രേക്ഷകരും പല വട്ടം ചർച്ച ചെയ്ത വിഷയമാണ്. മുൻപ് ഒരുപാട് തവണ നടന്റെ വിവാഹിതനാവുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഒരിക്കലും ആ ചടങ്ങ് സംഭവിച്ചില്ല. എന്നാലിപ്പോൾ, 47കാരനായ വിശാൽ ഒരു വിവാഹജീവിതത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് നടികർ സംഘം അംഗമായ നടനും, പ്രശസ്ത നടിയും മെയ് 19, തിങ്കളാഴ്ച ചെന്നൈയിൽ നടന്ന യോഗി ഡാ എന്ന ചിത്രത്തിന്റ പ്രൊമോഷണൽ പരിപാടിയിൽ വച്ചാണ് തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയത്.

വിശാലും സായ് ധൻഷികയും വിവാഹിതരാവുന്നു?

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് തമിഴ് നടി സായ് ധൻഷികയെ ജീവിത സഖിയാക്കാൻ ഒരുങ്ങുകയാണ് വിശാൽ. തമിഴ് മാധ്യമങ്ങളുടെ പുതിയ റിപോർട്ടുകൾ അനുസരിച്ച്, സായ് ധൻഷിക നായികയാവുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ വച്ചാണ് താരങ്ങൾ തങ്ങളുടെ വിവാഹ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ വച്ച് നടന്ന പരിപാടിയിൽ, നടൻ മുഖ്യതിഥി ആയി എത്തിയിരുന്നു. വിശാലിന്റെയും ധൻഷികയുടെയും വിവാഹനിശ്ചയം ഇത് താരങ്ങളുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ഉടനെ നടക്കും. ആഗസ്റ്റ് 29ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വച്ച് വിവാഹിതരാകുമെന്നും വിശാലും സായ് ധൻഷികയും പ്രഖ്യാപിച്ചു.

Vishal and Sai Dhanshika

കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ധൻഷികയും വിശാലും കഴിഞ്ഞ 15 വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപേയാണ് ഇരുവരും പ്രണയത്തിലായെന്നാണ് വിവരം. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ നടി ഇത് വരെ വിശാലിനോടൊപ്പം ഒരു ചിത്രത്തിലും നായികയായി അഭിനയിച്ചിട്ടില്ല.

Vishal and Sai Dhanshika

അടുത്തയിടെ മീഡിയയുമായി നടത്തിയ ഒരു സംവാദത്തിൽ, താൻ വിവാഹിതനാവാൻ ഒരുങ്ങുകയാണെന്ന് വിശാൽ തുറന്നു പറഞ്ഞിരുന്നു. "അതെ, ആ റിപോർട്ടുകൾ സത്യമാണ്. ഞാൻ ആ വ്യക്തിയെ കണ്ടെത്തിയിരിക്കുന്നു. ഇതൊരു പ്രണയ വിവാഹമാണ്. കുറച്ചു കാലമായി ഞങ്ങൾ തമ്മിൽ കല്യാണത്തെക്കുറിച്ചു ചർച്ചകൾ തുടങ്ങിയിട്ട്. അധികം വൈകാതെ എന്റെ വധുവിന്റെ പേരും, വിവാഹ തിയതിയും, മറ്റു വിവരങ്ങളും ഞാൻ ഉടൻ തന്നെ വെളിപ്പെടുത്തും," മദ ഗജ രാജ നടൻ പറഞ്ഞു നിർത്തി. എന്തായാലും, ഒരു വലിയ കാത്തിരിപ്പിനൊടുവിൽ വിശാലിന് കല്യാണമായതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകർ.

വാർത്തകളിൽ ഇടം നേടിയ വിശാലിന്റെ പ്രണയങ്ങൾ

പ്രശസ്ത നടിയും, സീനിയർ നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ. എന്നാൽ നടികർ സംഘത്തിന്റെ ഭാരവാഹിയായതോടെ ശരത്കുമാറും വിശാലും ബദ്ധശത്രുക്കളായി തീർന്നു. അതോടെ, ഏകദേശം വിവാഹം വരെയെത്തിയ നടന്റെയും വരലക്ഷ്മിയുടെയും പ്രണയം അവസാനിച്ചു. പിന്നീട്, 2019ൽ അനീഷ അല്ല റെഡ്ഢി എന്ന ഹൈദരാബാദ്കാരിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, പരസ്പ്പരം ഒത്തുപോകാനാവാത്ത വിധം അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതോടെ ഇരുവരും സംയുക്തമായി വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

പിന്നീട്, നടികർ സംഘം കെട്ടിടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത വിശാൽ, ആ ജോലികൾ തീരാതെ താൻ വിവാഹിതനാവില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ പല നടിമാരുമായി ചേർത്തും നടന്റെ പേരിൽ ഗോസിപ്പുകൾ വന്നെങ്കിലും അതെല്ലാം തീർത്തും അസത്യങ്ങളാണെന്നാണ് വിശാൽ പറഞ്ഞത്.

More from Filmibeat

Read more about: vishal dhansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X