»   » വിഷ്ണു-ബിബിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ദുല്‍ഖറിന്റെ കേരള സ്ട്രീറ്റ്? കാണാം

വിഷ്ണു-ബിബിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ദുല്‍ഖറിന്റെ കേരള സ്ട്രീറ്റ്? കാണാം

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദുല്‍ഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ അവിഭാജ്യഘടകമായി മാറിയ നടന്‍ ഇപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളിലാണ് ഇപ്പോള്‍ കൂടുതലായും തിളങ്ങുന്നത്.

മോഹന്‍ലാലിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി! ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നോറികൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന്റെ തെലുങ്ക് സിനിമാ ലോകത്തേക്കുളള അരങ്ങേറ്റം മേശമായില്ലെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. അന്യഭാഷാ ചിത്രങ്ങള്‍ക്കിടെ ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രത്തെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദുല്‍ഖറിനെ കാണ്മാനില്ല

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ എന്ന ചിത്രത്തിലായിരുന്നു ദുല്‍ഖര്‍ മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്. സോളോയ്ക്ക് ശേഷം അന്യ ഭാഷാ ചിത്രങ്ങളിലായിരുന്നു താരം കൂടുതലായും അഭിനയിച്ചിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. സോളോയ്ക്കു ശേഷമുളള ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മഹാനടിയുടെ വിജയം

തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. തെലുങ്ക് സിനിമാ ലോകത്തേക്കുളള ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു മഹാനടി. ചിത്രത്തില്‍ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു.ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരാണ് ഇരുതാരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ദുല്‍ഖറിന്റെ കടുത്ത ആരാധകനായി താന്‍ മാറിയെന്നാണ് രാജമൗലി പറഞ്ഞിരുന്നത്. തെലുങ്കില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ മൊഴിമാറ്റിയെത്തുമ്പോഴുളള അതേസ്വീകാര്യതയാണ് മഹാനടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യണമെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

തമിഴിലും ഹിന്ദിയിലും തിരക്കോട് തിരക്ക്

തെലുങ്കിനു പുറമേ തമിഴിലും ഹിന്ദിയിലും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ദേസിംഗ് പെരിയ സാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റിതു വര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ രക്ഷന്‍, നിരഞ്ജിനി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഈ ചിത്രത്തിനു പുറമെ നവാഗത സംവിധായകന്‍ ആര്‍ എ കാര്‍ത്തിക്ക് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലും ദുല്‍ഖര്‍ തന്നെയാണ് നായകനാവുന്നത്. ഹിന്ദിയില്‍ ഇമ്രാന്‍ ഖാനൊപ്പമുളള കര്‍വാന്‍, സോനം കപൂറിനൊപ്പമുളള സോയ ഫാക്ടര്‍ തുടങ്ങിയ ചിത്രങ്ങളും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.

കേരളാ സ്ട്രീറ്റ്

കേരളാ സ്ട്രീറ്റ് എന്ന പേരില്‍ ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ടീസര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രമായിരിക്കുമിതെന്ന് പ്രതീക്ഷ നല്‍കിയാണ് വീഡിയോ എത്തിയിരിക്കുന്നത്. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ കൂളിംഗ് ഗ്ലാസ് വെച്ചാണ് ദുല്‍ഖര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ആരാധകരും സിനിമാ പ്രേമികളും മികച്ച സ്വീകാര്യതയാണ് കേരള സ്ട്രീറ്റിന്‌റെ ടീസര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഉടന്‍ വരുന്നുവെന്ന വിവരം മാത്രമാണ് വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. അതേസമയം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് കൂട്ടുക്കെട്ട് തിരക്കഥയെഴുതുന്ന ദുല്‍ഖര്‍ ചിത്രമാണ് കേരള സ്ട്രീറ്റെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

തങ്ങളുടെ അടുത്ത ചിത്രം ദുല്‍ഖറിനൊപ്പമാണെന്ന് വിഷ്ണുവും ബിബിനും പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കേരള സ്ട്രീറ്റിന്റെ വീഡിയോ പുറത്തിറങ്ങിയതുമുതല്‍ ഇവരുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി വിഷ്ണു തന്നെ രംഗത്തെത്തയിരുന്നു. വാര്‍ത്ത വ്യാജമാണെന്നു പറഞ്ഞാണ് വിഷ്ണു എത്തിയിരുന്നത്. ഞങ്ങളുടെ അടുത്ത ചിത്രം ദുല്‍ഖറിനൊപ്പമാണ്.എന്നാല്‍ ആ ചിത്രം കേരള സ്ട്രീറ്റ് അല്ല. ഇത് ദുല്‍ഖറിന്റെ പരസ്യ ക്യാംപെയ്‌നോ മറ്റോ ആണെന്നാണ് തോന്നുന്നത്. വിഷ്ണു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അഭിനയത്തിനു പുറമെ നിര്‍മ്മാതാവായും തിളങ്ങി ശിവകാര്‍ത്തികേയന്‍! 'കനാ'ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

വിജയ് ആന്റണി ചിത്രം കാളിയുടെ ആദ്യ ഏഴ് മിനിറ്റ് രംഗങ്ങള്‍ പുറത്ത്! വീഡിയോ കാണാം

English summary
vishnu unnikrishnan penned script for dulquer's kerala street

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X