Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അമല പോളില്ല ആ മനസ്സില്‍! ജ്വാല ഗുട്ടയും വിഷ്ണു വിശാലും പ്രണയത്തിലോ? താരത്തിന്റെ മറുപടി ഇങ്ങനെ!
രാക്ഷസനെന്ന ഒരൊറ്റ സിനിമ മതി വിഷ്ണു വിശാലെന്ന താരത്തെ ഓര്‍ത്തിരിക്കാന്‍. മികച്ച പ്രതികരണം നേടിയ സിനിമയായിരുന്നു ഇത്. ബോക്സോഫീസില്‍ നിന്നും മികച്ച വിജയവും സ്വന്തമാക്കിയിരുന്നു. ഈ സിനിമ ഹിറ്റായതോടെയാണ് വിഷ്ണുവിന്റെ കരിയറും മാറി മറിഞ്ഞത്. സിനിമയില്‍ വന്‍വിജയമായിരുന്നു കാത്തിരുന്നതെങ്കിലും വ്യക്തിജീവിതത്തില്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്. താനും ഭാര്യ രജനിയും വിവാഹമോചിതനാവുകയാണെന്ന് വ്യക്തമാക്കി എത്തിയത് വിഷ്ണു വിശാല്‍ തന്നെയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് തങ്ങള്‍ വേര്‍പിരിയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. നിയമപരമായി വിവാഹമോചനം നേടിയെങ്കിലും മകന്റെ കാര്യത്തിനായി തങ്ങള്‍ എല്ലാ കാര്യവും ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.
വിവാഹമോചനത്തിന് പിന്നാലെയായാണ് അമല പോളും വിഷ്ണു വിശാലും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. വിവാഹമോചനം നേടാന്‍ കാരണം അമലയാണെന്നും അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുമെന്നുമായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ കേവലമൊരു ഗോസിപ്പ് മാത്രമായിരുന്നു അതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി വിഷ്ണു എത്തിയിരുന്നു. ഇപ്പോഴിതാ ജ്വാല ഗുട്ടയും വിഷ്ണു വിശാലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

ജ്വാലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു വിശാല്‍ എത്തിയതിന് പിന്നാലെയായാണ് ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങിയത്. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ചുള്ള പ്രതികരണവുമായി താരമെത്തിയത്. വര്‍ഷങ്ങളായി തനിക്ക് ജ്വാലയെ അറിയാമെന്നും തങ്ങള്‍ക്കിടയില്‍ കുറേ കോമണ്‍ സുഹൃത്തുക്കളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് തങ്ങള്‍. പ്രണയത്തിലാണോ എന്ന കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനാവില്ലെന്നും താരം പറഞ്ഞിരുന്നു വിഷ്ണു വിശാലിന്റെ ട്വീറ്റ് കാണാം.
:)@Guttajwala pic.twitter.com/RvxqWoMPYB
— VISHNU VISHAL - VV (@TheVishnuVishal) June 3, 2019
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ