For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ വിറപ്പിക്കാന്‍ ബോളിവുഡ് താരം? ലൂസിഫറിലെ വില്ലനായി ആരെത്തുമെന്നറിയുമോ? കാണൂ!

  |

  അഭിനയം മാത്രമല്ല സിനിമയ്ക്ക് പിന്നിലെ കാര്യത്തെക്കുറിച്ചും കൃത്യമായി അന്വേഷിക്കുന്ന താരമാണ് പൃഥ്വിരാജ്. അഭിനയിക്കുന്ന സിനിമകളില്‍ മാത്രമല്ല നിലപാടിലും ഏറെ വ്യത്യസ്തത പ്രകടിപ്പിച്ചാണ് ഈ താരം മുന്നേറുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം തന്റെ നിലപാട് കൃത്യമായി താരം വ്യക്തമാക്കാറുണ്ട്. യാുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി നില്‍ക്കുന്ന പൃഥ്വിരാജ് സംവിധായകനാവാന്‍ പോവുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചയ്യെുന്ന ലൂസിഫറില്‍ നായകനായെത്തുന്നത് മലയാളത്തിന്റെ സ്വന്തം നടവിസ്മയമായ മോഹന്‍ലാലാണ്.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുമായി സുപ്രിയയും പൃഥ്വിയും അടുത്തിടെയാണ് രംഗത്തെത്തിയത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന സയന്റിഫിക് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലൂസിഫറുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബോളിവുഡ് താരമെത്തുന്നു

  ബോളിവുഡ് താരമെത്തുന്നു

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലുസിഫര്‍ പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്കെന്ന തരത്തില്‍ മോഹന്‍ലാലിന്റെ ലുക്കും വൈറലായിരുന്നു. എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമയുമായാണ് ഇരുവരും എത്തുന്നതെന്ന് അന്ന് തന്നെ ആരാധകര്‍ വിധിയെഴുതിയിരുന്നു. നിലവിലെ തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം ഈ സിനിമയിലേക്ക് കടക്കുമെന്നായിരുന്നു ഇരുവരും അന്ന് വ്യക്തമാക്കിയത്. സൂപ്പര്‍താരവും യുവസൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തിയാല്‍ എങ്ങനെയുണ്ടാവുമെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

  മോഹന്‍ലാലിന്റെ വില്ലനായി

  മോഹന്‍ലാലിന്റെ വില്ലനായി

  നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. താരത്തിന്റെ വില്ലനായി ഈ സിനിമയില്‍ എത്തുന്നത് ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാലോ പൃഥ്വിരാജോ പുറത്തുവിട്ടിരുന്നില്ല. ബോളിവുഡില്‍ നിന്നുള്ള താരമായിരിക്കും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

  നേരത്തെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  നേരത്തെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  മോഹന്‍ലാലിന്റെ വില്ലനായി വിവേക് ഒബ്‌റോയ് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനിയില്‍ ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വിവേകിന്റെ ആദ്യ മലയാള സിനിമയായിരിക്കും ഇത്. ഇതേത്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ആക്ഷന്‍ രംഗങ്ങളിലെ മികവ്

  ആക്ഷന്‍ രംഗങ്ങളിലെ മികവ്

  ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന താരങ്ങളാണ് ഇരുവരും. അതിനാല്‍ത്തന്നെ സിനിമയിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായി ഈ കൂടിച്ചേരല്‍ മാറുമെന്നും ആരാധകര്‍ വിലയിരുത്തുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയായിരിക്കും ഇതെന്ന് നേരത്തെ പൃഥ്വിയും വ്യക്തമാക്കിയിരുന്നു. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുന്നതിനിടയില്‍ മുരളി ഗോപിയും പൃഥ്വിരാജും മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  നായികയായി മഞ്ജു വാര്യര്‍

  നായികയായി മഞ്ജു വാര്യര്‍

  ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്ന സിനിമയായിരിക്കും ലൂസിഫര്‍. രണ്ടാമൂഴത്തിലും നായികയാവുന്നത് ലേഡി സൂപ്പര്‍ സ്റ്റാറാണ്. ഏത് സിനിമയുടെ ചിത്രീകരണമാണ് ആദ്യം ആരംഭിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. വ്യക്തി ജീവിതത്തില്‍ വന്‍പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പ്രകടിപ്പിച്ച അതേ ധൈര്യമാണ് ആരാധകരെ ആകര്‍ഷിച്ചത്. ശക്തമായ ആരാധകപിന്തുണയാണ് മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്നത്.

  ഇന്ദ്രജിത്തും ടൊവിനോയും

  ഇന്ദ്രജിത്തും ടൊവിനോയും

  ഇന്ദ്രജിത്തായിരിക്കും വില്ലെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുജിത് വാസുദേവാണ് സിനിമാട്ടോഗ്രഫി നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ഫോണ്ട് അടുത്തിടെയാണ് പുറത്തുവിട്ടത്. ഒടിയന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായി മാറാനുള്ള സാധ്യത ഈ സിനിമ ഇപ്പോഴേ നിലനിര്‍ത്തുന്നുണ്ട്.

  English summary
  Vivek Oberoi likely to play a major role in Mohanlal’s Lucifer!!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X