»   » എല്ലാം ചിരിയോടെ കാണുന്നു; ഇത് വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി!!

എല്ലാം ചിരിയോടെ കാണുന്നു; ഇത് വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് കഷ്ടകാലങ്ങളുടെ കാലമാണിത്. ലാലിസത്തില്‍ തുടങ്ങി ഒരു വിശ്രമില്ലാതെ വിമര്‍ശനങ്ങളും ആരോപണങ്ങളും പിന്തുടരുന്നു. സിനിമകളുടെ പരാജയവും, ബ്ലോഗ് പോസ്റ്റും, ഒടുവിലിതാ കലാഭവന്‍ മണിയുടെ അനുസ്മരണ യോഗത്തില്‍ നിന്ന് വിനയനെ ലാല്‍ ഇടപെട്ട് ഒഴിവാക്കി എന്നതുവരെ.

ഇതുവരെ വിമര്‍ശനങ്ങളോടൊന്നും ലാല്‍ പ്രതിരിച്ചിട്ടില്ല. മോഹന്‍ലാലിന്റെ പേരില്‍ വിമര്‍ശനങ്ങളും കുത്തുവാക്കുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍ ലാല്‍ തന്റെ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുകയായിരുന്നു. ചെയ്തതിനെ ന്യായീകരിക്കാനോ, ചെയ്തത് ഞാനല്ല എന്നോ ലാല്‍ പറയാനോ മോഹന്‍ലാല്‍ നിന്നില്ല.

 mohanlal

ഇപ്പോഴിതാ എല്ലാത്തിനും മറുപടിയായി ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒറ്റ വരിയും ഒരു ഫോട്ടോയും മാത്രം. ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ഫോട്ടോ, അതിന് മുകളില്‍ ലാല്‍ എഴുതി 'എല്ലാം ചിരിച്ചുകൊണ്ട് കാണുന്നു( Watching everything with a smile)' എന്ന്. അതിലുണ്ട് ഈ വിമര്‍ശനങ്ങളോടെല്ലാം ലാലിന് പറയാനുള്ള മറുപടി.

രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട പോസ്റ്റ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. 15 ആയിരത്തിലധികം ലൈക്കുകളും മൂന്നൂറിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. മോഹന്‍ലാലിനെ പിന്തുണച്ചുകൊണ്ടുള്ള മൂന്നൂറിനടുത്ത് കമന്റുകളും വന്നു കഴിഞ്ഞു.

Watching everything with a smile :)

Posted by Mohanlal on Wednesday, March 16, 2016
English summary
Watching everything with a smile says Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam