»   » ''തോളും ചാരി നിന്നവള്‍ ഒടുവില്‍ കെട്ട്യോനെയും കൊണ്ടു പോയി''; മീനാക്ഷിയ്ക്കുമുണ്ട് പൊങ്കാല..

''തോളും ചാരി നിന്നവള്‍ ഒടുവില്‍ കെട്ട്യോനെയും കൊണ്ടു പോയി''; മീനാക്ഷിയ്ക്കുമുണ്ട് പൊങ്കാല..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദിലീപ് കാവ്യ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം മലയാളി പ്രേക്ഷകരുടെ പ്രധാന ചര്‍ച്ചകളിലൊന്ന്. നോട്ട് നിരോധനവും എടിഎം ക്യൂവുമൊക്കെ തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചായിരുന്നു ഭൂലോക ചര്‍ച്ച. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ദീലീപ്-മഞ്ജു-കാവ്യ വിഭാഗങ്ങളായി ചേരി തിരിഞ്ഞായിരുന്നു അഭിപ്രായ പ്രകടനങ്ങള്‍

ട്രോളന്മാരുടെ ക്രിയേറ്റീവിറ്റിയായിരുന്നു അതിലൊക്കെ മുന്നിട്ടു നിന്നത്. വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലുമായി മലയാളികളെ ചിരിപ്പിച്ചു കൊല്ലാന്‍ ഒട്ടേറെ കമന്റുകളാണ് താരങ്ങളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് നിറഞ്ഞത്.

അച്ഛന്റെ കല്യാണത്തിന് മീനാക്ഷി ലീവ്

ദിലീപ് പഴയ നോട്ട് മാറ്റിയെടുത്തു, അച്ഛന്റെ കല്യാണത്തിന് മീനാക്ഷി എന്നിവയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ചില ട്രോളുകള്‍

സദ്യ കഴിക്കാന്‍ ഭാഗ്യമുണ്ടായ കുട്ടി

രണ്ടാനമ്മയുടെ രണ്ടാമത്തെ കല്യാണത്തിന് സദ്യ കഴിക്കാന്‍ ഭാഗ്യമുണ്ടായ കുട്ടിയാണ് മീനാക്ഷിയെന്നായിരുന്നു വാട്‌സ് ആപ്പ് ചാറ്റിലിടം നേടിയ ഒരു കമന്റ്

തോളും ചാരി നിന്നവള്‍ കെട്ട്യോനെയും കൊണ്ട് പോയി

വാട്സ് ആപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച ഒന്നാണ് തോളും ചാരി നിന്നവള്‍ കെട്ട്യോനെയും കൊണ്ടു പോയി എന്നത്

എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണ്

കാവ്യ സഹോദരിയെപ്പോലെയാണെന്നു പറഞ്ഞിട്ട് ഇപ്പോ കല്യാണം കഴിച്ചോ ? എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാരാണല്ലോ അല്ലെ ? എന്നാണ് മറ്റൊരു ട്രോള്‍

പ്രേമത്തിലെ സെലിനും ജോര്‍ജ്ജും പോലെ

പ്രേമത്തിലെ സെലിനും ജോര്‍ജ്ജും ഒടുവില്‍ കെട്ടിയതു പോലെയാണത്രേ ദിലീപും കാവ്യയും കെട്ടിയത്

സിനിമാക്കാര്‍ക്കു രണ്ടാമതു കെട്ടാം

സിനിമാക്കാര്‍ക്കു രണ്ടാമതു കെട്ടാം. വല്ല പാവപ്പെട്ടവനുമാണ് ഇങ്ങനെ കെട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നാണ് ചിലരുടെ ചോദ്യം.

English summary
watsapp messeges and trolls on dileep kavya marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam