അമലയുടെ ലാബ്രഡോറിന്‍റെ യോഗമേ.....
തിരുവനന്തപുരം: ആഡംബരത്തിന് വേണ്ടി മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടിയും ലക്ഷങ്ങള്‍ ചെലവഴിയ്ക്കുന്ന ചില താരങ്ങളുണ്ട്. മുന്‍കാല നടി അമലയാണ് ഇത്തരത്തില്‍ വളര്‍ത്തു നായകള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുന്നത്. തെരവുകളില്‍ നിന്നും പരിക്കേറ്റ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതും അവയെ ഏറ്റെടുക്കുന്നതചിനെയും കുറിച്ച് തിരുവവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് അമല വളര്‍ത്തു മൃഗങ്ങളോടുള്ള സ്‌നേഹത്തെപ്പറ്റി വാചാലയായത്.
ഒരു ലാബ്രഡോറും ആറ് ഇന്ത്യന്‍ ഇനങ്ങളും ഉള്‍പ്പടെ ഏഴ് വളര്‍ത്തുനായകളാണ് അമലയുടെ വീട്ടില്‍ ഉള്ളത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ലാബ്രഡോറിനെ വാങ്ങിയത്.എന്നാല്‍ ലാബ്രഡോറിനാകട്ടെ പ്രതിരോധ ശേഷി കുറവും അലര്‍ജി പ്രശ്‌നങ്ങളും. ചികിത്സയ്ക്ക് വേണ്ടിമാത്രം ഒരു ദിവസം 200 രൂപ ചെലവ്.

ലാബ്രഡോറിന് വേണ്ടി മാത്രം എസിയുള്ള കൂടാണ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു മാസം ഈ ഒരൊറ്റ വളര്‍ത്തുനായയ്ക്ക് വേണ്ടി ചെലവാകുന്നത് 25000 രൂപ. ബാക്കിയുള്ളവയ്ക്കും ഏതാണ്ട് ഇതിനോടടുത്ത തുക. പല കുടുംബങ്ങള്‍ക്കും പട്ടികളെ നല്ല രീതിയില്‍ സംരക്ഷിയ്ക്കാനുള്ള പണം കാണില്ലെന്നും അതുകൊണ്ട് തന്നെ ഇവയ്ക്ക് അസുഖം വരുമ്പോള്‍ ഉപേക്ഷിയ്ക്കുകയും ചെയ്യുമെന്നും അമല. ഭര്‍ത്താവും നടനുമായ നാഗാര്‍ജുനയ്ക്കും പട്ടികളെ ഇഷ്ടമാണെന്ന് അമല.


Click it and Unblock the Notifications











