»   » നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?

By: Rohini
Subscribe to Filmibeat Malayalam

ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയമൊക്കെ കഴിഞ്ഞു, നയന്‍താരയുടെ പുതിയ പ്രണയം യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയോടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്തകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇരുവരും സമീപകാലത്തെ പൊതു ചടങ്ങുകളിലെല്ലാം പങ്കെടുത്തത്.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

ഒടുവില്‍ നടന്ന സൈമ പുരസ്‌കാര രാവുകൂടെ കഴിഞ്ഞതോടെ അക്കാര്യത്തില്‍ തീരുമാനമായി. തങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നയന്‍താരയും വിഘ്‌നേശും പറയാതെ പറഞ്ഞു.

നയനും വിഘ്‌നേശും ഇപ്പോള്‍ ഒരുമിച്ചാണ് താമസമെന്നാണ് പുതിയ വാര്‍ത്ത. വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വായിക്കൂ...

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?പ്രണയമാണെന്ന്

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ വാര്‍ത്ത ഉത്ഭവിച്ചത്. തുടക്കത്തില്‍ ഇരുവരും അത് വെറും കിംവദന്തിയാണെന്നും, തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞു രംഗത്തെത്തി.

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?പ്രണയമാണെന്ന്

അതിനിടയിലാണ് ഇരുവരെയും ഒരുമിച്ച് വിദേശത്ത് കണ്ടത്. അവധി ആഘോഷിക്കാനും നയന്‍താരയ്‌ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും വിഘ്‌നേശും കൂടെ ഉണ്ടായിരുന്നു. ഇതോടെ ഇരുവരും വിവാഹിതരാകുകയാണെന്ന വാര്‍ത്തയും വന്നു.

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?പ്രണയമാണെന്ന്

അടുത്തിടെ ഹൈദരാബാദില്‍ വച്ചു നടന്ന പുരസ്‌കാര രാവില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ച നയന്‍ ആദ്യം ഓടിയെത്തിയത് വിഘ്‌നേശിന്റെ അടുത്താണ്. ബ്ലാക്ക് ലേഡിയുമായി വിഘ്‌നേശിനൊപ്പം നില്‍ക്കുന്ന സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?പ്രണയമാണെന്ന്

ഒടുവില്‍ നടന്ന സൈമ പുരസ്‌കാര വേദിയും ഇരുവരുടെയും പ്രണയ-പ്രകടനത്തിന് വേദിയായി. പുരസ്‌കാര നിശയിലുടനീളം നയന്‍ വിഘ്‌നേശിനൊപ്പമായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ വിഘ്‌നേശും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നയനും പരസ്പരം പുകഴ്ത്തി സംസാരിച്ചു. അതുകൂടാതെ സദസിനോട് മുഴുവന്‍ ക്ഷമ ചോദിച്ച് നയന്‍ വിഘ്‌നേശില്‍ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ്, അങ്ങനെ ചെയ്തു.

നയന്‍താരയും വിഘ്‌നേശും ഒരുമിച്ച് താമസം തുടങ്ങി, വിവാഹം ഉടന്‍?പ്രണയമാണെന്ന്

ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും വരുന്നത്. കുറച്ചു നാളായി നയന്‍താരയും വിഘ്‌നേശും ഒരുമിച്ചാണത്രെ താമസം. വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് അറിയുന്നു.

English summary
The rumour mill has been buzzing with reports of Nayanthara tying the knot with Vignesh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam