»   » 60കാരന് എന്തറിയാം, പ്രതാപ് പോത്തനെ ഛായാഗ്രാഹകന്‍ അപമാനിച്ചു: ദുല്‍ഖര്‍ ചിത്രം പ്രതിസന്ധിയില്‍

60കാരന് എന്തറിയാം, പ്രതാപ് പോത്തനെ ഛായാഗ്രാഹകന്‍ അപമാനിച്ചു: ദുല്‍ഖര്‍ ചിത്രം പ്രതിസന്ധിയില്‍

Written By:
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സംവിധായകന്‍ പ്രതിസന്ധികളെ നേരിടുകയാണ്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉടന്‍ ഉണ്ടാവില്ല; കാരണം?

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പോത്തന്‍ സമീപിച്ചിരുന്നു. എന്നാല്‍ അറുപത് കഴിഞ്ഞ താങ്കള്‍ക്ക് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ല എന്ന് പറഞ്ഞ് ആ ഛായാഗ്രാഹകന്‍ പ്രതാപ് പോത്തനെ അപമാനിച്ചത്രെ.

 dulquer-prathap-movie-trouble

ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതാപ് പോത്തന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഛായാഗ്രാഹകന്‍ ആരാണെന്ന് പോത്തന്‍ പറഞ്ഞില്ലെങ്കിലും, ആളെ തിരിച്ചറിയാന്‍ വ്യക്തമായ ഒരു ക്ലൂ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. താന്‍ പരിചയപ്പെടുത്തിയ ഒരു ഛായാഗ്രാഹകനാണെന്നാണ് പറഞ്ഞത്.

ഫേ്‌സബുക്ക് പോസ്റ്റില്‍ പോത്തന്‍ ഉദ്ദേശിച്ച ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ ആണെന്ന് ചിലര്‍ പറയുന്നു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചൈതന്യ എന്ന ചിത്രത്തിലൂടെയാണ് രാജീവ് മേനോന്‍ സ്വതന്ത്ര സംവിധായകനായത്.

മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറുപത് കാരനായ താങ്കള്‍ക്ക് അറിയില്ല. ഇപ്പോള്‍ സാങ്കേതിക കാര്യങ്ങളെല്ലാം മാറി. പോയി ഒരു ഹ്രസ്വ ചിത്രമെടുത്ത് കഴിവ് തെളിയിച്ചിട്ടു വാ. എന്നിട്ട് പറയാം എന്നായിരുന്നത്രെ ആ ഛായാഗ്രാഹകന്റെ പ്രതികരണം.

English summary
Dulquer Salmaan starring upcoming love story, directed by actor-director Prathap Pothen, is rumoured to be in trouble. Reportedly, the project has been delayed due to Prathap's fallout with cinematographer Rajiv Menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam