»   » വിദേശത്ത് നടന്ന സ്‌റ്റേജ് ഷോയിലെ സംഭവം ഭാവന മഞ്ജുവിനെ വിളിച്ചറിയിച്ചു; ദിലീപിന്റെ ശത്രുതയ്ക്ക് കാരണം

വിദേശത്ത് നടന്ന സ്‌റ്റേജ് ഷോയിലെ സംഭവം ഭാവന മഞ്ജുവിനെ വിളിച്ചറിയിച്ചു; ദിലീപിന്റെ ശത്രുതയ്ക്ക് കാരണം

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തിന് പല പ്രമുഖ താരങ്ങളും എത്തിയെങ്കിലും ചില മുന്‍നിര താരങ്ങളെ കണ്ടില്ല. പെട്ടന്ന് വിളിച്ചു നടത്തിയ കല്യാണമായത് കൊണ്ട് പലരും ഷൂട്ടിങ് തിരക്കില്‍ കേരളത്തിന് പുറത്തായിരുന്നു. എന്നിരുന്നാലും കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്ന ഭാവന കല്യാണത്തിന് എത്താത്തത് ചില പാപ്പരാസികള്‍ വിഷയമാക്കി.

മഞ്ജു വാര്യരെ പിന്തുണച്ച ഭാവനയെ ദിലീപ് അവഗണിച്ചു; കാവ്യയുമായുള്ള വിവാഹം, ഭാവന ചിരിയ്ക്കുന്നു!

അഞ്ചിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഭാവനയെ ദിലീപ് കല്യാണത്തിന് വിളിക്കാത്തത് എന്താണെന്ന് അന്വേഷിച്ച് പോയവര്‍ക്ക് ഇരുവരുടെയും ശത്രുതയെ കുറിച്ച് തുമ്പും തെളിവും കിട്ടിയിരുന്നു. ദിലീപ് കാരണമാണ് ഭാവനയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത് എന്നൊക്കെ നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനും മാത്രം എന്ത് ദ്രോഹമാണ് ഭാവന ദിലീപിനോട് ചെയ്തത്?

മഞ്ജുവുമായുള്ള സൗഹൃദം

ദിലീപിനൊപ്പം നാലഞ്ച് സിനിമകള്‍ അടുപ്പിച്ച് ചെയ്തതോടെ തന്നെ ഭാവനയും അന്ന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരും അടുത്ത സുത്തുക്കളായിരുന്നു. ആ സൗഹൃദം ദിലീപിനെ കടന്നും വളര്‍ന്നു.

വിദേശത്തെ സ്റ്റേജ് പ്രോഗ്രാം

ആ ഇടയ്ക്കാണ് വിദേശത്ത് വച്ച് ഒരു സ്‌റ്റേറ്റ് പ്രോഗ്രാം നടന്നത്രെ. ഭാവനയും കാവ്യ മാധവനും ദിലീപുമൊക്കെ പങ്കെടുത്ത താരസമ്പന്നമായ ഒരു സ്റ്റേജ് പ്രോഗ്രാം. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോള്‍ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു.

ദിലീപ് ദേഷ്യപ്പെട്ടു

ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു. എന്നാല്‍ ഭാവന തന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ഇതോടെ ദിലീപിന്റെ ശത്രുത ഇരട്ടിച്ചുവത്രെ. പിന്നീട് ഭാവനയുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയാണ് ഭാവനയോട് ദിലീപ് പ്രതികാരം ചെയ്തുവെന്നാണ് കേട്ടത്

അമ്മയില്‍ പരാതി നല്‍കിയെങ്കിലും

വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തില്‍ ഭാവന കരാറൊപ്പിട്ടിരുന്നു. അവസാന നിമിഷം നടിയെ പുറത്താക്കി. അന്വേഷിച്ചപ്പോള്‍ ദിലീപാണ് പിന്നില്‍ പ്രവൃത്തിച്ചത് എന്നറിഞ്ഞത്രെ. തുടര്‍ന്ന് ഭാവന അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുഖ്യധാര ചിത്രങ്ങളായിരുന്നില്ല. ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് ആ കാലയളവില്‍ ഭാവനയ്ക്ക് ലഭിച്ച ചിത്രം.

ഹണീബി ടു

ഇപ്പോള്‍ ഹണീബി ടു എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഹണീബിയുടെ ആദ്യ ഭാഗത്തില്‍ നായിക ഭാവന ആയിരുന്നത് കൊണ്ട് രണ്ടാം ഭാഗത്ത് നിന്ന് നടിയെ ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ടാണത്രെ ഈ ചിത്രം ഭാവനയ്ക്ക് കിട്ടിയത്.

ഇത് സത്യമാകുന്നത് എങ്ങിനെ?

2010 ല്‍ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലാണ് ദിലീപും ഭാവനയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2011 ല്‍ റിലീസ് ചെയ്ത അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം വരെ ഭാവനയ്ക്ക് മലയാളത്തില്‍ നല്ല അവസരങ്ങളുണ്ടായിരുന്നു. പിന്നീട് അവസരങ്ങള്‍ നഷ്ടപ്പെട്ട നടി കന്നടയിലും തെലുങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. അതിന് ശേഷം മലയാളത്തില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചില്ല. ദിലീപുമായുള്ള ശത്രുതയാണ് കാരണം എന്ന് അന്ന് മുതല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോള്‍ കല്യാണത്തിനും ഭാവനയെ കാണാതായതോടെ ഈ ശത്രുത സത്യമാണെന്ന് പാപ്പരാസികള്‍ ഉറപ്പിച്ചിരിയ്ക്കുകയാണ്.

ഭാവനയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
What happened between Bhavana and Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam