»   » പൃഥ്വിയ്ക്ക് എന്താണ് ദിലീപിനോട് ശത്രുത, ജനപ്രിയനെ പുറത്താക്കാന്‍ യുവതാരം ആവേശം കാണിച്ചതെന്തിന്?

പൃഥ്വിയ്ക്ക് എന്താണ് ദിലീപിനോട് ശത്രുത, ജനപ്രിയനെ പുറത്താക്കാന്‍ യുവതാരം ആവേശം കാണിച്ചതെന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെതിരെ സംസാരിക്കാന്‍ ഇപ്പോഴും സിനിമയിലെ ചില പ്രമുഖ താരങ്ങള്‍ തയ്യാറായിട്ടില്ല. ദിലീപ് ഇത് ചെയ്യില്ല എന്ന് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. എന്നാല്‍ പൃഥ്വിരാജ് മാത്രം ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്.. നടനെ സിനിമയില്‍ നിന്ന് പുറത്താക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. ആസിഫ് അലി ആദ്യമൊക്കെ ദിലീപിനെതിരെ സംസാരിച്ചെങ്കിലും പിന്നീട് വാക്ക് മാറ്റിയിരുന്നു.

പൃഥ്വിരാജിന്റെ വിലക്ക്, പാതിയില്‍ നിലച്ചത് എംടി ചിത്രം!!! വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്ക്???

എന്താണ് പൃഥ്വിരാജിന് മാത്രം ദിലീപിനോട് ഇത്ര ശത്രുത? ദിലീപിനോടുള്ള ശത്രുത മാത്രമല്ല, നടനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ പൃഥ്വി കാണിച്ച ആവേശത്തിന് പിന്നില്‍. അമ്മ എന്ന സംഘടനയോടുള്ള വെറുപ്പും ആക്രമിക്കപ്പെട്ട നടിയോടുള്ള അടുപ്പവും ഒക്കെ കാരണമാണ്. പണ്ടേ കുറച്ച് 'ഓവര്‍ സ്മാര്‍ട്ട്' ആയ പൃഥ്വി ദിലീപിനെതിരെ ഇത്ര ശക്തമായി നിലപാടെടുക്കാനുള്ള ചില കാരണങ്ങളെ കുറിച്ച് പറയാം

ദിലീപുമായുള്ള ശത്രുത

ദിലീപും പൃഥ്വിരാജും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമാണ്. പൃഥ്വിരാജിന്റെ സിനിമ ഇറങ്ങുമ്പോള്‍ ദിലീപ് പണം കൊടുത്ത് തിയേറ്ററില്‍ ആളെ കയറ്റി കൂവിച്ചു എന്നൊരു ആരോപണം പണ്ട് ഉണ്ടായിരുന്നു. ഇക്കാരണത്തെ ചൊല്ലി പൃഥ്വിയ്ക്കും ദിലീപിനും ഇടയില്‍ ശത്രുത മുളപൊട്ടിയത്രെ. കുറേക്കാലം ഇരുവരും കട്ട ശത്രുക്കളായിരുന്നു എന്നാണ് പാപ്പരാസികള്‍ പറഞ്ഞു നടന്നത്.

അമ്മ തകരണം

താര സംഘടനയായ അമ്മയോട് പൃഥ്വിരാജിന് ഒരു പഴയ കണക്ക് കൂടെയുണ്ട്. പൃഥ്വിയുടെ അച്ഛന്‍ സുകുമാരനും പൃഥ്വിരാജും അമ്മ എന്ന സംഘടനയുടെ വിലക്ക് നേരിട്ടവരാണ്. ഈ വിലക്കുകള്‍ കാരണം കരിയറില്‍ വമ്പന്‍ തിരിച്ചടിയും ഇരുവര്‍ക്കുമുണ്ടായിട്ടുണ്ട്. അമ്മയുടെ എല്ലാമെല്ലാമായ ദിലീപിനെ പുറത്താക്കാന്‍ പൃഥ്വി ആവേശം കാണിച്ചതിന്റെ കാരണങ്ങളിലൊന്ന് അമ്മയുടെ തകര്‍ച്ചയ്ക്ക് വേണ്ടിയാണ്.

അമ്മയുടെ സ്ഥാനം

ശക്തമായ തീരുമാനങ്ങളുമായിട്ടാണ് പൃഥ്വിരാജ് എക്‌സിക്യൂട്ടിവ് മീറ്റിംഗിന് എത്തിയത്. ഞങ്ങള്‍ ഒരാവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. അത് പരിഗണിക്കുമെന്നാണ് വിശ്വാസം. അല്ലെങ്കില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞത്. ദിലീപിനെ പുറത്താക്കി, അമ്മയില്‍ നേതൃമാറ്റം വരുത്താനാണ് പൃഥ്വിയുടെ നീക്കമത്രെ. അങ്ങനെ സംഭവിച്ചാല്‍ തലപ്പത്ത് പൃഥ്വി തന്നെ എത്തും

ആക്രമിയ്ക്കപ്പെട്ട നടിയോടുള്ള അടുപ്പം

ഇതിനൊക്കെ പുറമെ, ആക്രമിയ്ക്കപ്പെട്ട നടിയോടുള്ള പൃഥ്വിയുടെ അടുപ്പവും ഈ ആവേശങ്ങള്‍ക്ക് കാരണമാണ്. കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് ശക്തമായ പിന്തുണ അറിയിച്ച നായകന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. ആ സംഭവത്തിന് ശേഷം നടി ആദ്യം അഭിനയിച്ചത് പൃഥ്വിയ്‌ക്കൊപ്പമാണ്. നടിയ്ക്ക് വേണ്ട എല്ലാ മാനസിക പിന്തുണയും പൃഥ്വി നല്‍കിയിരുന്നു.

മഞ്ജുവിനോടുള്ള അടുപ്പവും കാവ്യയോടുള്ള അകല്‍ച്ചയും

മഞ്ജു വാര്യര്‍ എന്ന നടിയോട് പൃഥ്വിക്ക് പ്രത്യേക ആരാധനയുണ്ട്. മഞ്ജുവിന്റെ പല നിലപാടുകളോടുമുള്ള തന്റെ ബഹുമാനം പൃഥ്വി മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. കാവ്യയോടുള്ള അകല്‍ച്ചയും പൃഥ്വിയുടെ സംസാരങ്ങളില്‍ പ്രകടമായിരുന്നു. കാവ്യയുമായി ഒരു കാലത്ത് പൃഥ്വിയുടെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നപ്പോഴും പൃഥ്വി ശക്തമായി പ്രതികരിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ ദിലീപിന്റെ ശത്രുക്കള്‍ പൃഥ്വിയുടെ മിത്രങ്ങളും, മിത്രങ്ങള്‍ ശത്രുക്കളുമാണ്.

English summary
What happened between Prithviraj and Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam