ഡബിള്‍ ബാരലിന് എന്ത് പറ്റി? അണിയറയില്‍ പ്രശ്‌നമോ?
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയിന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഡബിള്‍ ബാരല്‍ (ഇരട്ടക്കുഴല്‍) എന്ന ചിത്രത്തെ ഏറെ പ്രതീക്ഷശയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായ വാര്‍ത്തകളാണ് അണിയറയില്‍ നിന്നും കേള്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും എന്ന് പറഞ്ഞ ചിത്രം പല കാരണങ്ങള്‍ കൊണ്ടും നീണ്ട് നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ പറഞ്ഞു കേട്ടത് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഈ മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതും നടപ്പില്ലെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ ടീം അംഗങ്ങള്‍ക്കിടയിലെ ചില പ്രശ്‌നങ്ങളാണ് റിലീസ് നീണ്ടു പോകുന്നതിന് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. ടീം അംഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ കൊണ്ട് പ്രി-പ്രൊഡക്ഷന്‍ ജോലികളെല്ലാം പെന്റിങിലാണത്രെ. കഴിഞ്ഞ ചിത്രത്തിന്റെ ഫേസ്ബുക്ക് പേജ് പോലും ഇനാക്ടീവ് ചെയ്തിരുന്നു.
പ്രശ്‌ന തുടരുകയാണെങ്കില്‍ ഓണത്തിനും ചിത്രം തിയേറ്ററുകളിലെത്തില്ലെന്നാണ് കേള്‍ക്കുന്നത്. 2014 ന്റെ മധ്യത്തില്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രം ഇതുവരെ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് മലയാളത്തെ സംബന്ധിച്ച് വലിയ വാര്‍ത്തയാണ്. എന്തെന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മലയാളത്തില്‍ ഇത്രയും വലിയ ഷെഡ്യൂള്‍ സംഭവിക്കാറുള്ളൂ. എന്തായാലും ഈദിന് തീര്‍ത്തില്ലെങ്കിലും ഓണമാവുമ്പോഴേക്കെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരട്ടക്കുഴല്‍ തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications