'സിൽക് സ്മിതയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു? ജീവിതം മടുത്തത് കാമുകന്റെ മകൻ കാരണം'

സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ നാടകീയമായി പലപ്പോഴും സിനിമാ താരങ്ങളുടെ ജീവിതം കടന്ന് പോവുന്നത് കൗതുകരമാണ്. നിരവധി സിനിമാ താരങ്ങളുടെ ജീവിതം ഈ വാ​ദത്തിന് ഉദാഹരണമായി പറയാൻ പറ്റും. ഇതിലൊന്നാണ് നടി സിൽക് സ്മിതയുടെ കരിയറും ജീവിതവും. മാദക താരമായി തരം​ഗം സൃഷ്ടിച്ച സിൽക് സ്മിതയെ തേടി കൈ നിറയെ അവസരങ്ങൾ വന്നു.

എന്നാൽ സിനിമകളിലെ താരത്തിളക്കത്തിനപ്പുറം മുഖ്യധാരാ സമൂഹത്തിൽ സിൽക് സ്മിതയ്ക്ക് അന്ന് സ്വീകാര്യത ലഭിച്ചിരുന്നില്ല. നടിക്ക് നേരെ അധിക്ഷേപങ്ങളും വന്നു. എന്നാൽ വിമർശകരേക്കാളും ആരാധകർ സിൽക് സ്മിതയ്ക്കുണ്ടായിരുന്നു. സിനിമ കാണാൻ ആളുകൾ വരണമെങ്കിൽ സിൽക് സ്മിതയുടെ ഡാൻസ് നമ്പർ വേണമെന്ന സാഹചര്യവും ഒരു കാലത്തുണ്ടായിരുന്നു.

Silk Smitha

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ നടി നിറഞ്ഞ് നിന്നു. സ്ഫടികം, അഥർവം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷം സിൽക് സ്മിതയ്ക്ക് ലഭിച്ചു. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. പല വാദങ്ങളും ഇത് സംബന്ധിച്ച് ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ സിൽക് സ്മിതയെ ബാധിച്ചിരുന്നെന്നാണ് ചിലർ പറയുന്നത്. എന്നാൽ നടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ തോതിൽ ഇല്ലായിരുന്നെന്ന് പഴയകാല നടി കുട്ടി പത്മിനി മുമ്പ് പറഞ്ഞിട്ടുണ്ട്.

സിൽക് സ്മിതയുടെ കാമുകനെന്ന പേരിൽ ഒരാളുടെ പേരും ഇതിനിടെ ഉയർന്നു വന്നിരുന്നു. നടിയേക്കാൾ ഏറെ പ്രായമുള്ള ഒരു ഡോക്ടറായിരുന്നു ഇത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും സിൽക് സ്മിതയുടെ സാമ്പത്തിക കാര്യങ്ങളുൾപ്പെടെ നോക്കിയിരുന്നത് അദ്ദേഹമാണെന്നും അന്ന് പരക്കെ സംസാരമുണ്ടായി. രാധാകൃഷ്ണൻ എന്നായിരുന്നു ഈ ഡോക്ടറുടെ പേര്.

Silk Smitha

സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിൽക് സ്മിതയുടെ എല്ലാമായിരുന്ന ഡോക്ടറുടെ മകൻ നടിയെ പ്രണയിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. ആ ഡോക്ടറുടെ മകൻ സിൽക് സ്മിതയെ പ്രണയിച്ചു. മകനെ പോലെയാണ് സിൽക് അവനെ കണ്ടത്. സിൽക് സ്മിതയെ പ്രൊപ്പോസ് ചെയ്തു. മനസ്സ് മടുത്താണ് സിൽക് സ്മിത മരിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

'സിൽക്കിന്റെ കുടുംബത്തെ പറ്റി ഒരു വിവരവും അല്ല. സിൽക് എവിടെ നിന്ന് വന്നു എന്നൊക്കെയുള്ളത് ഇന്നും ഒരു മായാജാലം പോലെയാണ്. സിൽക്കിന്റെ മരണ ശേഷം അവരുടെ സ്വത്തുക്കൾ എന്ത് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ എവിടെ പോയി, ഡോക്ടറുടെ മകൻ എവിടെ പോയി എന്നൊന്നും ഒരു വിവരവുമില്ല'

സിനിമാ രം​ഗത്ത് സിൽക്കിന് സുഹൃത്തുക്കളില്ലായിരുന്നു. മോശം അനുഭവങ്ങൾ കാരണം അവർക്ക് ആരെയും വിശ്വാസമില്ലായിരുന്നു. ഒരു ഘട്ടത്തിൽ സിൽക് വളരെ മൂകയായി. ഷോട്ടിന് വിളിച്ചാൽ ചെന്ന് അഭിനയിച്ച് വന്ന് പുസ്തകം വായിച്ചിരിക്കും. ഷോട്ട് കഴിഞ്ഞാൽ കാറിൽ കയറി പോവുകയായിരുന്നു പതിവെന്നും ചെയ്യാറു ബാലു ഓർത്തു.

സിനിമകളിൽ നിന്നും വലിയ സമ്പാദ്യം സിൽക്കിന് നേടാനായിട്ടുണ്ട്. ഇവയൊക്കെ മരണ ശേഷം എന്ത് ചെയ്തെന്നും ആർക്കും അറിയില്ല. അതേസമയം അവസാന നാളുകളിൽ സിൽക്കിന് തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നോ എന്നും വ്യക്തമല്ല.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X