ചേട്ടനെ പോലെയാക്കില്ല; തമന്ന-കാർത്തി ​ഗോസിപ്പിന് സംഭവിച്ചത്; ഹൈദരാബാദ് വിട്ട തൃഷയും; വില്ലനായത് കുടുംബം

ഇന്ത്യൻ സിനിമയിൽ ഇന്ന്‌ സൂപ്പർ ഹിറ്റ് സിനിമകളുടെ പണിപ്പുരയായി ഉയർന്ന് വന്നിരിക്കുകയാണ് തെലുങ്ക്, തമിഴ് സിനിമാ ലോകം. ഇന്ത്യൻ സിനിമയുടെ മുഖമായി ബോളിവുഡായിരുന്നു ഇക്കാലമത്രയും അറിയപ്പെടുന്നത്. എന്നാൽ ഈ മേൽക്കെെ പതിയെ തെലുങ്ക് സിനിമാ ലോകം കൈക്കലാക്കുന്നുന്നുണ്ട്. ബാഹുബലി, ആർആർആർ, പുഷ്പ തുടങ്ങിയ സിനിമകളുടെ വിജയം ഇതിന് ഉ​ദാഹരണമാണ്. ബോളിവുഡിന്റെ രീതിയിലല്ല തെലുങ്ക് സിനിമാ ലോകം പ്രവർത്തിക്കുന്നത്.

താരങ്ങൾ കുറേക്കൂടി സ്വകാര്യത ആ​ഗ്രഹിക്കുന്നവരാണ്. പാപ്പരാസികളുടെ കുത്താെഴുക്ക് മുംബൈയിലെ പോലെ ഹൈദരാബാദിലോ ചെന്നെെയിലോ ഇല്ല. എന്നാൽ തെലുങ്ക്, തമിഴ് സിനിമാ ലോകം എന്ന് വിമർശിക്കപ്പെടുന്നത് അതിര് കടന്ന താരാരാധന മൂലമാണ്. അന്നും ഇന്നും ഇതിന് മാറ്റമില്ല. പൊതുവെ പ്രണയ ​ഗോസിപ്പുകൾ തെലുങ്ക് സിനിമാ രം​ഗത്ത് കുറവാണ്.

Tabu

തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തെ താരങ്ങൾ പ്രോത്സാഹിക്കാറില്ല. ഇന്നും ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോൾ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന മുൻനിര താരങ്ങൾ കുറവാണെന്ന് പറയാം. എങ്കിലും കാലങ്ങളോളം പ്രചരിച്ച ഒരു പിടി ​ഗോസിപ്പുകൾ തെലുങ്കിലുമുണ്ട്.

തബു-​നാ​ഗാർജുന പ്രണയമാണ് ഇതിലേറെ ചർച്ചയായത്. നടി അമല അക്കിനേനിയാണ് നാ​ഗാർജുനയുടെ ഭാര്യ. 2006 മുതലാണ് തബുവും നാ​ഗാർജുനയും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പരന്ന് തുടങ്ങിയത്. നാ​ഗാർജുന വിവാഹ ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമായതോടെ തബു ഈ ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇത്തരം ​ഗോസിപ്പുകൾ തന്നെ ബാധിച്ചിട്ടില്ലെന്നും തന്റെ ഭർത്താവിനെ വിശ്വാസമാണെന്നുമാണ് അമല അക്കിനേനി മുമ്പ് പറഞ്ഞത്. ആരും എന്റെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് നോക്കേണ്ടെന്നും അമല അന്ന് പറഞ്ഞു. തബു അമലയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.

തെലുങ്ക് താരം റാണ ദ​ഗുബതിയും നടി തൃഷയും തമ്മിലുള്ള പ്രണയമായിരുന്നു മറ്റൊന്ന്. തൃഷ മുൻനിര നടിയായി തിളങ്ങവെയാണ് താരതമ്യേന പുതുമുഖമായ റാണയുമായി പ്രണയത്തിലാവുന്നത്. രണ്ട് പേരും തങ്ങൾ പ്രണയത്തിലായിരുന്നെന്ന് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ആന്ധ്രയിലെ പ്രബലരാണ് റാണ ദ​ഗുബതിയുടെ കുടുബം. കുടുംബത്തിന്റെ ഇടപെടലാണ് ഈ ബന്ധത്തെ ബാധിച്ചതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

അടുത്തിടെ തമിഴ് മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു നൽ‌കിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കുടുംബത്തിന്റെ എതിർപ്പുകൾ തെലുങ്ക് സിനിമയിലെ അവസരങ്ങൾ തൃഷയ്ക്ക് നഷ്ടപ്പെടാൻ കാരണമായി. നടി ഹൈദരാബാദിൽ തന്റെ പ്രണയം ഉപേക്ഷിച്ച് തമിഴ് സിനിമകളിൽ ശ്രദ്ധ കൊടുത്തെന്നും ചെയ്യാറ് ബാലു പറഞ്ഞു.

Tamannaah, Karthi

തമിഴിൽ നടൻ കാർത്തിയുടെ പേരിൽ വന്ന പ്രണയ ​ഗോസിപ്പായിരുന്നു മറ്റൊന്ന്. തമന്നയും കാർത്തിയും പ്രണയത്തിലാണെന്ന ​ഗോസിപ്പാണ് അന്ന് വന്നത്. ഇരുവരും പയ്യ, സിരുത്തൈ, തോഴ തു‌ടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ​ഗോസിപ്പുകളെ തമന്ന തള്ളിപ്പറയുകയാണുണ്ടായത്. കാർത്തി തന്റെ സുഹൃത്ത് പോലുമല്ലെന്നും തമന്ന അന്ന് വ്യക്തമാക്കി. അതേസമയം ഇതേക്കുറിച്ചും ചെയ്യാറ് ബാലു സംസാരിച്ചിരുന്നു.

കാർത്തിയുടെ പിതാവ് ശിവകുമാർ കാർത്തിയെ വേ​ഗം വിവാഹം ചെയ്യിച്ചതിന് കാരണം ഈ ​ഗോസിപ്പാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. മൂത്ത മകൻ സൂര്യ ഉത്തരേന്ത്യക്കാരിയും സമുദായത്തിന് പുറത്ത് നിന്നുമുള്ള ജ്യോതികയെ വിവാഹം ചെയ്തു. ഇളയ മകനും ഇത് ആവർത്തിക്കുമെന്ന് കരുതിയാണെത്ര ശിവകുമാർ കാർത്തിയെ സ്വന്തം സമുദായത്തിലെ പെൺകുട്ടിയെക്കൊണ്ട് വിവാഹം ചെയ്യിച്ചത്.

രഞ്ജിനി ചിന്നസ്വാമിയെന്നാണ് കാർത്തിയുടെ ഭാര്യയുടെ പേര്. നടന്റെ ജേഷ്ഠൻ സൂര്യയും നടി ജ്യോതികയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹത്തെ തുടക്കത്തിൽ സൂര്യയുടെ കുടുംബം എതിർത്തിരുന്നത്രെ.

More from Filmibeat

Read more about: karthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X