»   » ശ്രിയ ശരണിന്റെ വിവാഹത്തില്‍ അമ്മയ്ക്ക് സമ്മതം ഇല്ലായിരുന്നു, എന്താണ് കാരണം??

ശ്രിയ ശരണിന്റെ വിവാഹത്തില്‍ അമ്മയ്ക്ക് സമ്മതം ഇല്ലായിരുന്നു, എന്താണ് കാരണം??

Posted By: Aswini P
Subscribe to Filmibeat Malayalam

വിവാഹം എന്ന് എന്ന ചോദ്യം കേട്ട് മടുത്ത് ഒരു സുപ്രഭാതത്തില്‍ ശ്രിയ ശരണ്‍ വിവാഹിതയായി!! വളരെ രഹസ്യമായിട്ടാണ് ശ്രിയയും റഷ്യക്കാരന്‍ അന്‍ഡ്രി കൊഷിയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹം!!

മോഹന്‍ലാലും നദിയ മൊയ്തുവും റംസാനെത്തും, നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

എന്നാല്‍ ഈ വിവാഹത്തില്‍ ശ്രിയ ശരണിന്റെ അമ്മയ്ക്ക് സമ്മതമില്ലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്താണ് കാരണം എന്ന് തുടര്‍ന്ന് വായിക്കാം...

ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?

അമ്മയുടെ എതിര്‍പ്പ്

ഒരു റഷ്യക്കാരനെ മകള്‍ വിവാഹം ചെയ്യുന്നതില്‍ ശ്രിയയുടെ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അമ്മയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണത്രെ ശ്രിയ അന്‍ഡ്രിയെ വിവാഹം ചെയ്തത്.

പ്രണയ വിവാഹം

റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമാണ് അന്‍ഡ്രി. മൂന്ന് വര്‍ഷത്തിലേറെയായി ശ്രിയയും അന്‍ഡ്രിയും പ്രണയത്തിലായിരുന്നുവത്രെ. വിവാഹത്തില്‍ അന്‍ഡ്രിയയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

വിവാഹ വാര്‍ത്തകള്‍

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ പിന്നെ പലതവണ ശ്രിയയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ശ്രിയ അത് നിഷേധിച്ചു. വീണ്ടും വിവാഹ വാര്‍ത്ത സജീവമാകുന്നതിനിടെയാണ് ശ്രിയയുടെ രഹസ്യ വിവാഹം നടന്നത്.

ശ്രിയ സിനിമയില്‍

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ സിനിമാ ലോകത്തെത്തിയത്. പിന്നീട് തമിഴകത്ത് മിന്നുന്ന താരമായി. അവിടെ നിന്ന് മലയാളത്തിലും ബോളിവുഡിലും ശ്രിയ സാന്നിധ്യം അറിയിച്ചു. പതിയെ അതിഥി താരമായി മാറിയതോടെ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു...

English summary
Buzz is that Shriya's mother doesn't want her to marry a foreigner

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X