»   » ആഷിഖിയില്‍ ശ്രദ്ധാ കപൂറിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയാല്‍ എങ്ങനെയുണ്ടാവും; വീഡിയോ കാണൂ

ആഷിഖിയില്‍ ശ്രദ്ധാ കപൂറിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയാല്‍ എങ്ങനെയുണ്ടാവും; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ആദിതി റോയ് കപൂറും ശ്രദ്ധ കപൂറും മത്സരിച്ചഭിനയിച്ച് മനോഹരമായ ഒരു പ്രണയത്തിലൂടെ കാഴ്ചക്കാരുടെ കണ്ണുനനയിച്ച ചിത്രമാണ് ആഷിഖി 2. സംഗീതത്തിന്റെ അകമ്പടിയില്‍ മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഭാഷാഭേദമന്യേ ആരാധകരുണ്ടായി.

ഈ സിനിമയില്‍ അദിതി റോയ് കപൂറിന് പകരം നമ്മുടെ ദുല്‍ഖര്‍ സല്‍മാനാണ് നായകനായി എത്തുന്നത് എങ്കിലോ. ചിന്തിയ്ക്കാനൊന്നുമില്ല, ചില വിരുതന്മാര്‍ ഈ സങ്കല്‍പത്തില്‍ നിന്ന് ഒരു വീഡിയോ ഉണ്ടാക്കികഴിഞ്ഞു.

dulquer-sraddha

ദുല്‍ഖറിന്റെ വിവിധ ചിത്രങ്ങളിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വീഡിയോ ശരത്ത് കുമാര്‍ എന്ന ആളാണ് എഡിറ്റ് ചെയ്തിരിയ്ക്കുന്നത്. എസ്‌കെ എഡിറ്റ്‌സ് എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം ഒരു ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.

ദുല്‍ഖര്‍ ബോളിവുഡ് സിനിമയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സങ്കല്‍പ വീഡിയോകള്‍ പുറത്തിറങ്ങിയിരിയ്ക്കുന്നത്. മണിരത്‌നത്തിന്റെ ചിത്രത്തിന് വേണ്ടി ശ്രദ്ധയും ദുല്‍ഖറും ഒന്നിയ്ക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഈ വീഡിയോ കാണൂ

English summary
What if Dulquer Salmaan and Shraddha Kapoor do a Movie Together?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam