»   » ജയറാമിനൊപ്പം അഭിനയിക്കണമെങ്കില്‍ മകന്‍ കാളിദാസിന്റെ ഡിമാന്റ്?

ജയറാമിനൊപ്പം അഭിനയിക്കണമെങ്കില്‍ മകന്‍ കാളിദാസിന്റെ ഡിമാന്റ്?

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിലെ തന്റെ കഴിവ് കുഞ്ഞുന്നാളില്‍ തന്നെ തെളിയിച്ചതാണ് ജയറാമിന്റെ മകന്‍ കാളിദാസ്. അച്ഛനൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം വരെ നേടി. ഇപ്പോള്‍ തമിഴകത്തുകൂടെ നായകനായും അരങ്ങേറി.

ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസിന് കാത്തിരിയ്ക്കുന്ന കാളിദാസിന്, ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ അടുത്ത ചിത്രങ്ങളും വന്നു. ഉലകനായകന്‍ കമല്‍ ഹസനും, പ്രഭുവിനൊപ്പമാണ് അടുത്ത ചിത്രം. അതിനിടയില്‍ മലയാളത്തില്‍ ഒരു ചിത്രം പോലും പറഞ്ഞു കേള്‍ക്കുന്നില്ല. ജയറാമിനൊപ്പം ഒരു സിനിമ ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

kalidas

അച്ഛനൊപ്പം അഭിനയിക്കുന്നതിന് ഒരു കണ്ടീഷനേ കാളിദാസിനുള്ളൂ. എന്റെ വീട് അപ്പൂന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ പോലെ നല്ല തിരക്കഥയുള്ള സിനിമ വരണം. നല്ല തിരക്കഥ കിട്ടിയാല്‍ മാത്രമേ അച്ഛനൊപ്പം ഒരു സിനിമ ചെയ്യൂ എന്ന് കാളിദാസ് വ്യക്തമാക്കി. പ്രതാപ് പോത്തന്റെ ചിത്രത്തില്‍ നിന്ന് കാളിദാസ് പിന്മാറിയത് വാര്‍ത്തയായിരുന്നു.

അതേ സമയം, ജയറാം ഇപ്പോള്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം വളരെ കുറച്ചിരിയ്ക്കുകയാണ്. ചെയ്യുന്ന ചിത്രങ്ങളില്‍ മിക്കതും ജയറാം തന്റെ പ്രതാപകാലത്ത് ചെയ്ത ചിത്രങ്ങളുടെ ഏഴയലത്ത് പോലും എത്തുന്നില്ല എന്നതും ഒരു വസ്തുതയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടമാണ് ഇനി ജയറാമിന്റേതായി തിയേറ്ററിലെത്താനിരിക്കുന്ന ചിത്രം.

English summary
What is Kalidas' demand for acting with father Jayaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam