കാവ്യയുടെ ലക്ഷ്യ?
തിരിച്ചുവരവ് വന്‍ പരാജയത്തില്‍ കലാശിച്ചതോടെ കാവ്യാ മാധവന്‍ ബിസിനസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലക്ഷ്യ എന്നു പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ബിസിനസ് ഷോപ്പ് ഉടന്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. കാവ്യയാണ് ഇതിന്റെ സിഇഒ. ഓണ്‍ലൈനിലൂടെ സ്ത്രീകളുടെ പുതിയ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പുതിയ സംരംഭത്തിലൂടെ കാവ്യ ചെയ്യുന്നത്. സഹായത്തിന് അച്ഛനുമമ്മയും സഹോദരനും ഭാര്യയുമുണ്ട്.
അനൂപ് മേനോന്‍ നായകനായ ഷീ ടാക്‌സിയിലൂടെ ഇടവേളയ്്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയതായിരുന്നു കാവ്യ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പബ്ലിസിറ്റി ലഭിച്ചെങ്കിലും അസഹീയമായിരുന്നു ചിത്രം. ഒരാഴ്ചപോലും തിയറ്ററില്‍ ഓടാതെ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കാവ്യാ മാധവന്‍ നനന്നായി അഭിനയിച്ചെങ്കിലും അനൂപ് മേനോനെയും കൂടെയുള്ള മറ്റു നായികമാരെയും സഹിക്കാനാവാത്ത അവസ്ഥയിലായിരുന്നു പ്രേക്ഷകര്‍.

ഇനി ആകാശ് വാണി എന്ന ചിത്രമാണ് കാവ്യയുടെതായി റിലീസ് ചെയ്യാനുള്ളത്. അതില്‍ വിജയ് ബാബുവാണു നായകന്‍. ഈ ചിത്രവും ഉടന്‍ തന്നെ തിയറ്ററിലെത്തുന്നുണ്ട്.
ഇടവേളയ്ക്കു ശേഷം മലയാളത്തിലെ മുഖ്യധാര നായകന്‍മാരുടെ ചിത്രത്തിലൊന്നും കാവ്യയ്ക്കു അവസരം ലഭിക്കുന്നില്ലെന്നതാണ് അവരെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത കാവ്യയക്കിപ്പോള്‍ വിജയ്ബാബുവിനെ പോലെയുള്ള സഹനടന്‍മാരെയാണു നായകന്‍മാരായി ലഭിക്കുന്നത്. മുഖ്യധാരാ സംവിധായകരുടെ ചിത്രത്തിലും അവസരം ലഭിക്കുന്നില്ല. അതേ സമയം രണ്ടാം വരവിലൂടെ മഞ്ജു വാര്യര്‍ക്ക് നല്ല വേഷങ്ങള്‍ ലഭിക്കുന്നുമുണ്ട്.
സിനിമയില്‍ അവസരം കുറയുന്നതു മുന്നില്‍ കണ്ടുകൊണ്ടാണ് കാവ്യ ബിസിനസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്‍ മുതല്‍മുടക്കിലൂടെയാണ് കാവ്യ ലക്ഷ്യ സാക്ഷാത്ക്കരിക്കുന്നത്.


Click it and Unblock the Notifications











