മമ്മൂട്ടിയെ ചെറുപ്പമാക്കാന്‍ നിര്‍മാതാക്കള്‍ മുടക്കുന്നത് പത്ത് ലക്ഷം?

By Aswathi

മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ എല്ലാവര്‍ക്കും അസൂയയാണ്. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ഒരേ ഒരു സാധനമേ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂ. അത് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് പറയുന്നത്. ഈ സൗന്ദര്യം നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ പത്ത് ലക്ഷം രൂപ മുടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.

മേക്കപ്പ് ചെയ്യാനല്ല, വിഷ്വല്‍ എഫക്ടിന് വേണ്ടിയാണെന്ന് ആദ്യമേ പറയാം. മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മറച്ചുവയ്ക്കാനുള്ള വിഷ്വല്‍. കൊച്ചിയിലെ ഒരു പ്രമുഖ സ്റ്റുഡിയോയിലാണത്രെ ഇതിന്റെ വര്‍ക്ക് നടക്കുന്നത്.

mammootty

മമ്മൂട്ടി നേരിട്ടെത്തി ഓരോ സീനും കണ്ട ശേഷമേ ഡി എ ചെയ്യാനും മറ്റും അയക്കുകയുള്ളൂവത്രെ. ഒടുവില്‍ റിലീസ് ചെയ്ത ഫയര്‍മാനിലെയും ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കലിലെയും മമ്മൂട്ടിയുടെ മുഖത്തെ തിളക്കത്തിന്റെ സീക്രട്ട് ഇതാണെന്നാണ് കേള്‍ക്കുന്നത്.

അതേ സമയം പത്ത് ലക്ഷം മുടക്കി വിശ്വല്‍ എഫക്ട് ചെയ്യുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ മമ്മൂട്ടിയെ സുന്ദരനാക്കാം എന്നാണ് മേക്കപ്പ് മാന്മാര്‍ പറയുന്നത്. എന്നാല്‍ കഴുത്തും കവിളും കൂടുതല്‍ സുന്ദരമാകാന്‍ വിഷ്വല്‍ എഫക്ട് തന്നെയാണ് നല്ലതാണെന്നാണത്രെ മമ്മൂട്ടിയുടെ അഭിപ്രായം

മുമ്പ് ഇംഗ്ലണ്ടില്‍ പോയിട്ടാണത്രെ കഴുത്തിലെ പേശി മമ്മൂട്ടി മുറുക്കിച്ചത്. ഒരു തവണ ചെയ്യാന്‍ ഏതാണ്ട് നാല്‍പത് ലക്ഷം രൂപ അതിന് ചെലവ് വരും. അന്‍പത് കഴിഞ്ഞപ്പോള്‍ താരം അതിനായി അമേരിക്കയില്‍ പോയിരുന്നവത്രെ.

അമേരിക്കയിലെ മലയാളി ഡയറ്റീഷ്യനാണ് മമ്മൂട്ടിയുടെ ഡയറ്റ് നിയന്ത്രിയ്ക്കുന്നത്. മീനും ഇലക്കറികളുമാണ് കൂടുതല്‍ കഴിക്കുന്നത്. നല്ലപോലെ വ്യായാമം ചെയ്യും. ഇപ്പോള്‍ സൈക്കിള്‍ ചവിട്ടുന്നത് പതിവാണ്. ഇടയ്ക്ക് താരം മുന്തിരിച്ചാറില്‍ കുളിക്കാറുണ്ടത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X