»   » സീരിയല്‍ വന്നു, പിന്നാലെ സിനിമയും; ലെനയുടെ ദാമ്പത്യം തകരാന്‍ കാരണം അഭിനയ മോഹം?

സീരിയല്‍ വന്നു, പിന്നാലെ സിനിമയും; ലെനയുടെ ദാമ്പത്യം തകരാന്‍ കാരണം അഭിനയ മോഹം?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ കഥകളെക്കാള്‍ കഷ്ടമാണ് പലപ്പോഴും സിനിമാ താരങ്ങളുടെ വ്യക്തി ജീവിതം. താരങ്ങളുടെ സിനിമാ വിശേഷത്തെക്കാള്‍ ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹം അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചാണ്, താരദാമ്പത്യത്തെ കുറിച്ച് അറിയാനാണ്.

2014 ല്‍ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ എന്റെയും അഭിലാഷിന്റെയും വിവാഹം നടന്നു...ലെന പറയുന്നു

എന്നാല്‍ പലര്‍ക്കും നടി ലെനയുടെ ദാമ്പത്യത്തെ കുറിച്ച് അധികമൊന്നും അറിയില്ല. ലെന വിവാഹം കഴിച്ചതും വിവാഹ മോചനം നേടിയതും ആരാധകരില്‍ പലര്‍ക്കും അറിയില്ല. സ്‌കൂള്‍ പഠനകാലത്ത് തുടങ്ങിയ പ്രണയ വിവാഹമായിരുന്നു അത്... അധികമാരും അറിയാത്ത ലെനയുടെ ദാമ്പത്യ ജീവിതത്തിലൂടെ... തുടര്‍ന്ന് വായിക്കാം...

സ്‌കൂള്‍ പഠന കാലത്തെ പ്രണയം

ലെന ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷുമായി പ്രണയത്തിലായത്. അഭിലാഷ് പിന്‍തുടര്‍ന്ന് വരികയായിരുന്നു. പിന്നീട് ലെനയും ആ പ്രണയത്തില്‍ വീണു. പഠനത്തെ ബാധിക്കാതെ അഭിലാഷും ലെനയും സ്‌കൂള്‍ കാലം മുതല്‍ പ്രണയിച്ചു തുടങ്ങി

വീട്ടില്‍ അറിഞ്ഞു

എട്ടാം ക്ലാസില്‍ എത്തിയപ്പോഴാണ് ലെന പ്രണയം വീട്ടില്‍ അമ്മയോട് പറയുന്നത്. ഈ പ്രായത്തില്‍ ഇതൊക്കെയുണ്ടാവും... പക്ഷെ അതൊന്നും പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് രണ്ട് പേരും പാലിച്ചു. പത്താം ക്ലാസില്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡറായി.

സീരിയസ് പ്രണയം

സ്‌കൂള്‍ കാലം കഴിഞ്ഞപ്പോള്‍ പ്രണയം കൂടുതല്‍ ഗൗരവവും സീരിയസുമായി. പ്രണയ സംസാരങ്ങള്‍ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതില്‍ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന വികാരം എന്നാണ് ആ പ്രണയത്തെ കുറിച്ച് ലെന പറഞ്ഞത്.

2014 ല്‍ വിവാഹം

2014 ജനുവരി 16 നായിരുന്നു ലെനയുടെയും അഭിലാഷ് എസ് കുമാറിന്റെയും വിവാഹം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ് അഭിലാഷ്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ നടന്ന വളരെ ലളിതമൊരു വിവാഹമായിരുന്നു അത്.

ബാംഗ്ലൂരിലേക്ക് പോയി..

വിവാഹ ശേഷം രണ്ട് പേരും ബാംഗ്ലൂരിലേക്ക് പോയി. ലെന അപ്പോള്‍ രണ്ടാംഭാവം, കൂട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമാഭിനയം തുടരണോ വേണ്ടയോ എന്നൊന്നും അന്ന് ലെന തീരുമാനിച്ചിരുന്നില്ല. കൂട്ടിന് ശേഷം വേറെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തതുമില്ല. തികച്ചുമൊരു ഫാമിലി ലൈഫ് മാത്രമായിരുന്നു അക്കാലത്ത്.

സീരിയല്‍ വന്നു

ദാമ്പത്യം സുഖകരമായി പോകുന്നതിനിടെയാണ് ലെനയ്ക്ക് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍ ലഭിയ്ക്കുന്നത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടപ്പോള്‍ ലെന ആ സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചു. ഷൂട്ടിന് വേണ്ടി മാത്രം നാട്ടിലെത്തി ബാംഗ്ലൂരിലേക്ക് തിരിച്ചുപോകുകയായിരുന്നു.

സീരിയല്‍ ഹിറ്റായി, ലെനയും

ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഓമനത്തിങ്കള്‍ പക്ഷി ഹിറ്റായി. സീരിയലിലെ ഝാന്‍സി എന്ന ലെനയുടെ കഥാപാത്രവും പ്രേക്ഷകര്‍ നെഞ്ചേറ്റി. തിരിച്ചറിയാന്‍ തുടങ്ങിയതോടെ ലെനയ്ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു.

ബിഗ് ബിയിലൂടെ ബിഗ് സ്‌ക്രീനിലേക്ക്

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രം ചെയ്തുകൊണ്ട് 2007 ലാണ് ലെന ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് ധാരാളം സിനിമകളുടെ ഭാഗമായി. 2011 ല്‍ റിലീസ് ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ ലെനയുടെ കരിയര്‍ തലകീഴെ മറിഞ്ഞു. പിന്നീട് അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ലെനയെ തേടിയെത്തി. ലെനയുടെ കരിയര്‍ വളര്‍ച്ചയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയാണ്.

ദാമ്പത്യം തകര്‍ന്നു

എന്നാല്‍ അഭിനയത്തിന് പിന്നാലെ ലെന അങ്ങനെ യാത്ര ചെയ്യവെ ഒരു വശത്ത് ദാമ്പത്യം തകര്‍ന്നിരുന്നു. തിരിച്ചറിവെത്തുന്നതിന് മുന്‍പ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോള്‍ അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു. ലെനയുടെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണം എന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം.

ലെന പറഞ്ഞത്

എന്റെ വിവാഹം ആരും അറിയാതെയാണ് നടന്നത്. അതുകൊണ്ട് തന്നെ വിവാഹ മോചനത്തെ കുറിച്ചും ആരെയും അറിയിക്കാന്‍ താത്പര്യമില്ല എന്നാണ് ലെന പറഞ്ഞത്. അഭിലാഷുമായി ഇപ്പോഴും നല്ല സൗഹൃദ ബന്ധം തുടരുന്നതായും ലെന പറഞ്ഞുവത്രെ.

English summary
What is the real reason behind Lena's divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam