»   » അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

By: Rohini
Subscribe to Filmibeat Malayalam

ഒരു താരദാമ്പത്യം കൂടെ അവസാനിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ പരക്കുന്നു. ദേശീയ മാധ്യമങ്ങളാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. എന്നാല്‍ വിഷയത്തോട് ഇതുവരെ അമല പോളോ വിജയ് യോ പ്രതികരിച്ചിട്ടില്ല.

അമല പോള്‍ വിവാഹമോചനത്തിന്, വാര്‍ത്തകള്‍ സത്യമൊ?

എന്തായിരിയ്ക്കും അമലയുടെയും വിജയ് യുടെയും വിവാഹ മോചനത്തിന് കാരണം എന്നന്വേഷിച്ച് നടക്കുകയാണ് പാപ്പരാസികളും. ഒടുവില്‍ പണിപെട്ട് ഒരു കാരണം കണ്ടെത്തുകയും ചെയ്തു. അമല പോളിന് ഒരു പ്രമുഖ നടനുമായുള്ള അടുപ്പമാണത്രെ ഈ വിവാഹ ബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണം. പ്രണയം മുതല്‍ വിവാഹ മോചന വാര്‍ത്ത വരെ എന്തൊക്കെ സംഭവിച്ചു എന്ന് നോക്കാം,

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

എ എല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അമല പോള്‍ എത്തിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. അമല പോളാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. പിന്നീട് വിജയ് യുടെ തലൈവ എന്ന ചിത്രത്തിലും നായികയായി അമല എത്തി.

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

അധികം കിംവദന്തികള്‍ക്കൊന്നും വഴികൊടുക്കാതെ അമല പോളും വിജയ് യും തങ്ങളുടെ പ്രണയം തുറന്ന് സമ്മതിച്ചു. ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

അമല പോളിന്റെയും വിജയ് യുടെയും വിവാഹം ആഘോഷമാക്കാനുള്ള കാരണങ്ങളിലൊന്ന് മിശ്രവിവാഹം ആണെന്നതായിരുന്നു. പള്ളിയില്‍ മിശ്രവിവാഹത്തിന്റെ നിശ്ചയം കഴിഞ്ഞത് ഏറെ പുകിലുകള്‍ ഉണ്ടാക്കുകയും ചെയ്തു. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. 2014 ജൂണ്‍ 12 നായിരുന്നു വിവാഹം

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

വിവാഹ ശേഷവും അമലയുടെയും വിജയ് യുടെയും പ്രണയം തുടര്‍ന്ന് കൊണ്ടേയിരുന്നു. വിവാഹ ശേഷവും അമല അഭിനയം മുന്നോട്ട് കൊണ്ടുപോന്നു. അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ അമലയെ തേടിയെത്തി. ലൊക്കേഷനില്‍ അമലയ്‌ക്കൊപ്പം വിജയ് യും ഉണ്ടാകാറുണ്ട്. വിജയ് യും അമലയുടെ പിന്തുണയോടെ പുതിയ ചിത്രങ്ങളില്‍ ഏര്‍പ്പെട്ടു.

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

അപ്പോഴാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. അമല പോളിന് ഒരു പ്രമുഖ നടനുമായിട്ടുള്ള അടുപ്പമാണത്രെ വിവാഹ മോചനത്തിന് കാരണം. അടുത്തിടെ വിജയ് യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ല. മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളത്. അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണത്രെ ഇപ്പോള്‍ താമസം

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

ഈ പ്രണയ- വിവാഹ മോചന കഥയിലെ സത്യാവസ്ഥ എന്താണെന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുമുണ്ട്. അമല പോളോ വിജയ് യോ ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. കേട്ടത് സത്യാമാവരുതേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

English summary
What is the Reason behind Amal Pauly _ AL Vijay divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam