»   » ഭര്‍ത്താവിന്റെ ഈഗോ; ദിവ്യ ഉണ്ണിയുടെ വിവാഹ മോചനത്തിന് കാരണം

ഭര്‍ത്താവിന്റെ ഈഗോ; ദിവ്യ ഉണ്ണിയുടെ വിവാഹ മോചനത്തിന് കാരണം

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമയിലെ അടുത്ത വിവാഹ മോചന വാര്‍ത്തയും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. തന്റെ വിവാഹ മോചനത്തെ കുറിച്ച് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി തന്നെയാണ് വെളിപ്പെടുത്തിയത്.

നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു, ജീവിതം ഇനി മക്കള്‍ക്ക് വേണ്ടിയെന്ന് നടി

വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നല്ലാതെ എന്താണ് കാരണം എന്ന് ദിവ്യ പറഞ്ഞിരുന്നില്ല. ഭര്‍ത്താവ് ഡോ. സുധീറിന്റെ ഈഗോയാണ് വേര്‍പിരിയാന്‍ കാരണം എന്ന് നടിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് വായിക്കാം

എന്താണ് വിവാഹ മോചനത്തിന് കാരണം

ഭര്‍ത്താവ് ഡോ. സുധീറിന്റെ ഈഗോയാണത്രെ വിവാഹ മോചനത്തിന് കാരണം. ഇതേ തുടര്‍ന്ന് ദിവ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ഇപ്പോള്‍ കൊച്ചിയിലുള്ള സ്വന്തം വീട്ടില്‍ എത്തിയിരിക്കുകയാണത്രെ

എന്തിനാണ് സുധീറിന് ഈഗോ?

വിവാഹത്തിന് ശേഷം ദിവ്യ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയിരുന്നു. അവിടെ ഡാന്‍സ് ക്ലാസുകള്‍ നടത്തിവരികയായിരുന്നു ദിവ്യ. ഡാന്‍സ് സ്‌കൂളിന് മൂന്ന് ശാഖകളൊക്കെ ആയപ്പോള്‍ ദിവ്യ തിരക്കിലായി. ഇത് സുധീറിന് ഇഷ്ടപ്പെട്ടില്ല. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സുധീര്‍ ആവശ്യപ്പെട്ടത്രെ.

മക്കള്‍ മതി എന്ന് ദിവ്യ ഉണ്ണി

എന്നാല്‍ ഇനി മക്കള്‍ മതി എന്ന് തീരുമാനിച്ച് ദിവ്യ നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നുവത്രെ. മക്കള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് പറഞ്ഞ് ദിവ്യ വനിതയ്ക്ക് അഭിമുഖം നല്‍കിയതോടെയാണ് വിവാഹ മോചന വാര്‍ത്ത പരസ്യമായത്.

വിവാഹവും അമേരിക്കന്‍ ജീവിതവും

21 ാം വയസ്സിലാണ് ദിവ്യ ഉണ്ണി ഡോ. സുധീറിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയി. അവിടെ ഡാന്‍സും സ്റ്റേജ് പ്രോഗ്രാമുമൊക്കെയായി തിരക്കിലായി. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

ഇനി സിനിമയിലേക്ക് മടങ്ങി വരുമോ

ദിവ്യ ഉണ്ണി ഇനി സിനിമയിലേക്ക് മടങ്ങിവരുന്നു എന്നാണ് കേട്ടത്. അടുത്തിടെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലും ദിവ്യ പങ്കെടുത്തിരുന്നു. അഭിനയത്തിനൊപ്പം ഡാന്‍സും മുന്നോട്ട് കൊണ്ടുപോകാനാണത്രെ ദിവ്യയുടെ തീരുമാനം

English summary
What is the reason behind Divya Unni's Divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam