ഇത്രയൊക്കെ സഹിച്ചിട്ടും രണ്ടാം സ്ഥാനക്കാരി, മക്കളുടെ സാന്നിധ്യമുണ്ടാക്കിയ പ്രശ്നം; താരങ്ങൾ അകന്നതിന് പിന്നിൽ
ഭർത്താവ് വിഘ്നേശ് ശിവനും രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നയൻതാരയിന്ന്. ആഗ്രഹിച്ചത് പോലെ തന്റെ ജീവിതം കെട്ടിപ്പടുത്തതിന്റെ സംതൃപ്തി ഇന്ന് നയൻതാരയ്ക്കുണ്ട്. കൈവിട്ട് പോകുമെന്ന് കരുതിയ ജീവിതം തിരിച്ച് പിടിക്കാൻ നയൻതാരയ്ക്ക് സാധിച്ചു. ഒരു ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചാ വിഷയമായിരുന്നു നയൻതാരയുടെ ജീവിതം. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ ചർച്ചയായി. പ്രഭുദേവയുമായുണ്ടായ ബന്ധമുണ്ടാക്കിയ വിവാദം ചെറുതല്ല. ഈ ബന്ധം അവസാനിപ്പിക്കുമ്പോൾ നയൻതാരയുടെ മനസ് തകർന്നിരുന്നു.
വിജയ്-നയൻതാര ചിത്രം വില്ലിന്റെ സംവിധായകനായിരുന്നു പ്രഭുദേവ. ഷൂട്ടിംഗിനിടെയാണ് ഇദ്ദേഹം നയൻതാരയുമായി അടുക്കുന്നത്. പ്രഭുദേവ അന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. ഈ ബന്ധത്തിൽ മക്കളുമുണ്ട്. എന്നാൽ നയൻതാര ഇതൊന്നും കാര്യമാക്കിയില്ല. പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നടി തീരുമാനിച്ചു. പ്രഭുദേവയുടെ മൂത്ത മകൻ കാൻസർ ബാധിച്ച് സമയമായിരുന്നു അത്. ഏറെ വിഷമം നേരിടുന്ന ഘട്ടത്തിലാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്.

എന്നാൽ ഇരുവരുടെയും ബന്ധത്തിനെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് രംഗത്ത് വന്നു. നയൻതാരയെ നേരിട്ട് കണ്ടാൽ ചെരുപ്പ് കൊണ്ടടിക്കുമെന്ന് അവർ തുറന്നടിച്ചു. കുടുംബം തകർത്ത നടിയെന്ന ആക്ഷേപം നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു. എന്നാൽ നടി ബന്ധത്തിൽ ഉറച്ച് നിന്നു. റംലത്തുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ പ്രഭുദേവ തയ്യാറായി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു.
എന്നാൽ അപ്പോഴേക്കും നയൻതാര-പ്രഭുദേവ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം വിവാഹം ചെയ്തില്ലെങ്കിലും നയൻതാരയും പ്രഭുദേവയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നു. പ്രഭുദേവയുമായി മുന്നോട്ടുള്ള ജീവിതം സാധ്യമല്ലെന്ന് ഒരു ഘട്ടത്തിൽ നയൻതാര മനസിലാക്കി. അന്നും കോടികൾ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര വല്ലാതെ പണം ചെലവഴിച്ചു.

എന്നാൽ പ്രഭുദേവയ്ക്കും എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു. മക്കളോട് പ്രഭുദേവ കാണിക്കുന്ന അടുപ്പം നയൻതാര ശ്രദ്ധിച്ചു. പ്രഭുദേവയുമായുള്ള ബന്ധം കാരണം നയൻതാരയുടെ പ്രതിച്ഛായ്ക്ക് വലിയ പേരുദോഷമുണ്ടായി. വിവാഹേതര ബന്ധമെന്ന പേരിൽ ആക്ഷേപങ്ങളും കേട്ടു. കരിയറിലെ തിരക്കേറിയ സമയത്താണ് സിനിമകൾ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നയൻതാര തയ്യാറാകുന്നത്.
ഇത്രയൊക്കെ ത്യാഗം സഹിച്ചിട്ടും അർഹിച്ച പരിഗണന പ്രഭുദേവയിൽ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നിയതോടെ നയൻതാര ബന്ധം ഉപേക്ഷിച്ചു. അപ്പോഴേക്കും സിനിമാ രംഗത്തെ മുൻനിര സ്ഥാനം നടിക്ക് നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്ന നയൻതാര ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്നു.
പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്തി. മറുവശത്ത് പ്രഭുദേവ ചെന്നെെയിൽ നിന്നും മാറി മുംബൈ സിനിമാ ലോകത്ത് ശ്രദ്ധ കൊടുത്തു. അതേസമയം പഴയ താരപ്രഭ ഇന്ന് പ്രഭുദേവയ്ക്കില്ല. എന്നാൽ നയൻതാര താര റാണിയായി ഇന്നും സിനിമാ ലോകത്ത് നിൽക്കുന്നു.


Click it and Unblock the Notifications