നയന്‍സും വിഘ്‌നേഷും തമ്മിലെന്ത്?
തമിഴ് സിനിമാ ലോകം ഇപ്പോള്‍ചര്‍ച്ച ചെയ്യുന്നത് നയന്‍താരയുടെ പുതിയ സുഹൃത്തിനെക്കുറിച്ചാണ്. പോടാ പോടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ ശിവ നയന്‍താരയുടെ പുതിയകാമുകന്‍ എന്ന രീതിയിലാണ് ഗോസിപ്പുകള്‍ പരക്കുന്നത്. നയന്‍താര ക്ഷണിച്ചതനുസരിച്ച് വിഘ്‌നേഷ് നയന്‍സിന്റെ വീട്ടില്‍ എത്തിയെന്നും വീട്ടുകാരെ പരിചയപ്പെട്ടുവെന്നും കോളിവുഡില്‍ പാട്ടായ കാര്യമാണ്.
നയന്‍താരയെ സംബന്ധിച്ചിടത്തോളം പ്രണയവും ഗോസിപ്പും പുതിയ കാര്യമല്ല. ചിലമ്പരശനുമായിട്ടായിരുന്നു മലയാളിയായ നയന്‍സിന്റെ ആദ്യ പ്രണയം. നയന്‍സിനനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച സമയത്താണ് ചിമ്പു ബൈ പറയുന്നത്. അല്‍പ്പകാലം വിരഹമനുഭവിച്ചെങ്കിലും സംവിധായകന്‍ പ്രഭുദേവ ആശ്വസിപ്പിക്കാനെത്തി. ഭാര്യയെയും മക്കളെയും വിട്ട് പ്രഭുദേവ നയന്‍സിനെ വിവാഹം കഴിക്കാന്‍ വരെ തയ്യാറായിരുന്നു.

എന്നാല്‍ ആ ബന്ധവും അല്‍പായുസ്സോടെ പിരിയുകയായിരുന്നു. പിന്നീട് നയന്‍താര പ്രത്യക്ഷപ്രണയത്തിനൊന്നും പോയിരുന്നില്ല. കോളിവുഡില്‍ മുന്‍നിര സ്ഥാനം തിരിച്ചുപിടിച്ച് അഭിനയത്തില്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.അന്നേരമാണ് പ്രണയപരവശനായി ആര്യ എത്തുന്നത്. രണ്ടുപേരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നിരുന്നെങ്കിലും നയന്‍സ് മനംതുറന്നിരുന്നില്ല.
ഇതിനിടെ ചിമ്പുവിനൊപ്പം വീണ്ടുംഅഭിനയിച്ചതോടെ വീണ്ടും ചിമ്പുവിനൊപ്പമാണെന്ന ഗോസിപ്പും പരന്നു. പക്ഷേ, അന്നേരമൊന്നും നയന്‍സ് നയം വ്യക്തമാക്കിയില്ല.ഇപ്പോള്‍ വിഘ്‌നേഷിന്റെ കാര്യത്തിലും നയന്‍താര നയം വ്യക്തമാക്കിയിട്ടില്ല. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍താര. ഏതായാലും കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അറിയാം.


Click it and Unblock the Notifications











