ഈ യൗവ്വനം ജന്മനാ ഞാന്‍ വാങ്ങിച്ചുകൊണ്ടുവന്ന വരം: മമ്മൂട്ടി
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് മലയാള സിനിമാ ലോകത്ത് കാര്യമായ ചര്‍ച്ചകളാണ് നടക്കാറുള്ളത്. എങ്ങനെയാണ് 64 കാരനാ മമ്മൂട്ടി ഇപ്പോഴും യുവാവായി നില്‍ക്കുന്നതെന്ന് പലര്‍ക്കും സന്ദേഹമുണ്ട്. പ്രായം കൂടുന്തോറും സൗന്ദര്യം വയ്ക്കുന്ന ഒരു സാധനമായിട്ടാണ് പലരും മമ്മൂട്ടിയെ കണക്കാക്കുന്നത്.
കൃത്യമായ ഭക്ഷണ ക്രമം, വ്യായാമം ഒക്കെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമെന്ന് പലരും പറയുന്നു. എന്നാല്‍ അതൊന്നുമല്ല തന്റെ യൗവ്വന സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് മമ്മൂട്ടി പറയുന്നത്.

എന്താണിതിന്റെ രഹസ്യമെന്ന് ചോദിച്ചാല്‍ മമ്മൂട്ടി പറയും; 'അത് രഹസ്യമല്ലേ...രഹസ്യമായി തന്നെ ഇരിക്കട്ടെ. ഞാന്‍ ജിമ്മിനൊന്നും പോകാറില്ല. ഇങ്ങനെ ജീവിക്കണം അങ്ങനെ ജീവിക്കണം എന്ന് ജീവിതത്തെ മുറുക്കി പിടിച്ച് ജീവിയ്ക്കുന്നുമില്ല'
പിന്നയോ? 'ജീവിതത്തെ അതിന്റെ പോക്കിന് വിട്ട് ജീവിയ്ക്കുന്നു. ഈ യൗവ്വനം ജന്മനാ ഞാന്‍ വാങ്ങിക്കൊണ്ടുവന്ന വരമാവാംമെന്നാണ് മമ്മൂട്ടി പറയുന്നത്. എന്തായാലും മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ഇപ്പോഴുള്ള ചെറുപ്പക്കാര്‍ക്കൊക്കെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.


Click it and Unblock the Notifications