എന്നാലും എന്തായിരിക്കും മോഹന്‍ലാലിന്റെ ആ സര്‍പ്രൈസ്?
ഇന്ന് ഉത്രാടത്തിന് (ആഗസ്റ്റ് 27) രാവിലെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വരി, ഒരേ ഒരു വരി, 'A Surprise Awaits You, Stay Tuned' എന്നും പറഞ്ഞ് ഒരു സ്‌മൈലി. എന്തായിരിക്കും ഐ സര്‍പ്രൈസ് എന്നതിനെ കുറിച്ചുള്ള കാര്യമായ ചര്‍ച്ചയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ പേജില്‍ നടക്കുന്നത്.
ഒന്നും ഇല്ലാതെ മോഹന്‍ലാല്‍ വെറുതെ ഒരു സര്‍പ്രൈസ് എന്ന് പറയില്ല. ഉത്രാടമാണ്, ഓണമാണ് എന്നതൊക്കെ ഒത്തു നോക്കിയാലും ഒന്നും എവിടെയും ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല. മോഹന്‍ലാല്‍ എന്താണ് ആ സര്‍പ്രൈസ് എന്ന് പറയാതെ ഫേസബുക്ക് വിട്ട് ഇറങ്ങില്ലെന്ന വാശിയിലാണ് ചിലര്‍.

സര്‍പ്രൈസ് എന്താണെന്ന് ചോദിച്ച് എഴുന്നൂറിലധികം കമന്റുകള്‍ ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞു. ഷെയര്‍ ചെയ്ത് ഈ സര്‍പ്രൈസ് വാര്‍ത്ത ലാല്‍ ഫാന്‍സ് മറ്റ് ആരാധകരിലേക്കും എത്തിക്കുന്നുണ്ട്.
A Surprise Awaits You, Stay Tuned ;)
Posted by Mohanlal on Wednesday, August 26, 2015
ചില ഊഹാപോഹങ്ങളും പാറി പറന്നു നടക്കുന്നു. കനലിന്റെ ടീസറാകുമോ ആ സര്‍പ്രൈസ് എന്നാണ് ചിലരുടെ ചോദ്യം. അല്ല പുലിമുരുകന്റെ ടീസറോ പോസ്റ്ററോ ആകുമെന്ന് മറ്റു ചിലര്‍ പറയുന്നു. എന്തായാലും ലാല്‍ ഫാന്‍സിനുള്ള ഒരു അത്യുഗ്രന്‍ ഓണസമ്മാനം റെഡിയാകുന്നു. കാത്തിരിക്കാം....


Click it and Unblock the Notifications