»   » ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ... പൊട്ടിക്കരയുന്ന കാവ്യ മാധവന്‍

ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ... പൊട്ടിക്കരയുന്ന കാവ്യ മാധവന്‍

By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ ഈ അവസ്ഥയില്‍ സിനിമാ സുഹൃത്തുക്കളൊക്കെ പിന്തുണയുമായി എത്തുന്നു. നിരന്തരം ഒരു നടനെ ആക്രമിയ്ക്കുന്നു. ചെയ്യാത്ത കുറ്റത്തിന് വാര്‍ത്തകളില്‍ തേജോവധം ചെയ്യുന്നു. ഈ ഗതി മറ്റൊരു നടനും വരരുത് എന്ന ദിലീപ് തന്നെ പറയുന്നു.

കാവ്യ ഗര്‍ഭിണിയാണോ, ദിലീപ് അറിഞ്ഞത് എപ്പോള്‍.. നടന്‍ പ്രതികരിക്കുന്നു

സിനിമയ്കക്കത്തെ പലരും ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് ദിലീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവരെക്കാളൊക്കെ വിഷമിയ്ക്കുന്നത് മറ്റൊരാളാണ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍!!

ഇതത്തിന്റെ തുടര്‍ച്ചയോ?

കാവ്യയുടെ പേര് പറഞ്ഞാണ് എന്നും സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ വിമര്‍ശിച്ചിട്ടുള്ളത്. വിവാഹ ശേഷം ആ വിമര്‍ശനങ്ങള്‍ വളരെ അധികം കൂടി എന്ന് കാവ്യ വിശ്വസിക്കുന്നുവത്രെ. ഇപ്പേരും പറഞ്ഞ് കരച്ചിലാണത്രെ കാവ്യ.

പശ്ചാത്തപിക്കും

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ദിലീപിനെ ചാനലുകളില്‍ വിചാരണ ചെയ്യുന്നവര്‍ സത്യം മനസ്സിലാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് കാവ്യയ്ക്ക് ഉറപ്പുണ്ട്. ഇത് തന്നെയാണ് കാവ്യയുടെയും ദിലീപിന്റെയും കുടുംബാംഗങ്ങളും പറയുന്നത്.

കാവ്യ എന്നും പ്രതി

ദിലീപിന്റെ ജീവിതത്തില്‍ കാവ്യ മാധവനെ എന്നും ശത്രുപക്ഷത്താണ് നിര്‍ത്തിയിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന്റെ പേരില്‍ പലരും കാവ്യയെ വിമര്‍ശിച്ചു. അന്ന് മഞ്ജുവിന്റെ ദാമ്പത്യം തകര്‍ത്തത് കാവ്യയാണെന്നായിരുന്നു വാദം.

സിനിമകള്‍ തകര്‍ത്തു

കാവ്യയുടെ പേരും പറഞ്ഞ് ദിലീപിന്റെ സിനിമകള്‍ തകര്‍ക്കാനും ചിലര്‍ ശ്രമിച്ചിരുന്നു. ദിലീപിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും കാവ്യ മാധവനുമായുള്ള ഗോസിപ്പുകള്‍ വരും. ഇത് സഹിക്കാതെയാണ് വിവാഹം ചെയ്യാം എന്ന തീരുമാനത്തില്‍ ദിലീപ് എത്തിയത്.

വിവാഹ ശേഷം

കാവ്യയുമായുള്ള വിവാഹ ശേഷം വിമര്‍ശനങ്ങള്‍ കൂടി. അതുവരെയുള്ള ഗോസിപ്പുകളെല്ലാം സത്യമായിരുന്നു എന്ന തരത്തിലാണ് പിന്നീട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കാവ്യയുമായുള്ള വിവാഹത്തിന്റെ പേരില്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുമെന്നും, സിനിമ ഉപേക്ഷിക്കും എന്നൊക്കെ ഭീഷണിയുണ്ടായിരുന്നു.

നടക്കാതായത് കൊണ്ടോ?

കാവ്യയുടെ പേര് പറഞ്ഞിട്ടൊന്നും ദിലീപിനെ തകര്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണോ ഇപ്പോള്‍ നടിയെ ആക്രമിച്ചതിന്റെ കുറ്റം ദിലീപില്‍ കെട്ടി വയ്ക്കുന്നത്. തനിക്ക് നേരെയുള്ള ആക്രമത്തിന്റെ തുടര്‍ച്ചയാണിതെന്ന് വിശ്വസിയ്ക്കുന്ന കാവ്യ ആകെ അസ്വസ്ഥതയാണത്രെ ഇപ്പോള്‍.

സിനിമകള്‍ പ്രതിസന്ധിയില്‍

എന്തായാലും ദിലീപിന്റെ കരിയര്‍ ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രം പരാജയപ്പെടുത്തിയത് അതിന്റെ ഭാഗമാണ്. മാത്രമല്ല, ഇപ്പോള്‍ അഭിനയിക്കുന്ന കമാരസംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസന്ധിയിലാണ്. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ദിലീപിനെ പുതിയ ചിത്രത്തിലേക്ക് കരാറ് ചെയ്യാനും നിര്‍മാതാക്കള്‍ ഭയക്കുന്നു എന്നാണ് കേള്‍ക്കുന്നത്.

English summary
What Kavya Madhayan telling about the attack on Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam