»   » ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ്; ദിലീപിനെതിരെ മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍

ക്രിമിനല്‍സ് മലയാള സിനിമയ്ക്ക് നാണക്കേടാണ്; ദിലീപിനെതിരെ മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കുറ്റക്കാരനാണെന്ന് നിയമം തെളിയിക്കുന്നതിന് മുന്‍പേ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ അംഗത്വം റദ്ദാക്കിയതിനെതിരെ താരങ്ങളില്‍ ചിലര്‍ രംഗത്തെത്തി കഴിഞ്ഞു. പൃഥ്വിരാജിന് വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു.

കരയില്ല എന്ന് ഉറപ്പിച്ചു, എന്നിട്ടും മഞ്ജു കരഞ്ഞു.. കാരണം സുരാജ് വെഞ്ഞാറമൂട്

ഗണേഷ് കൂടെ പറഞ്ഞതോടെ ദിലീപ് അനുകൂലികള്‍ മമ്മൂട്ടിയ്‌ക്കെതിരെ തിരിഞ്ഞു. അന്ന്, അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ ശേഷം നടന്ന പത്ര സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞ ചില വാക്കുകള്‍ കൂടെ കേട്ടാല്‍ ഗണേഷ് പറഞ്ഞത് സത്യമാണെന്ന് തോന്നിപ്പോവും. എന്തായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞത്?

മമ്മൂട്ടിയാണ് സംസാരിച്ചത്

ദിലീപിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നടന്ന അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദേവന്‍, ആസിഫ് അലി, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. യോഗത്തില്‍ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് മമ്മൂട്ടിയാണ്.

മമ്മൂട്ടിയുടെ വാക്കുകള്‍

കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയും ദിലീപ് പൊലീസ് അറസ്റ്റ് ചെയ്യുകയും, അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് അമ്മ അടിയന്തര യോഗ ചേര്‍ന്നത്. ഞങ്ങള്‍ എന്നും ഇരയാക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പമാണെന്നും ദിലീപിന്റെ അംഗത്വം റദ്ദാക്കി എന്നും മമ്മൂട്ടി അറിയിച്ചു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയോ

എന്നാല്‍ ദിലീപ് കേസില്‍ കുറ്റക്കാരനാണെന്ന് കോടതയില്‍ തെളിയിച്ചിട്ടില്ല. ദിലീപിനെതിരെയുള്ള തെളിവുകളൊന്നും പൊലീസ് സമര്‍പ്പിച്ചിട്ടില്ല. കുറ്റാരോപിതന്‍ മാത്രമാണ് ഇതുവരെ ദിലീപ്. എന്നാല്‍ മമ്മൂട്ടി അന്ന് ദിലീപിനെ കുറ്റക്കാരനായി പൊലീസ് കണ്ടെത്തി എന്ന രീതിയിലാണ് സംസാരിച്ചത്.

നാണക്കേടാണെന്ന്

അത് മാത്രമല്ല, സനിമയ്ക്കകത്ത് ക്രിമിനല്‍സ് ഉണ്ട് എന്നത് പുറത്ത് വരുന്നത് വലിയ നാണക്കേടല്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതെ, നാണക്കേടാണ് എന്ന് പറഞ്ഞ മമ്മൂട്ടി, നമ്മള്‍ക്ക് ആളുകളെ ഓരോരുത്തരെയും തിരിച്ചറിയാനും സ്‌ക്രൂട്ട്‌നൈസ് ചെയ്തു നോക്കാനും ബുദ്ധിമുട്ടാണ് എന്നും പറഞ്ഞിരുന്നു.

പൃഥ്വിയ്ക്ക് വഴങ്ങിയതോ?

അമ്മയുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൃഥ്വിരാജ് രണ്ടും കല്‍പിച്ചായിരുന്നു. ദിലീപിനെ പുറത്താക്കണം എന്ന ഉറച്ച തീരുമാനവുമായിട്ടാണ് നടന്‍ എത്തിയത്. പൃഥ്വിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് എന്ന് അന്നേ വാര്‍ത്തകളുണ്ടായിരുന്നു.

മമ്മൂട്ടിയുമായുള്ള അടുപ്പം

സിനിമാ ലോകത്ത് ദിലീപിന് ഏറ്റവും അടുപ്പം മമ്മൂട്ടിയുമായിട്ടായിരുന്നു. വ്യക്തി ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും എല്ലാ കാര്യങ്ങളും മമ്മൂട്ടിയെ അറിയിച്ചു കൊണ്ടാണ് ദിലീപ് ചെയ്യാറുള്ളത്. കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പോലും മമ്മൂട്ടിയെ അറിയിച്ചിരുന്നു.

English summary
What Mammootty said against Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam