»   » അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളിന്റെ വിവാഹ മോചനം സംബന്ധിച്ച ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് തമിഴകത്ത് നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. ഒരു യുവ നിര്‍മാതാവുമായുള്ള അമല പോളിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആ നിര്‍മാതാവ് ധനുഷാണെന്നാണ് പുതിയ വാര്‍ത്ത.

സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു; വിവാഹമോചനത്തെ കുറിച്ച് വികാരഭരിതനായി എഎല്‍ വിജയ്

തങ്ങള്‍ക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടതാണ് വിവാഹ മോചനത്തിന് കാരണം എന്നാണ് എ എല്‍ വിജയ് പറഞ്ഞത്. അതും ഇതും ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍ പല കാരണങ്ങളും വ്യക്തമാകുന്നു. രജനികാന്തിന്റെ പുതിയ ചിത്രം ധനുഷ് നിര്‍മിയ്ക്കുന്നതും അമല പോളിന്റെ വിവാഹ മോചനവും തമ്മിലുള്ള ബന്ധമെന്താണെന്ന് നോക്കാം

യുവ നിര്‍മാതാവുമായി പ്രണയ ബന്ധം

അമല പോള്‍- എ എല്‍ വിജയ് വിവാഹ ബന്ധം വേര്‍പിരിയുമ്പോള്‍ തന്നെ പറഞ്ഞു കേട്ടതാണ് ഈ ബന്ധത്തെ കുറിച്ച്. ഒരു യുവ നിര്‍മാതാവുമായി അമലയ്ക്ക് ബന്ധമുണ്ടെന്നും വിവാഹ മോചനത്തിന് കാരണം ആ നിര്‍മാതാവാണ് എന്നുമാണ് കേട്ടത്. ധനുഷാണത്രെ ആ നിര്‍മാതാവ്

തങ്ങള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് വിജയ് പറഞ്ഞത്

അമല പോള്‍ തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് കാരണം എന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ വിജയ് അത് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കിടയിലെ വിശ്വാസവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്നാണ് അന്ന് വിജയ് പറഞ്ഞത്. നിര്‍മാതാവാണോ കാരണം?

രാത്രിയിലെ പാര്‍ട്ടിയും കറക്കും

രാത്രി കാലങ്ങളില്‍ അമല പോള്‍ നിര്‍മാതാവിനൊപ്പം പുറത്ത് പാര്‍ട്ടിയ്ക്ക് പോകാറുണ്ടെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ വന്നു. യുവ നടന്‍ എന്നും യുവ നിര്‍മാതാവ് എന്നും പേര് കേട്ടതോടെയാണ് അത് ധനുഷ് തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

ധനുഷ് രജനികാന്ത് ചിത്രം നിര്‍മിയ്ക്കാന്‍ കാരണം

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് അടുത്തതായി നിര്‍മിയ്ക്കുന്നത് അമ്മായി അച്ഛന്‍ രജനികാന്തിന്റെ സിനിമയാണ് എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അതിന് പിന്നിലും ഒരു കഥയുണ്ട് എന്നാണ് ഇപ്പോഴുള്ള വിവരം. അമല പോളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കാം എന്ന് രജനികാന്ത് ധനുഷിനോട് പറഞ്ഞുവത്രെ.

ധനുഷും അമല പോളും തമ്മിലുള്ള ബന്ധം

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷും അമല പോളും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അമല നായികയായി. ഇപ്പോള്‍ വട ചെന്നൈ എന്ന ചിത്രത്തിന് വേണ്ടി ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

English summary
What Rajinikanth's demand to Dhanush for giving his date to him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam