ആ തീരുമാനം പ്രഭുദേവയ്ക്ക് ഇഷ്ടപ്പെട്ടില്ല, സൗകര്യപൂർവം നയൻതാരയെ ഒഴിവാക്കി; ബന്ധുക്കൾ അന്ന് പറഞ്ഞത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നയൻതാരയുടെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സിനിമാ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നയൻതാരയും വിഘ്നേശും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നാണ് പുറത്ത് വന്ന വാർത്ത. നയൻതാര ഇൻസ്റ്റ​ഗ്രാമിൽ വിഘ്നേശിനെ അൺഫോളോ ചെയ്തെന്ന വാദവും വന്നതോടെ അഭ്യൂഹങ്ങൾക്ക് ശക്തി കൂടി.

എന്നാൽ ഒടുവിലായി പുറത്ത് വന്ന റിപ്പോർ‌ട്ടുകൾ‌ പ്രകാരം നയൻതാരയും വിഘ്നേശും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ഇരുവരും മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. ​ഗോസിപ്പുകൾ വന്നെങ്കിലും നയൻതാരയോ വിഘ്നേശോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പൊതുവെ ​ഗോസിപ്പുകളോട് താര ദമ്പതികൾ പ്രതികരിക്കാറില്ല.

Nayanthara

​ഗോസിപ്പുകൾ വിടാതെ പിന്തുടർന്നപ്പോഴും മൗനം പാലിക്കാൻ നയൻതാരയ്ക്ക് നേരത്തെയും സാധിച്ചിട്ടുണ്ട്. പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായിരുന്ന കാലഘട്ടം ഇതിന് ഉദാഹരണമാണ്. നടിക്കെതിരെ വ്യാപക അധിക്ഷേപങ്ങൾ വന്ന കാലഘട്ടമായിരുന്നു ഇത്. ഒരു ഘട്ടത്തിൽ മാനസികമായി തകർന്ന് പോയെങ്കിലും ഇതിനെ അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ നയൻതാരയ്ക്ക് സാധിച്ചു. റംലത്ത് എന്ന സ്ത്രീയുടെ ഭർത്താവായിരിക്കെയാണ് പ്രഭുദേവ നയൻതാരയുമായി വിവാഹേതര ബന്ധത്തിലേക്ക് കടക്കുന്നത്. ഇരുവർക്കുമെതിരെ റംലത്ത് രം​ഗത്ത് വന്നതോടെ പ്രശ്നം വഷളായി.

ഒരു സ്ത്രീയുടെ കുടുംബം തകർത്തെന്ന കുറ്റപ്പെടുത്തൽ നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു. എന്നാൽ അധിക്ഷേപങ്ങൾ കടുത്തപ്പോഴും നടി ബന്ധത്തിൽ ഉറച്ച് നിന്നു. സിനിമാ രം​ഗം വിട്ട് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായിരുന്നു നയൻതാരയുടെ തീരുമാനം. ഇതിനിടെ പ്രഭുദേവ ആദ്യ ഭാര്യയുമായി നിയമപരമായി വിവാഹമോചനം നേടി. എന്നാൽ വൈകാതെ നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ വന്നു. രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു. മാനസികമായി തകർന്ന നടി 9 മാസത്തോളം ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിന്നും.

Nayanthara

പിന്നീട് സിനിമയിലേക്ക് തിരിച്ച് വരാൻ ആ​ഗ്രഹിച്ചെങ്കിലും കരിയറിലെ മുൻനിര സ്ഥാനം അപ്പോഴേക്കും നടിക്ക് നഷ്ടപ്പെട്ടു. പിന്നീട് പഴയതിനോേക്കാൾ താരമൂല്യത്തോടെ സിനിമാ രം​ഗത്തേക്ക് തിരിച്ചെത്താനും നയൻ‌താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം പ്രഭുദേവയുമായി വീണ്ടും സൗഹൃദം വെക്കാനോ പ്രഭുദേവയെക്കുറിച്ച് സംസാരിക്കാനോ നടി തയ്യാറായിട്ടില്ല. അതേസമയം മുമ്പൊരിക്കൽ പ്രഭുദേവയുമായി അകന്നതിനെക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. ബന്ധം മുന്നോട്ട് പോയില്ല, അത് വിധിയാണോ എന്നെനിക്കറിയില്ല. ഞങ്ങൾ ഒരുമിക്കേണ്ടവർ ആയിരിക്കില്ല എന്നാണ് നയൻതാര പറഞ്ഞത്.

എന്നാൽ ബന്ധം തകർന്നതിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയില്ല. ഇതേക്കുറിച്ച് പല റിപ്പോർട്ടുകളും അക്കാലത്ത് വന്നു. ഇക്കൂട്ടത്തിൽ നയൻതാരയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ എന്ന പേരിൽ ചില വാർത്തകളും പ്രചരിച്ചു. പ്രഭുദേവ നയൻതാരയെ വഞ്ചിച്ചു എന്നാണ് ബന്ധുക്കൾ ആരോപിച്ചത്.

'നയൻതാര ഞങ്ങൾക്ക് ചെറിയ കുട്ടിയാണ്. അവളുടെ വിധി ഇങ്ങനെയാകുമെന്ന് കരുതിയില്ല. ചിമ്പു വല്ലവൻ എന്ന സിനിമ ഒരുക്കിയപ്പോൾ സാമ്പത്തിക പ്രശ്നം വന്നു. നയൻതാര പണം നൽകി ചിമ്പുവിനെ സഹായിച്ചു. പക്ഷെ അവൻ അവളെ ചതിച്ചു. അവർ പിരിഞ്ഞപ്പോൾ നയൻതാര പ്രഭുദേവയ്ക്കൊപ്പം സന്തോഷമായി കഴിയുമെന്ന് കരുതി. പക്ഷെ സാഹചര്യം മോശമാവുകയാണുണ്ടായത്. പ്രഭുദേവയിൽ നയൻതാരയ്ക്ക് ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു. ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്യുമ്പോൾ ജീവനാംശം നൽകാൻ പ്രഭുദേവയെ നയൻതാര സഹായിച്ചു'

'പ്രഭുദേവ എങ്കെയും കാതൽ എന്ന സിനിമ നിർമ്മിച്ചപ്പോൾ വീണ്ടും നയൻതാരയുടെ പണം നഷ്ടപ്പെട്ടു. അവളിൽ നിന്നും പണം മാത്രമെടുത്തു, സ്നേഹം കൊടുത്തില്ല. നയൻതാര അഭിനയം നിർത്തുന്നത് അവരെ നീരസപ്പെടുത്തിയിരിക്കാം. അവൾക്ക് ഇനി ഒന്നും തരാനാകില്ലെന്ന് മനസിലാക്കി. ഇതോടെ സൗകര്യപൂർവം അവളെ ഒഴിവാക്കി,' നയൻതാരയുടെ ബന്ധുക്കളേടെന്ന പേരിൽ തമിഴ് മാധ്യമങ്ങളിൽ അക്കാലത്ത് വന്ന പരാമർശമിങ്ങനെ.

Read more about: nayanthara prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X