വിവാഹനിശ്ചയ ദിവസം തന്നെ പൊരിഞ്ഞ വഴക്ക്; കാരണം ധനുഷ്; വരന്റെ പിതാവ് ഇടപെട്ടപ്പോൾ തൃഷ പറഞ്ഞത്

കൈനിറയെ അവസരങ്ങളുമായി കരിയറിലെ മികച്ച സമയത്താണ് തൃഷയിന്നുള്ളത്. രണ്ട് പതിറ്റാണ്ടായി സിനിമാ രം​ഗത്ത് തുടരുന്ന തൃഷയ്ക്ക് ബഹുമാന്യ സ്ഥാനം സിനിമാ ലോകം നൽകുന്നു. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ തൃഷ കണ്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ തു‌രെ നായികയായെത്തിയ തൃഷ ഒരു കാലത്തെ സെൻസേഷനായിരുന്നു. പുതുമുഖങ്ങളുടെ വരവോടെ 2010 ന് ശേഷം തൃഷയുടെ കരിയറിൽ വലിയ ഇടിവ് സംഭവിച്ചു. എന്നാൽ പിന്നീട് ശക്തമായ തിരിച്ച വരവിന് തൃഷയ്ക്ക് സാധിച്ചു.

പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷമാണ് തൃഷയുടെ കരിയറിന് വീണ്ടും പുതുജീവൻ ലഭിച്ചത്. കരിയറിനൊപ്പം തൃഷയുടെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. നാൽപതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹബത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടി ഒഴിഞ്ഞ് മാറാറാണ് പതിവ്. വിവാഹം ചെയ്ത് പിന്നീട് ഡിവോഴ്സ് നേടാൻ തനിക്ക് താൽപര്യമില്ലെന്നും വിവാഹം നടന്നില്ലെങ്കിൽ അത് കാര്യമാക്കുന്നില്ലെന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്.

Trisha

മുമ്പൊരിക്കൽ നടി വിവാഹത്തിന്റെ വക്കിലെത്തിയിരുന്നു. വിവാഹ നിശ്ചയം നടന്നെങ്കിലും തൃഷ ബന്ധത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. വ്യവസായി വരുൺ മന്യനെയാണ് തൃഷ വിവാഹം ചെയ്യാനിരുന്നത്. വിവാഹനിശ്ചയത്തിന് ശേഷം പരസ്പരം ഒത്ത് പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹ നിശ്ചയ ദിവസം തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. തൃഷയുടെ സിനിമാ കരിയറിനോട് വരുണിന്റെ കുടുംബത്തിന് താൽപര്യം ഉണ്ടായിരുന്നില്ല.

വിവാഹശേഷം അഭിനയ രം​ഗം വിടാൻ തൃഷയ്ക്ക് താൽപര്യവുമുണ്ടായിരുന്നില്ല. മറ്റ് ചില വിഷയങ്ങളിൽ എൻ​ഗേജ്മെന്റ് ദിവസം ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി. തമിഴ് നടൻ ധനുഷും വരുൺ മന്യനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ തൃഷയുടെ അടുത്ത സുഹൃത്താണ് ധനുഷ്. എൻ​ഗേജ്മെന്റ് പാർ‌ട്ടിക്ക് തൃഷ ധനുഷിനെ ക്ഷണിച്ചത് വരുണിന് ഇഷ്ടമായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി.

Trisha

ധനുഷിനെ പാർട്ടിക്ക് ക്ഷണിച്ചത് വരുൺ ചോദ്യം ചെയ്തു. സുഹൃത്തായ ധനുഷിനെ തനിക്ക് ക്ഷണിച്ചവരുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്ന് തൃഷ പറഞ്ഞു. ഈ വഴക്കിനിടെ വരുണിന്റെ പിതാവ് ഇടപെടാൻ‍ ശ്രമിച്ചു. ഇതിലിടപെടേണ്ടെന്ന് തൃഷ ഇദ്ദേഹത്തോട് പറയുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം തൃഷയെ നിയന്ത്രിക്കാൻ വരുൺ മന്യൻ എപ്പോഴും ശ്രമിച്ചിരുന്നു.

ഒരു തരത്തിലും ഒത്ത് പോകാൻ പറ്റില്ലെന്ന് മനസിലായതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീടൊരു വിവാഹത്തിന് തൃഷ തയ്യാറായിട്ടില്ല. വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തൃഷ മുമ്പൊരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചി‌‌ട്ടുണ്ട്. തനിക്കറിയാവുന്ന എത്രയോ പേർ വിവാഹ ജീവിതത്തിൽ സന്തോഷത്തില്ല.

കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്ന് തൃഷ വ്യക്തമാക്കി. പങ്കാളിയില്ലെങ്കിലും സിനിമാ രംഗത്ത് നിന്നും തൃഷ സാമ്പാദിച്ചത് കോടികളാണ്. 82 കോടി രൂപയാണ് നടിയുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ റാം, ഐഡന്റിറ്റി എന്നീ സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ളത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X