കോഹ്ലിയും അനുഷ്‌കാ ശര്‍മ്മയും തമ്മിലെന്താ?
സ്‌പോര്‍ട്‌സ് താരത്തിന്റെയും ബോളിവുഡ് താരത്തിന്റെയും പേരുകള്‍ ചേര്‍ത്തുവച്ച് വീണ്ടുമൊരു പ്രണയകഥ. ക്രിക്കറ്റും ബോളിവുഡിനും തമ്മില്‍ വിദൂരമായൊരു അടുപ്പമുണ്ടെന്ന് പലതവണ തോന്നിയിട്ടുണ്ട്. അതൊരിക്കല്‍ കൂടെ ഊട്ടിയുറപ്പിക്കുകയാണ് വീരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മ്മയും.
സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ മറ്റൊരു തരത്തിലുള്ള ബന്ധം വളരുന്നുണ്ടെന്നാണ് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ചില പ്രമുഖ ഇംഗ്ലീഷ് വാര്‍ത്ത മാധ്യമങ്ങള്‍. അനുഷ്‌കയുടെ റേഞ്ച് റോവറില്‍ ഇരുവരെയും ഒരുമിച്ച് കണ്ടെന്നതാണ് ഗോസിപ്പിന് ഹേതു. തികച്ചും സാധാരണ വേഷത്തിലാണ് ഇരുവരും ഉണ്ടായിരുന്നത്. യാത്രയിലുടനീളം കളിയും ചിരിയുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാര്‍ത്തകളെ ന്യായീകരിക്കാന്‍ അവരൊന്നിച്ചഭിനയിച്ച പരസ്യങ്ങളാണ് ഗോസിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഒന്നിച്ചഭിനയിച്ച ഒരു ഷാംപുവിന്റെ പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണിത്. ആരാധകരുടെ കാര്യത്തിലും രണ്ടുപേരും പിന്നോട്ടല്ല.
ബോളിവുഡ് താരങ്ങളെയും സ്‌പോര്‍ട്‌സ് താരങ്ങളെയും ഒന്നിപ്പിച്ച് വാര്‍ത്തകള്‍ ജനിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ വാര്‍ത്തകള്‍ ചിലത് സത്യമാണെന്നന്നതും നോക്കണം. സെയ്ഫ് അലിഖാന്റെ മാതാപിതാക്കളായ ടൗഗര്‍ പട്ടൗഡിയും ഷര്‍മിളാ ടാഗോറും തന്നെ അതിനുള്ള വലിയ ഉദാഹരണമാണല്ലോ. മുമ്പ് യുവ് രാജിനെയും കിം ശര്‍മയെയും, സഹീര്‍ ഖാനെയും ഇഷ ഷര്‍വാണിയെയും ചേര്‍ത്തും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications