»   » ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

Posted By:
Subscribe to Filmibeat Malayalam

ഏറെ കൊട്ടിഘോഷിച്ച ഫഹദ് - സിദ്ധിഖ് ചിത്രം ഒഴിവാക്കിയ വിഷമത്തിലാണ് ആരാധകര്‍. ചിത്രം പൂര്‍ണമായും ഉപേക്ഷിച്ചെന്നും ഇനി ആ സിനിമ മുന്നോട്ട് കൊണ്ടു പോകില്ലെന്നുമാണ് ഒടുവില്‍ കേട്ടത്.

എന്നാല്‍ അങ്ങനെയല്ലത്രെ. ചിത്രം മുന്നോട്ട് കൊണ്ടു പോകും. ഫഹദിന് പകരം മറ്റൊരു പ്രമുഖ നടന്‍ ചിത്രത്തില്‍ നായകനായെത്തും. ആ പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയതാണെന്നാണ് കേള്‍ക്കുന്നത്.

Also Read: ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

ഫഹദിനെ ഒഴിവാക്കി ആരെയാണ് സിദ്ധിഖ് തന്റെ അടുത്ത ചിത്രത്തിന് വേണ്ടി കണ്ടുവച്ചതെന്ന് അണിയറ വ്യക്തമാക്കിയിട്ടില്ല. പ്രമുഖ യുവ നടനാണെന്നാണ് കേള്‍ക്കുന്നത്.

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

ഫഹദിന് വേണ്ടി സിദ്ധിഖ് ഒരുപാട് കാത്തിരുന്നിരുന്നുവത്രെ. ഫഹദിന്റെ തിരക്കുകള്‍ തീരാന്‍ വേണ്ടി കാത്തിരുന്ന് കാത്തിരുന്നാണ് ചിത്രം ഇത്രയേറെ വൈകിയതെന്നാണ് സിദ്ധിഖിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

അതേ സമയം സിദ്ധിഖിന് എങ്ങിനെ ഫഹദിനെ ഒഴിവാക്കാന്‍ കഴിയും എന്ന ചോദ്യവും ഉയരുന്നു. ഫഹദിന്റെ അച്ഛന്‍ ഫാസിലിന്റെ സഹസംവിധായകനായിട്ടാണ് സിദ്ധിഖ് സിനിമാ രംഗത്തെത്തിയത്.

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

ഫാസിലിന്റെ സഹോദരന്‍ ഖായിസാണ് ചിത്രം നിര്‍മിയ്ക്കാനിരുന്നത്. എന്നാല്‍ സിദ്ധിഖ് പ്രൊഡ്യൂസറെയും മാറ്റിയത്രെ. ഫഹദുമായി പ്രവൃത്തിക്കാന്‍ തയ്യാറല്ലാത്ത പുതിയൊരു പ്രൊഡ്യൂസറാണ് ഇനി ഈ ചിത്രം നിര്‍മിയ്ക്കുക

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

ഡിസംബറില്‍ ഈ ചിത്രം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഫഹദിനെ മാറ്റിയ സാഹചര്യത്തില്‍ സിദ്ധിഖ് ഒരു ഹിന്ദി ചിത്രം പ്ലാന്‍ ചെയ്യന്നുണ്ട്. അത് പൂര്‍ത്തിയാക്കിയിട്ടേ ഇതിലേക്ക് കടക്കൂ. ഇപ്പോള്‍ ലാലിനൊപ്പം ചേര്‍ന്ന് ദിലീപിനെ നായകനാക്കി കിംഗ് ലെയര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

കരിയറില്‍ ഫഹദ് തിരിച്ചടികള്‍ മാത്രം നേരിടുന്നതാണോ നടനെ മാറ്റാന്‍ കാരണം എന്നത് വ്യക്തമല്ല. ഒടുവില്‍ റിലീസായ അയാള്‍ ഞാനല്ല എന്ന ചിത്രവും ആവറേജായിരുന്നു. നാളെ, മഹേഷിന്റെ പ്രതികാരം എന്നിവയാണ് ഫഹദിന്റെ പുതിയ ചിത്രങ്ങള്‍.

ഹെന്ത്, മറ്റൊരു പ്രമുഖ നടന് വേണ്ടി സിദ്ധിഖ് ഫഹദിനെ ഒഴിവാക്കിയെന്നോ?

അതേ സമയം ഫഹദ് ഫാസിലോ സിദ്ധിഖോ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല

English summary
Siddique, the hitmaker is rumoured to have replaced Fahadh Faasil, with another popular young actor of the industry in his next directorial venture. It has been confirmed that the much-awaited Siddique-Fahadh project is shelved.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam