»   » നയന്‍സ് ആര്യയുടെ നായികയാവാനൊരുങ്ങുന്നു

നയന്‍സ് ആര്യയുടെ നായികയാവാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം നയന്‍സ് ആര്യയുമായി അടുപ്പത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ആര്യയുടെ ചെന്നൈയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നയന്‍സ് എത്തിയതോടെയാണ് കോളിവുഡ് പാപ്പരാസികള്‍ ഇരുവര്‍ക്കുമെതിരേ തിരിഞ്ഞത്.

എന്തായാലും ആര്യയും നയന്‍സും ഒന്നിക്കുകയാണ്, ജീവിതത്തിലല്ലെന്ന് മാത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത തമിഴ് ചിത്രത്തില്‍ ഇരുവരും നായികാനായകന്‍മാരായെത്തുമെന്നതാണ് പുതിയ വാര്‍ത്ത. പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ഇതിന് പുറമേ മറ്റൊരു തമിഴ് പ്രൊജക്ടിലും ആര്യയും നയന്‍സും ഒരുമിച്ചഭിനയിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍സിന്റെ ജോടി അജിത്താണ്. ആര്യയുടെ ജോഡിയായി എത്തുന്നതാകട്ടെ തപ്‌സിയും.
'ബോസ് എന്‍കിറ ഭാസ്‌ക്കരനി'ല്‍ ആണ് ഇതിനു മുന്‍പ് നയന്‍സ് ആര്യയുടെ നായികയായത്.

English summary

 Arya and Nayanthara became friends after Boss Engira Baskaran, and still their relationship continues.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam