»   » ആസിഫ്+ആന്‍ = ........?

ആസിഫ്+ആന്‍ = ........?

Posted By:
Subscribe to Filmibeat Malayalam
Asif Ali - Ann Augustine
മോളിവുഡില്‍ പുതിയൊരു പ്രണയം മൊട്ടിടുകയാണോ? അതേയെന്നാണ് നാട്ടിലെ പാപ്പരാസികള്‍ നല്‍കുന്ന വിവരം. യുവതാരങ്ങളില്‍ ശ്രദ്ധേയരായ ആസിഫ് അലിയും ആന്‍ അഗസ്റ്റിനും തമ്മില്‍ ഇഷ്ടത്തിലാണെന്നാണ് പുതിയ ഗോസിപ്പ് പ്രചരിയ്ക്കുന്നത്. ഇവരൊന്നിച്ച ഏക ചിത്രമായ ഓര്‍ഡിനറിയുടെ ഷൂട്ടിങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും പാപ്പരാസികള്‍ പറയുന്നു.

ആന്‍ അവതരിപ്പിച്ച അനാഥപെണ്ണിനെ പ്രണയിക്കുന്ന യുവാവിന്റെ വേഷമായിരുന്നു ആസിഫ് അലിക്ക് ഓര്‍ഡിനറിയിലുണ്ടായിരുന്നത്. ഇവരുടെ പ്രണയം സ്‌ക്രീന്‍ വിട്ടിറങ്ങി ജീവിതത്തിലേക്കും കടന്നുവെന്നാണ് അണിയറസംസാരം. ഓര്‍ഡിനറിയ്ക്ക് ശേഷം പൊതുചടങ്ങുകളില്‍ ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതാണ് ഇങ്ങനെയൊരു ഗോസിപ്പിന് വഴിയൊരുക്കിയത്.

ഈയിടെ തൃശൂരിലെ പ്രമുഖ സ്റ്റാര്‍ ഹോട്ടലായ ജോയ്‌സ് പാലസില്‍ വച്ച് ആസിഫ് അലിയുടെ ഒരു ബന്ധുവിന്റെ വിവാഹം നടന്നിരുന്നു. അവിടെയും ആസിഫ് എത്തിയത് ആനിനൊപ്പമായിരുന്നുവെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഥയിലെ നായകന്‍ ആസിഫായതു കൊണ്ട് ഈ പ്രണയകഥയ്ക്ക് എത്രനാള്‍ ആയുസ്സുണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം.

നടന്റെ പേരിനൊപ്പം നേരത്തെ പറഞ്ഞുകേട്ടിരുന്ന പ്രണയകഥകളെല്ലാം ആയുസ്സെത്താതെ ഒടുങ്ങിയിരുന്നു. നീലത്താരമപ്പെണ്ണായ അര്‍ച്ചന കവിയായിരുന്നു ആസിഫിന്റെ ആദ്യ പ്രണയകഥയിലെ നായിക. ആസിഫിനൊപ്പം സ്ഥിരം അര്‍ച്ചനയെ കണ്ടതോടെയാണ് ഇങ്ങനെയൊരു ഗോസിപ്പ് പൊന്തി വന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളൊക്കെയണിഞ്ഞായിരുന്നു ഇക്കാലത്ത് ഇവരുടെ ചുറ്റിക്കറക്കം.

എന്നാല്‍ പിന്നീട് സഹപ്രവര്‍ത്തകര്‍ എന്നതില്‍ കവിഞ്ഞ് തങ്ങള്‍ക്കിടയില്‍ വേറെ രീതിയിലുള്ള യാതൊരടുപ്പവും ഇല്ലെന്നും ആസിഫും അര്‍ച്ചനയും പറഞ്ഞുതുടങ്ങിയതോടെ ഈ പ്രണയകഥ മെല്ലെ കെട്ടടങ്ങുകയായിരുന്നു. പിന്നീട് ഒപ്പമഭിനയിച്ച റിമ കല്ലിങ്ങല്‍, നിത്യാ മേനോന്‍, മൈഥിലി എന്നിവരുടെ പേരുകളും ആസിഫിന്റെ കാമുകീ സ്ഥാനത്ത് പറഞ്ഞുകേട്ടിരുന്നു.

ഇതിനിടെ, താന്‍ കല്ല്യാണം കഴിക്കുക ഒരു മലബാറുകാരി മുസ്ലീം മൊഞ്ചത്തിയെയായിരിക്കുമെന്ന്ചില അഭിമുഖങ്ങളില്‍ ആസിഫ് പറഞ്ഞിരുന്നു. എന്തായാലും പുതിയ ഗോസിപ്പിനെക്കുറിച്ച് പ്രതികരിയ്ക്കാന്‍ ആസിഫോ ആനോ തയാറായിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam