നസ്‌റിയ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്?
വിവാഹ ശേഷം നസ്‌റിയ നസീം എവിടെ. ഫഹദ് ഫാസിലിനൊപ്പം ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരിക്കുകയാണോ? നേരത്തെ അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഗുജറാത്തിലുണ്ടായിരുന്നു. പിന്നീട് ഷൂട്ടിങുമായി ബന്ധപ്പെട്ട ഫഹദ് യു എസിലേക്ക് പോയപ്പോള്‍ നസ്‌റിയയും പോയി.
എന്നാല്‍ ഇപ്പോള്‍ നസ്‌റിയ വെറുതെ അങ്ങനെ നടക്കുകയല്ല. ബാംഗ്ലൂര്‍ പുതുതായി പണിയുന്ന വില്ലയുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് താരം. നസ്‌റിയയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതെന്നാണ് അറിയുന്നത്.

ബാംഗ്ലൂരില്‍ പണി തീര്‍ക്കാന്‍ പോകുന്ന ഈ വില്ല നസ്‌റിയയുടെയും ഫഹദിന്റെയും സ്വപ്‌ന മന്ദിരം കൂടെയാണ്. അതുകൊണ്ട് തന്നെ അത് വളരെ മനോഹരമാകേണ്ടതുമുണ്ട്. തങ്ങള്‍ക്കിണങ്ങിയതും ഇഷ്ടപ്പെട്ടതുമായ രൂപത്തില്‍ വില്ലയെ മാറ്റിയെടുക്കാന്‍ മേല്‍നോട്ടം വഹിക്കുകയാണ് നസ്‌റിയ.
അതിനിടയില്‍ നസ്‌റിയ സിനിമയിലേക്ക് മടങ്ങിവരുന്നു എന്നും കേട്ടു. ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല തിരക്കഥ ഒത്തുവന്നാല്‍ നസ്‌റിയ തിരിച്ചുവരും. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് നസ്‌റിയ ഒടുവില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











