അമ്മമാർക്കായി വേർപിരിഞ്ഞ അഭിഷേക് ബച്ചനും കരിഷ്മ കപൂറും; നിശ്ചയിച്ച വിവാഹം മുടങ്ങാൻ കാരണമെന്ത്?

ബോളിവുഡിന്റെ ഏറ്റവും വലിയ താര കുടുംബങ്ങളിലെ അനന്തരാവകാശികളായ അഭിഷേക് ബച്ചനും കരിഷ്മ കപൂറും ഒരിക്കൽ പ്രണയത്തിലായിരുന്നു. ബച്ചൻ കുടുംബവും കപൂർ കുടുംബവും ഒന്നിക്കുന്നു എന്ന വാർത്ത, ഹിന്ദി സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരു പോലെ ആവേശത്തിലാഴ്ത്തി. ഇൻഡസ്ട്രിയുടെ ഏറ്റവും വിലപ്പിടിപ്പുള്ള താര ജോഡിയായി കരുതപ്പെട്ടിരുന്ന അഭിഷേകും കരിഷ്മയും, അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ആഘോഷത്തിൽ വച്ച് അവരുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചപ്പോൾ, പ്രേക്ഷകർ ആവേശത്തിലായി.

പക്ഷെ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ തന്നെ അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിൽ വേർപിരിഞ്ഞുവെന്ന വാർത്ത പ്രചരിച്ചു തുടങ്ങി. അധികം വൈകാതെ, ഇരു കുടുംബങ്ങളും ഈ അഭ്യൂഹങ്ങൾ ശരി വയ്ക്കുകയും ചെയ്തു. എന്നാൽ, അഭിഷേകും കരിഷ്മയും വേർപിരിഞ്ഞത് അവർക്കിടയിലെ പ്രശ്നങ്ങൾ കാരണമായിരുന്നില്ല എന്നതാണ് സത്യം.

അഭിഷേകും കരിഷ്മയും വേർപിരിഞ്ഞത് എന്തിന്?

ബച്ചൻ കുടുംബവും കപൂർ കുടുംബവും തമ്മിൽ ഇതിന് മുൻപ് തന്നെ ബന്ധുക്കളായിരുന്നു. രാജ് കപൂറിന്റെ മകൾ ഋതു നന്ദയുടെ മകൻ നിഖിൽ നന്ദയാണ് അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചനെ വിവാഹവും ചെയ്തത്. 1997ൽ, നിഖിലിന്റെയും ശ്വേതയുടെയും വിവാഹ ആഘോഷങ്ങൾക്കിടെയാണ് അഭിഷേകും കരിഷ്മയും സുഹൃത്തുക്കളായത്. പിന്നീട് പല ചടങ്ങുകളിലും വച്ചു തമ്മിൽ കണ്ടിരുന്ന ഇരുവരും, വൈകാതെ പ്രണയത്തിലായി. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം, വിവാഹിതരാകാനും തീരുമാനിച്ചു.

Karishma Kapoor and Abhishek Bachchan
Photo Credit: IMDb / Filmibeat

അഭിഷേകിന്റെയും കരിഷ്മയുടെയും വിവാഹനിശ്ചയം വലിയ ആഘോഷങ്ങളോടെ, അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ദിവസമാണ് പ്രഖ്യാപിച്ചത്. ബച്ചൻ കുടുംബത്തിന്റെ ഭാഗമാകുന്നത് അതിമനോഹരമായ അനുഭവമാണെന്ന് അന്ന് വളരെ സന്തോഷത്തോടെ കരിഷ്മ പറഞ്ഞിരുന്നു: എന്നാൽ ഈ സന്തോഷം അധികം നീണ്ടുനിന്നില്ല. കുറച്ച് മാസങ്ങൾക്കകം തന്നെ നിശ്ചയിച്ച വിവാഹം മുടങ്ങി. അന്ന് പല അഭ്യൂഹങ്ങളും ഈ വിഷയത്തെ കുറിച്ച് വന്നിരുന്നുവെങ്കിലും, ബച്ചൻ കുടുംബവും, കപൂർ കുടുംബവും, ഇന്ന് വരെ ഇതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. പക്ഷെ അഭിഷേകിന്റെയും കരിഷ്മയുടെയും അമ്മമാരുടെ കടുംപിടിത്തമാണ് ഈ വിവാഹം മുടങ്ങാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Abhishek Bachchan  Karishma Kapoor and Jaya Bachchan
Photo Credit: Filmibeat

മുൻപ് വന്ന ഒരു കോസ്മോപോളിറ്റൻ റിപ്പോർട്ട് പ്രകാരം, കരിഷ്മയുടെ അമ്മ ബബിതയാണ് അഭിഷേക് ബച്ചനുമായുള്ള നടിയുടെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയത്. തന്റെ ഭർത്താവ് രൺധീർ കപൂറുമായി വേർപിരിഞ്ഞ ശേഷം, ബബിത മക്കളായ കരിഷ്മയെയും കരീനയെയും ഒറ്റയ്ക്കാണ് വളർത്തിയത്. അത് കൊണ്ട് തന്നെ, നടിയുടെ അമ്മ തന്റെ പെൺമക്കൾക്ക് ജീവിതത്തിൽ പണത്തിന്റെ കുറവ് അനുഭവപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അഭിഷേകും കരിഷ്മയും തമ്മിൽ പ്രണയത്തിലാവുന്ന സമയത്ത് നടി ഹിന്ദി സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായിരുന്നു. പക്ഷെ അഭിഷേകിന്റെ കരിയർ പരാജയത്തിലും. അതിനുപുറമെ, ബച്ചൻ കുടുംബം സാമ്പത്തികമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു.

അഭിഷേകിന്റെ കരിയറിൽ വിശ്വാസമില്ലാതിരുന്ന ബബിത, അമിതാഭ് ബച്ചനോട് തന്റെ സമ്പത്തിന്റെ ഒരു ഭാഗം മകന്റെ പേരിൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബച്ചൻ കുടുംബം ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ല. കരിഷ്മയുടെ അമ്മ മുന്നോട്ടു വച്ച ആവശ്യം, ആദ്യമേ ഈ ബന്ധത്തിൽ താത്പര്യമില്ലാതിരുന്ന അഭിഷേകിന്റെ അമ്മ ജയാ ബച്ചനെ ചൊടിപ്പിച്ചു. സീനിയർ നടി മകന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, വിവാഹശേഷം അഭിനയം നിർത്തണമെന്ന് കരിഷ്മയോട് കർശനമായി നിർദേശിക്കുകയും ചെയ്തതോടെ, ഈ ബന്ധം സുഗമമാവില്ലെന്ന് ഇരു കുടുംബങ്ങൾക്കും മനസ്സിലായി. അങ്ങനെ, തങ്ങളുടെ അമ്മമാരെ കൈ വിട്ടു കളയാനാവാത്ത അഭിഷേകും കരിഷ്മയും പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു എന്നാണ് റിപോർട്ടുകൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X