»   » പ്രമുഖ സംവിധായകന്റെ ഷൂട്ടിങ് സെറ്റില്‍ കണ്ട കാഴ്ച; നായികയ്ക്ക് നായകന്‍ ചോറ് വാരി കൊടുത്തോ...

പ്രമുഖ സംവിധായകന്റെ ഷൂട്ടിങ് സെറ്റില്‍ കണ്ട കാഴ്ച; നായികയ്ക്ക് നായകന്‍ ചോറ് വാരി കൊടുത്തോ...

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളികള്‍ ഏറെ നാളായി കേട്ടുകൊണ്ടിരിയ്ക്കുന്ന ഗോസിപ്പു കഥയ്ക്ക് ആക്കം കൂട്ടി മറ്റൊരു ലൊക്കേഷന്‍ വിശേഷം കൂടെ. മലയാളത്തിലെ പ്രമുഖ നടനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഏറെ നാളായി വന്നു കൊണ്ടിരിയ്ക്കുകയാണ്. അപ്പോഴൊക്കെ ഇരുവരും അത് നിഷേധിച്ചു.

എന്നാല്‍ സൗഹൃദത്തിനപ്പുറും ഈ നായകനും നായികയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ വാര്‍ത്ത. പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആ ലൊക്കേഷനില്‍ കണ്ട ചില കാഴ്ചകാളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 gossip

വളരെ കര്‍ക്കശക്കാരനായ സംവിധായകന്റെ സെറ്റില്‍ കളിച്ചും ചിരിച്ചും ആസ്വദിച്ചാണ് ഇരുവരും ഉണ്ടായിരുന്നതത്രെ. നായികയ്ക്ക് നായകന്‍ ചോറ് വാരികൊടുക്കുന്നത് കണ്ടു എന്ന് ഷൂട്ടിങ് കാണാനെത്തിയ ചില സിനിമാപ്രേമികള്‍ പറയുന്നു.

ഇരുവരുടെയും വിവാഹ ഗോസിപ്പുകള്‍ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാഴ്ചയുടെ കഥ പുറത്ത് വരുന്നത്. പണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും സുഹാസിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നപ്പോള്‍, മമ്മൂട്ടി പിന്നീടങ്ങോട്ട് ഷൂട്ടിങിന് പോകുമ്പോള്‍ ഭാര്യയെയും കൂടെ കൂട്ടിയിരുന്നു. എന്നാല്‍ ഈ നടീ നടന്മാര്‍ ഗോസിപ്പുകള്‍ക്ക് വെള്ളവും വളവും ഒഴിക്കുന്ന കാഴ്ചയാണ് കാണുന്നത്.

English summary
When actor make actress to eat food

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam