തൃഷ കരഞ്ഞു, അമ്മ നടനെ വിളിച്ചു; വിവാഹം മുടങ്ങിയപ്പോൾ എസ്എ ചന്ദ്രശേഖർ ദേഷ്യപ്പെട്ടു; അസിൻ കടന്ന് വന്നപ്പോൾ

വിജയും തൃഷയുമാണ് തമിഴ് സിനിമാ ലോകത്ത് ഇപ്പോഴത്തെ സജീവ ചർച്ച. വിജയുടെ പിറന്നാളിനോടനുബന്ധിച്ച് തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ഇതിന് കാരണമായത്. ഇരുവരും അടുപ്പത്തിലാണെന്ന് സംസാരം വന്നു. വിജയും ഭാര്യ സം​ഗീതയും തമ്മിൽ അകൽച്ചയുണ്ടെന്ന് ഏറെ നാളായി ​ഗോസിപ്പുണ്ട്. ഇതിനിടെയാണ് ഫോട്ടോ പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ തൃഷ കാര്യമാക്കുന്നില്ല. വിജയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഇവരെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു.

തൃഷയുടെ വിവാഹം മുടങ്ങിയ സമയത്ത് ഇതിനെല്ലാം കാരണം വിജയ് ആണെന്ന് അന്നത്തെ പത്രമാധ്യമങ്ങൾ എഴുതാൻ തുടങ്ങി. അവസാനം വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ ദേഷ്യപ്പെട്ടു. എന്നാൽ വിജയ് ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ല. അനാവശ്യമായി വ്യാജ വാർത്തകൾ അന്ന് പ്രചരിപ്പിക്കുകയാണ് ചില മീഡിയകൾ ചെയ്തതെന്നും ചെയ്യാർ ബാലു പറയുന്നു.

Trisha  Vijay

വിജയ്-തൃഷ ജോഡിയെ ബാധിച്ച ഘടകങ്ങളെക്കുറിച്ചും ചെയ്യാർ ബാലു സംസാരിച്ചു. ആദി എന്ന സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിന് മുമ്പ് തിരുപ്പാച്ചി, സച്ചിൻ, ശിവകാശി എന്നീ മൂന്ന് സിനിമകൾ വിജയ് തുടരെ ചെയ്തു. മൂന്നും ഹിറ്റായി. സ്വാഭാവികമായും ആദി എന്ന സിനിമയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ വെച്ചു. ​ഗില്ലിക്ക് ശേഷം വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. എന്നാൽ ആദി വൻ പരാജയമായി.

അതിന് ശേഷമാണ് പോക്കിരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് വാങ്ങുന്നത്. തൃഷ-വിജയ് ജോഡി ഒരുമിച്ചെത്തിയ ആദി പരാജയപ്പെട്ടതിനാൽ അന്ന് പോക്കിരിയിൽ അസിനെ നായികയാക്കി. അന്ന് അസിനും വിജയും തമ്മിലുള്ള ജോഡിയും നല്ലതാണ്. മാത്രമല്ല അസിൻ കൃത്യ സമയത്ത് വരും. വൺ ടേക്ക് ആർട്ടിസ്റ്റാണ്. അങ്ങനെയാണ് അസിൻ പോക്കിരിയിൽ നായികയായെത്തിയത്.

Trisha  Vijay

തന്നെ പോക്കിരിയിൽ നായികയാക്കാത്തതിന്റെ വിഷമം തൃഷയ്ക്കുണ്ടായിരുന്നു. പോക്കിരി വൻ ഹിറ്റായി. സിനിമയ്ക്ക് സക്സസ് മീറ്റ് വെച്ചു. തനിക്കും ക്ഷണം ലഭിക്കുമെന്ന് തൃഷ കരുതി. എന്നാൽ തൃഷയെ ക്ഷണിച്ചില്ല. തൃഷ കരയാൻ തുടങ്ങി. തൃഷയുടെ അമ്മ വിജയെ വിളിച്ചു. ഒരു സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ ഞങ്ങളെ മാറ്റി നിർത്തണോ എന്ന തരത്തിൽ സംസാരിച്ചു.

പിന്നീട് വിജയ് ഇവരെ നേരിട്ട് കണ്ടു. ആ സമയത്ത് തൃഷയുടെ പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പോക്കിരിയുടെ സക്സസ് മീറ്റിന് വന്നാൽ മിക്ക മീഡിയകളും നിങ്ങളെയാണ് ശ്രദ്ധിക്കുക. ഈ വീഡിയോയെക്കുറിച്ച് ചോദിക്കും. പോക്കിരിയുടെ സക്സസ് മീറ്റിന് പ്രാധാന്യം ഉണ്ടാവില്ല. അതുകൊണ്ടാണ് തൃഷയെ വിളിക്കാഞ്ഞതെന്ന് വിജയ് വ്യക്തമാക്കി.

അതിന് ശേഷമാണ് തൃഷയ്ക്ക് കാര്യങ്ങൾ മനസിലായതെന്നും ചെയ്യാർ ബാലു പറയുന്നു. വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നതിന് അക്കാലത്ത് എസ് ചന്ദ്രശേഖർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്നും ​ഗോസിപ്പുകൾ പ്രതിച്ഛായയെ ബാധിക്കുന്നതാണ് ഇതിന് കാരണമെന്നും ചെയ്യാർ ബാലു പറയുന്നു.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X